ലഖ്‌നൗ: മദ്രസ്സകൾ ആധുനികവത്കരിക്കുന്നതിനെ കുറിച്ച് നമുക്ക് ആലോചിക്കാവുന്നതാണെന്നും ഇവയെല്ലാം പൂട്ടുന്നത് ഒരു പരിഹാരമല്ലെന്നും യോഗി ആദിത്യനാഥ്, കാലോചിതമായ പരിഷ്‌കാരങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരമ്ബരാഗത വിദ്യാഭ്യാസം നൽകുന്ന സംസ്‌കൃതം സ്‌കൂളുകളിലും കമ്ബ്യൂട്ടർ, ഇംഗ്ലീഷ്, ശാസ്ത്രം, ഗണിതം എന്നിവ പഠിപ്പിക്കാനും വിദ്യാർത്ഥികളെ മത്സരങ്ങൾ നേരിടാനും പര്യാപ്തമാകണം', യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.

വഴിതെറ്റപ്പെട്ടവരെ രാഷ്ട്രനിർമ്മാണത്തിനായി ഉപയോഗിക്കാൻ കഴിയുന്നില്ല. ഇതിന് വിദ്യാഭ്യാസത്തിന്റെ മേന്മ ഉറപ്പു വരുത്തുകയാണ് പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു.