വാഷിങ്ടൺ: വിഖ്യാത ബേസ്‌ബോൾ താരം യോഗി ബെറ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് സ്വദേശമായ ന്യൂജേഴ്‌സിയിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. ന്യൂയോർക്ക് യാങ്കീസിന്റെ താരമായിരുന്നു ബെറ. 19 വർഷത്തെ കരിയറിൽ കൂടുതൽ കാലവും യാങ്കീസിനുവേണ്ടിയാണു ബെറ കളിച്ചത്. യാങ്കീസിനൊപ്പം 10 തവണ ബെറ വേൾഡ് സീരീസ് നേടിയിട്ടുണ്ട്.