- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ നിയമങ്ങളിലെ അഴിമതി അവസാനിപ്പിക്കാൻ യോഗി ആദിത്യനാഥിന്റെ ഉറച്ച നിലപാട്; നിയമങ്ങൾക്കുള്ള അഭിമുഖം നിരോധിച്ച സർക്കാർ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമേ ഇനി ആളുകളെ ജോലിക്ക് എടുക്കൂ; തീരുമാനം കേന്ദ്ര സർക്കാർ നയം അനുസരിച്ച്
ലഖ്‌നൗ: വിവാദങ്ങൾ പിടിമുറുക്കിയ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ നിയമങ്ങളിലെ അഴിമതി ഒഴിവാക്കാൻ ഉറച്ച് പുത്തൻ നിലപാട് എടുക്കുന്നു. സർക്കാർ ഒഴിവുകളിലേക്ക് നിയമനം നടത്താൻ അഭിമുഖം നിരോധിച്ച സർക്കാർ ഇനി എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമേ സർക്കാർ ജോലിക്ക് ആളെ എടുക്കൂ എന്ന് വ്യക്തമാക്കി. നോൺ ഗസറ്റഡ് പോസ്റ്റുകളായ ഗ്രൂപ്പ് ബി, സി, ഡി കാറ്റഗറികളിലേക്കുള്ള നിയമനങ്ങളിലാണ് അഭിമുഖത്തിന് പകരം എഴുത്ത് പരീക്ഷകൾ നടത്താൻ യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ആദിത്യനാഥ് അധ്യക്ഷനായ കാബിനറ്റ് മീറ്റിങിൽ ഈ തീരുമാനം പാസാക്കി. സർക്കാർ ജോലികളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ സുതാര്യത വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതോടെ ഗ്രൂപ്പ് ബി, സി, ഡി കാറ്റഗറികളിലേക്ക് അഭിമുഖ പരീക്ഷ നടത്തുന്നത് അവസാനിക്കും. ഈ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നത് കേന്ദ്ര സർക്കാർ നേരത്തെ നിരോധിച്ചിരുന്നു. ഇത്തരത്തിലുള്ള നിയമന രീതി അവസാനിപ്പിക്കുകയാണെന്ന് നരേന്ദ്ര മോദ
ലഖ്‌നൗ: വിവാദങ്ങൾ പിടിമുറുക്കിയ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ നിയമങ്ങളിലെ അഴിമതി ഒഴിവാക്കാൻ ഉറച്ച് പുത്തൻ നിലപാട് എടുക്കുന്നു. സർക്കാർ ഒഴിവുകളിലേക്ക് നിയമനം നടത്താൻ അഭിമുഖം നിരോധിച്ച സർക്കാർ ഇനി എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമേ സർക്കാർ ജോലിക്ക് ആളെ എടുക്കൂ എന്ന് വ്യക്തമാക്കി.
നോൺ ഗസറ്റഡ് പോസ്റ്റുകളായ ഗ്രൂപ്പ് ബി, സി, ഡി കാറ്റഗറികളിലേക്കുള്ള നിയമനങ്ങളിലാണ് അഭിമുഖത്തിന് പകരം എഴുത്ത് പരീക്ഷകൾ നടത്താൻ യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ആദിത്യനാഥ് അധ്യക്ഷനായ കാബിനറ്റ് മീറ്റിങിൽ ഈ തീരുമാനം പാസാക്കി. സർക്കാർ ജോലികളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ സുതാര്യത വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതോടെ ഗ്രൂപ്പ് ബി, സി, ഡി കാറ്റഗറികളിലേക്ക് അഭിമുഖ പരീക്ഷ നടത്തുന്നത് അവസാനിക്കും.
ഈ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നത് കേന്ദ്ര സർക്കാർ നേരത്തെ നിരോധിച്ചിരുന്നു. ഇത്തരത്തിലുള്ള നിയമന രീതി അവസാനിപ്പിക്കുകയാണെന്ന് നരേന്ദ്ര മോദി വ്യക്തമാക്കിയതിന് പിന്നാലെയാണ് ആദിത്യ നാഥിന്റെ തീരുമാനവും.