- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ധരാമയ്യ ഹിന്ദുക്കളെ കൊല്ലുന്നു; രാഹുൽ ഗാന്ധി വർഗീയ വിഭാഗീയത ഉണ്ടാക്കുന്നതിന് വേണ്ടി സിദ്ധരാമയ്യയെ പ്രേരിപ്പിക്കുന്നു; കടുത്ത വിമർശനവുമായി യോഗി ആദിത്യനാഥ്
ലഖ്നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും കർണാടക മുഖ്യമന്ത്രിയും തമ്മിലുള്ള വാക്‌പോര് സീമകൾ ലംഘിച്ച് മുന്നേറുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്കലെ കൊല്ലുകയാണെന്ന ആരോപണവുമായി യോഗി ആദിത്യനാഥ്. രാഹുൽ ഗാന്ധി വർഗീയ വിഭാഗീയത ഉണ്ടാക്കുന്നതിന് വേണ്ടി സിദ്ധരാമയ്യയെ പ്രേരിപ്പിക്കുകയാണെന്നും യോഗി ആരോപിച്ചു. ഉത്തർപ്രദേശ് ബിജെപിയാണ് ട്വിറ്ററിൽ യോഗിയുടെ ആരോപണം വീഡിയോ ദൃശ്യമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. താനുമൊരു ഹിന്ദുവാണെന്ന സിദ്ധരാമയ്യയുടെ കഴിഞ്ഞ ദിവസത്തെ പരാമർശത്തെ കടന്നാക്രമിച്ചാണ് യോഗിയുടെ വാക്കുകൾ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കർണാടകയിൽ കൊല്ലപ്പെട്ട 12 ഹിന്ദുക്കളുടെ ചിത്രമുൾപ്പടെയാണ് വീഡിയോ അവസാനിക്കുന്നത്. ആർഎസ്എസിലും ബിജെപിയിലും തീവ്രവാദികളുണ്ടെന്ന് സിദ്ധരാമയ്യ ആരോപിച്ചിരുന്നു. സംഭവത്തിൽ വിമർശനങ്ങൾ ഉയർന്നതോടെ താനും ഹിന്ദുവാണ്. ആർഎസ്എസിലും ബിജെപിയിലും ഹിന്ദു തീവ്രവാദികളാണെന്നാണ് താൻ ഉദ്ദേശിച്ചതെന്നും തരത്തിലുള്ള വിശദീകരണവുമായി രംഗത്തുവന്നിരുന്നു. ഈ സംഭവങ്ങളെയെല്ലാം ചോദ്യം ചെയ്തുകൊണ്ടാണ് യോ
ലഖ്നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും കർണാടക മുഖ്യമന്ത്രിയും തമ്മിലുള്ള വാക്‌പോര് സീമകൾ ലംഘിച്ച് മുന്നേറുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്കലെ കൊല്ലുകയാണെന്ന ആരോപണവുമായി യോഗി ആദിത്യനാഥ്. രാഹുൽ ഗാന്ധി വർഗീയ വിഭാഗീയത ഉണ്ടാക്കുന്നതിന് വേണ്ടി സിദ്ധരാമയ്യയെ പ്രേരിപ്പിക്കുകയാണെന്നും യോഗി ആരോപിച്ചു.
ഉത്തർപ്രദേശ് ബിജെപിയാണ് ട്വിറ്ററിൽ യോഗിയുടെ ആരോപണം വീഡിയോ ദൃശ്യമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. താനുമൊരു ഹിന്ദുവാണെന്ന സിദ്ധരാമയ്യയുടെ കഴിഞ്ഞ ദിവസത്തെ പരാമർശത്തെ കടന്നാക്രമിച്ചാണ് യോഗിയുടെ വാക്കുകൾ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കർണാടകയിൽ കൊല്ലപ്പെട്ട 12 ഹിന്ദുക്കളുടെ ചിത്രമുൾപ്പടെയാണ് വീഡിയോ അവസാനിക്കുന്നത്.
ആർഎസ്എസിലും ബിജെപിയിലും തീവ്രവാദികളുണ്ടെന്ന് സിദ്ധരാമയ്യ ആരോപിച്ചിരുന്നു. സംഭവത്തിൽ വിമർശനങ്ങൾ ഉയർന്നതോടെ താനും ഹിന്ദുവാണ്. ആർഎസ്എസിലും ബിജെപിയിലും ഹിന്ദു തീവ്രവാദികളാണെന്നാണ് താൻ ഉദ്ദേശിച്ചതെന്നും തരത്തിലുള്ള വിശദീകരണവുമായി രംഗത്തുവന്നിരുന്നു. ഈ സംഭവങ്ങളെയെല്ലാം ചോദ്യം ചെയ്തുകൊണ്ടാണ് യോഗിയുടെ പോസ്റ്റ് വന്നിരിക്കുന്നത്.
എല്ലാറ്റിനും പുറമെ കർണാടകത്തിൽ 1002 കർഷകരുടെ ആത്മഹത്യകളിലെ സിദ്ധരാമയ്യയുടെ അഴിമതിയെക്കുറിച്ചും ആരോപണമുണ്ട്.