- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദളിത് പൂജാരിക്ക് എതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി യോഗക്ഷേമ സഭ; നായാടി മുതൽ നമ്പൂതിരിവരെ കൈകോർത്തുവെന്ന് പറഞ്ഞ് ബിഡിജെഎസിൽ ചേർന്ന അക്കീരമണ്ണിന്റെ നിലപാടു മാറ്റത്തിൽ പരക്കെ പ്രതിഷേധം; ദേവസ്വം പൂജാരിമാരായി അബ്രാഹ്മണരെ നിയമിച്ചതിന് പിണറായിക്ക് കയ്യടി ലഭിച്ചതിൽ സംഘപരിവാറിന് കണ്ണുകടിയെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ദേവസ്വംബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ചരിത്രത്തിൽ ആദ്യമായി ദളിതരുൾപ്പെടെ അബ്രാഹ്മണർക്ക് പൂജാരിമാരായി നിയമനം നൽകിയ ഇടതുസർക്കാരിന് വലിയ അഭിനന്ദനമാണ് രാജ്യമൊട്ടാകെ ദളിത് സമൂഹത്തിൽ നിന്നും പുരോഗമന ചിന്താഗതിക്കാരിൽ നിന്നും ലഭിച്ചത്. എന്നാൽ ഇത്തരത്തിൽ ക്ഷേത്രപൂജാരിയായി നിയമനം ലഭിച്ച ദളിത് യുവാവ് യദുകൃഷ്ണന് എതിരെ സമരത്തിന് ഒരുങ്ങുകയാണ് കേരളത്തിലെ നമ്പൂതിരി സമുദായത്തിന്റെ സംഘടനയായ യോഗക്ഷേമ സഭയും അഖില കേരള ശാന്തി യൂണിയനും. ദളിതനെ നിയമനച്ചതിന് എതിരെ സംഘപരിവാർ അനുകൂല സംഘടനയായി നിലകൊള്ളുന്ന യോഗക്ഷേമ സഭ സമരം തുടങ്ങുമ്പോൾ അത് കേരളത്തിൽ രാഷ്ട്രീയ ചർച്ചകൾക്കും തുടക്കമിട്ടിരിക്കുകയാണ്. യദുകൃഷ്ണന്റെ നിയമനത്തിന് എതിരെ തിരുവല്ല ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിന് മുന്നിൽ നിരഹാര സമരം പ്രഖ്യാപിച്ചിരിക്കുകയാണ് യോഗക്ഷേമ സഭ. സഭയുടെ പിന്തുണയോടെ അഖില കേരള ശാന്തിക്ഷേമ യൂണിയൻ ജനറൽ സെക്രട്ടറി എ എസ് കൃഷ്ണൻ നമ്പൂതിരിയാണ് സമരം തുടങ്ങുന്നത്. യോഗക്ഷേമ സഭയുടെ സമരത്തിന് പത്തനംതിട്ട ജില്ലാ ഉപസമിതി പിന്തുണയു
തിരുവനന്തപുരം: ദേവസ്വംബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ചരിത്രത്തിൽ ആദ്യമായി ദളിതരുൾപ്പെടെ അബ്രാഹ്മണർക്ക് പൂജാരിമാരായി നിയമനം നൽകിയ ഇടതുസർക്കാരിന് വലിയ അഭിനന്ദനമാണ് രാജ്യമൊട്ടാകെ ദളിത് സമൂഹത്തിൽ നിന്നും പുരോഗമന ചിന്താഗതിക്കാരിൽ നിന്നും ലഭിച്ചത്.
എന്നാൽ ഇത്തരത്തിൽ ക്ഷേത്രപൂജാരിയായി നിയമനം ലഭിച്ച ദളിത് യുവാവ് യദുകൃഷ്ണന് എതിരെ സമരത്തിന് ഒരുങ്ങുകയാണ് കേരളത്തിലെ നമ്പൂതിരി സമുദായത്തിന്റെ സംഘടനയായ യോഗക്ഷേമ സഭയും അഖില കേരള ശാന്തി യൂണിയനും. ദളിതനെ നിയമനച്ചതിന് എതിരെ സംഘപരിവാർ അനുകൂല സംഘടനയായി നിലകൊള്ളുന്ന യോഗക്ഷേമ സഭ സമരം തുടങ്ങുമ്പോൾ അത് കേരളത്തിൽ രാഷ്ട്രീയ ചർച്ചകൾക്കും തുടക്കമിട്ടിരിക്കുകയാണ്.
യദുകൃഷ്ണന്റെ നിയമനത്തിന് എതിരെ തിരുവല്ല ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിന് മുന്നിൽ നിരഹാര സമരം പ്രഖ്യാപിച്ചിരിക്കുകയാണ് യോഗക്ഷേമ സഭ. സഭയുടെ പിന്തുണയോടെ അഖില കേരള ശാന്തിക്ഷേമ യൂണിയൻ ജനറൽ സെക്രട്ടറി എ എസ് കൃഷ്ണൻ നമ്പൂതിരിയാണ് സമരം തുടങ്ങുന്നത്. യോഗക്ഷേമ സഭയുടെ സമരത്തിന് പത്തനംതിട്ട ജില്ലാ ഉപസമിതി പിന്തുണയുമായി രംഗത്തുണ്ടാവും. ദളിത് പൂജാരി യദുകൃഷ്ണനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടാണ് സമരം.
ക്ഷേത്രത്തിലെ പൂജാ കാര്യങ്ങൾക്ക് മുടക്കംവരുത്തി എന്ന ആരോപണം ഉന്നയിച്ചാണ് ദളിതന് പൂജാരി നിയമനം നൽകിയ ഇടതു സർക്കാരിന്റെ തീരുമാനത്തിന് എതിരെ ഇപ്പോൾ നമ്പൂതിരി സമുദായ സംഘടന രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ അത്തരത്തിൽ ഒരു സംഭവും ഉണ്ടായിട്ടില്ലെന്ന് യദുകൃഷ്ണനും പ്രതികരിക്കുന്നു. താൻ ലീവ് എഴുതികൊടുത്ത് പകരം പൂജാരിയെ ഏർപ്പെടുത്തിയശേഷമാണ് ക്ഷേത്രത്തിൽ നിന്നും പോയതെന്നും അച്ഛൻ അപകടത്തിൽപ്പെട്ടതിനാൽ ആ പൂജാരിക്ക് ക്ഷേത്രത്തിൽ എത്താൻ കഴിയാത്തതിനാൽ നട തുറക്കാൻ അൽപം വൈകുക മാത്രമാണ് ഉണ്ടായതെന്നുമാണ് യദുകൃഷ്ണൻ പറയുന്നത്.
എന്നാൽ ഈ സംഭവം ഊതിപ്പെരുപ്പിച്ച് പൂജ മുടക്കിയെന്ന വാദമുയർത്തിയാണ് ഇപ്പോൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പൂജ മുടങ്ങിയെന്ന ആരോപണമാണ് സഭ ഉന്നയിക്കുന്നതെങ്കിലും വാസ്തവത്തിൽ ദളിതനെ പൂജാരിയാക്കിയതിന് എതിരായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
ഇടതുസർക്കാർ ഇത്തരത്തിൽ ദളിതർക്കും ബ്രാഹ്മണർ അല്ലാത്ത ഇതര സമുദായാംഗങ്ങൾക്കും ഇക്കുറി ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമനം നൽകിയത് കേരളത്തിന് പുറത്തും വലിയതോതിൽ പ്രശംസിക്കപ്പെട്ടിരുന്നു. ജന്മംകൊണ്ടല്ല, കർമ്മംകൊണ്ടാണ് ബ്രാഹ്മണ്യം എന്ന് വേദങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നതിനാൽ ഇതിനെ എതിർത്തവരുടെ വാദങ്ങൾക്ക് പ്രസക്തിയും ഉണ്ടായില്ല.
മാത്രമല്ല ഇക്കാര്യത്തിൽ പിണറായിയെ അഭിനന്ദിച്ച് തമിഴ് രാഷ്ട്രീയ സംഘടനകളും സാംസ്‌കാരിക നായകരും, തമിഴ്‌നാട്ടിലെയും ആന്ധ്രയിലേയും ദളിത് സമൂഹങ്ങളും രംഗത്തുവരികയും ചെയ്തു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ തങ്ങൾക്ക് ഒപ്പം നിൽക്കുന്ന യോഗക്ഷേമ സഭയ്ക്ക് അനുകൂലമായി രംഗത്തുവരാൻ ബിജെപിക്ക് കഴിഞ്ഞതുമില്ല.
എന്നാൽ ഇപ്പോൾ ഇത്തരത്തിൽ നിയമനം ലഭിച്ച ഒരു പൂജാരിക്കെതിരെ സമരവുമായി യോഗക്ഷേമ സഭ എത്തുന്നത് ബിജെപിയുടെ കൂടി സമ്മതത്തോടു കൂടിയാണെന്ന നിലയിലാണ് കാര്യങ്ങൾ ചർച്ചയാവുന്നത്. ഇടതുസർക്കാരിന്റെ തീരുമാനം വിപ്‌ളവകരമെന്ന് രാജ്യത്ത് പലകോണിൽ നിന്നും അഭിനന്ദനം നേടിയതിന് പിന്നാലെ ഇത്തരത്തിൽ പ്രക്ഷോഭം തുടങ്ങുന്നതാണ് ചർച്ചയാവുന്നത്. സംഘപരിവാർ അനുകൂല സംഘടനയാണ് യോഗക്ഷേമസഭ. കേരളത്തിൽ ബിജെപിയ്‌ക്കൊപ്പം എൻഡിഎ മുന്നണിയിൽ ബിഡിജെഎസിന്റെ ഭാഗമായി അവർ അണിചേർന്നിട്ടുമുണ്ട്.
അതിനാൽ തന്നെ ഇപ്പോഴത്തെ സമരം അവരുടെ അറിവോടെയാണെന്ന ചർച്ചകളും സജീവമാകുന്നു. സഭ ഉന്നയിക്കുന്ന ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ബിജെപി വാക്കുനൽകിയതായി യോഗക്ഷേമ സഭയുടെ പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് മുമ്പ് പറഞ്ഞതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്. പിണറായിക്ക് ദേവസ്വം നിയമനക്കാര്യത്തിൽ മൈലേജ് ലഭിച്ചതിൽ സംഘപരിവാറിനും ബിജെപിക്കും ഇരിക്കപ്പൊറുതിയ ഇല്ലാതായതോടെയാണ് യോഗക്ഷേമ സഭയെ സമരത്തിലേക്ക് ഇറക്കി പുതിയ തന്ത്രം പ്രയോഗിക്കുന്നതെന്ന ആക്ഷേപമാണ് ഉള്ളത്.
നമ്പൂതിരിമുതൽ നായാടിവരെ ഹൈന്ദവരെ ഒറ്റക്കെട്ടായി അണിനിരത്തുന്നു എന്ന വാദമുയർത്തിയാണ് ബിജെപിയുടെ അനുഗ്രഹാശിസ്സുകളോടെ ബിഡിജെഎസിന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രൂപംകൊടുത്തത്. ഇതിന്റെ അമരത്ത് അദ്ദേഹത്തിന് ഒപ്പം നിൽക്കുന്ന വ്യക്തിയാണ് അക്കീരമൺ. എന്നിട്ടും ദളിതന് ക്ഷേത്രത്തിൽ നിയമനം ലഭിച്ചപ്പോൾ യോഗക്ഷേമ സഭയുടെ ജാതി സ്പിരിറ്റ് പുറത്തുവന്നതാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്.