- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
30 കുട്ടികൾ ശ്വാസം കിട്ടാതെ പിടഞ്ഞ് മരിച്ചത് 65 ലക്ഷം കുടുശിക തീർക്കാത്തതു കൊണ്ട് ഓക്സിജൻ സപ്ലെ ചെയ്യുന്ന കമ്പനി കണക്ഷൻ വിച്ഛേദിച്ചതു കൊണ്ട്; ക്രൂരമായി കുരുന്നുകൾ കൊലചെയ്യപ്പെട്ടത് മുഖ്യമന്ത്രി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലത്തിൽ തന്നെ; കുടുശിക അടയ്ക്കാത്ത സർക്കാരിന്റെ കൈയിലുമില്ലേ ഈ ചോരയുടെ മണം
ഗോരഖ്പുർ: യുപിയിലെ ഗോരഖ്പുരിലെ ബിആർഡി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പിഞ്ചു കുഞ്ഞുങ്ങളുടെ മരണം യോഗി ആദിത്യനാഥ് സർക്കാരിനെ വെട്ടിലാക്കും. സർക്കാരിന്റെ അനാസ്ഥയാണ് മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ദുരുന്തം എത്തിച്ചത്. മസ്തിഷ്‌ക ജ്വരത്തിനു ചികിൽസയിലിരുന്ന 30 കുട്ടികളാണ് ഓക്‌സിജൻ കിട്ടാതെ മരിച്ചത്. കുടിശികയെ തുടർന്നു സ്വകാര്യ കമ്പനി ആശുപത്രിയിൽ ഓക്‌സിജൻ വിതരണം നിർത്തിയതോടെയാണു 48 മണിക്കൂറിനിടെ കുട്ടികളുടെ മരണം. ഇത് സർക്കാരിന്റെ വീഴ്ചയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മസ്തിഷ്‌കജ്വരം തടയുന്നതിനായി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ബോധവൽക്കരണം നടക്കുന്നതിനിടെയാണു രാജ്യത്തെ നടുക്കിയ സംഭവം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്‌സഭാ മണ്ഡലമാണു ഗോരഖ്പുർ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. ഏറെ വാഗ്ദാനങ്ങളും നൽകി. അതിന് പിന്നാലെയാണ് കുട്ടികളുടെ മരണം. നവജാത ശിശുക്കളെ ചികിൽസിക്കുന്ന വാർഡിലാണു 17 കുട്ടികൾ മരിച്ചത്. മസ്തിഷ്കജ്
ഗോരഖ്പുർ: യുപിയിലെ ഗോരഖ്പുരിലെ ബിആർഡി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പിഞ്ചു കുഞ്ഞുങ്ങളുടെ മരണം യോഗി ആദിത്യനാഥ് സർക്കാരിനെ വെട്ടിലാക്കും. സർക്കാരിന്റെ അനാസ്ഥയാണ് മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ദുരുന്തം എത്തിച്ചത്. മസ്തിഷ്‌ക ജ്വരത്തിനു ചികിൽസയിലിരുന്ന 30 കുട്ടികളാണ് ഓക്‌സിജൻ കിട്ടാതെ മരിച്ചത്. കുടിശികയെ തുടർന്നു സ്വകാര്യ കമ്പനി ആശുപത്രിയിൽ ഓക്‌സിജൻ വിതരണം നിർത്തിയതോടെയാണു 48 മണിക്കൂറിനിടെ കുട്ടികളുടെ മരണം. ഇത് സർക്കാരിന്റെ വീഴ്ചയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മസ്തിഷ്‌കജ്വരം തടയുന്നതിനായി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ബോധവൽക്കരണം നടക്കുന്നതിനിടെയാണു രാജ്യത്തെ നടുക്കിയ സംഭവം.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്‌സഭാ മണ്ഡലമാണു ഗോരഖ്പുർ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. ഏറെ വാഗ്ദാനങ്ങളും നൽകി. അതിന് പിന്നാലെയാണ് കുട്ടികളുടെ മരണം. നവജാത ശിശുക്കളെ ചികിൽസിക്കുന്ന വാർഡിലാണു 17 കുട്ടികൾ മരിച്ചത്. മസ്തിഷ്‌കജ്വരം ബാധിച്ചു ഗുരുതര അവസ്ഥയിലായ രോഗികളെ പ്രവേശിപ്പിച്ചിരുന്ന വാർഡിലാണ് അഞ്ചുപേർ മരിച്ചത്. ജനറൽ വാർഡിൽ എട്ടുപേരും മരിച്ചു. ഓക്‌സിജൻ കിട്ടാത്തതു കൊണ്ടല്ലെന്നും മറ്റു കാരണം കൊണ്ടാണു കുട്ടികൾ മരിച്ചതെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇത് ശരിയല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സർക്കാരിനെ രക്ഷിക്കാനാണ് ഇതെന്നും വിലയിരുത്തലുണ്ട്.
ആശുപത്രിയിൽ ഓക്‌സിജൻ വിതരണം ചെയ്തിരുന്ന കമ്പനിക്ക് 68 ലക്ഷം രൂപ കുടിശിക വരുത്തിയിരുന്നു. ഇതെത്തുടർന്നു കമ്പനി വ്യാഴാഴ്ച ഓക്‌സിജൻ വിതരണം നിർത്തി വയ്ക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. എന്നാൽ, പകരം സംവിധാനം ഏർപ്പെടുത്തിയിരുന്നതായും ആശുപത്രിയിൽ വേണ്ടത്ര ഓക്‌സിജൻ സിലണ്ടറുകൾ ലഭ്യമായിരുന്നുവെന്നും ജില്ലാ മജിസ്‌ട്രേട്ട് രാജീവ് റൗതേല പറഞ്ഞു.
മജിസ്‌ട്രേട്ടുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അന്വേഷണശേഷമേ മരണകാരണം വ്യക്തമാകൂവെന്നും ആരോഗ്യമന്ത്രി സിദ്ദാർഥ്‌നാഥ് സിങ് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും മരിച്ചവരുടെ ബന്ധുക്കൾക്ക് 20 ലക്ഷം രൂപ ധനസഹായം നൽകണമെന്നും മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
66 ലക്ഷം രൂപ കുടിശ്ശിക നൽകാനുള്ളതിനാൽ ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം വിതരണക്കാർ നിർത്തിവെച്ചതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച രാത്രിയോടെ 20 കുട്ടികൾ മരിച്ചു. തുടർന്ന് അധികൃതർ വീണ്ടും ഓക്സിജൻ ലഭ്യത ഉറപ്പാക്കിയെങ്കിലും വീണ്ടും വിതരണം നിലയ്ക്കുകയായിരുന്നു. പിന്നീട് 10 കുട്ടികൾ കൂടെ മരിച്ചു. എൻസഫലൈറ്റിസ് ബാധിച്ച കുട്ടികളാണ് മരിച്ചവരിൽ ഭൂരിഭാഗവും. വിതരണക്കാർ നേരത്തേ തന്നെ ഓക്സിജൻ വിതരണം നിർത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം. ഇത് ആരും ഗൗരവത്തോടെ കണ്ടില്ല. ഇതാണ് പ്രശ്‌നമായത്.
ഗോരഖ്പുർ മണ്ഡലത്തിലെ പ്രധാന സർക്കാർ ആശുപത്രിയാണു ബാബാ രാഘവ്ദാസ് (ബിആർഡി) മെഡിക്കൽ കോളജ്. സമീപ ജില്ലകളായ മഹാരാജ്ഗഞ്ച്, സിദ്ദാർഥ്‌നഗർ, കുശി നഗർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണു മരിച്ച കുട്ടികൾ. കുശിനഗർ നിവാസി സുബൈദ (12), മഹാരാജ്ഗഞ്ചിൽ നിന്നുള്ള ലവ്കുശ്, അബ്ദുൽ റഹ്മാൻ, ജ്യോതി എന്നീ കുട്ടികൾ മരിച്ചവരിൽ ഉൾപ്പെടുന്നു. ഗോരഖ്പുർ മണ്ഡലത്തിൽ മാത്രം മസ്തിഷ്‌കജ്വരം മൂലം ഈ വർഷം 114 മരണം സംഭവിച്ചിരുന്നു. ഇതെത്തുടർന്നു യുപിയിലെ 38 ജില്ലകളിൽ പദ്ധതി നടപ്പാക്കിവരികയാണ്. കിഴക്കൻ യുപിയിലെ പ്രധാന ആരോഗ്യപ്രശ്‌നമാണു മസ്തിഷ്‌കജ്വരം. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ യുപിയിൽ 40,000 കുട്ടികൾ മരിച്ചതായാണു കണക്ക്.
1998 മുതൽ യോഗി ആദിത്യനാഥാണ് പാർലമെന്റിൽ ഗോരഖ്പുർ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. യു.പിയിൽ ബിജെപിയുടെ വൻവിജയത്തെത്തുടർന്ന് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയെങ്കിലും അദ്ദേഹം പാർലമെന്റ് അംഗത്വം രാജിവച്ചു നിയമസഭാ തെരഞ്ഞെടുപ്പിനെ ഇതുവരെ നേരിട്ടിട്ടില്ല.