ന്യൂയോർക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ പത്തനംതിട്ട പെരുനാട് കൂനംകരയിലെ ശബരി ശരണാശ്രമത്തിന് ധനസഹായം നൽകി. തിരുവോണാഘോഷങ്ങളുടെ ഭാഗമായാണ് അസോസിയേഷൻ അനാഥബാലന്മാരെ അധിവസിപ്പിക്കുന്ന ശബരി ശരണാശ്രമത്തിനു സഹായധനം നൽകിയത്. ശബരിശരണാശ്രമത്തിൽ നടന്ന ചടങ്ങിൽ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ കൺവീനർ സുരേഷ് നായർ ശബരി ശരണാശ്രമം മാനേ ജിങ് ട്രസ്റ്റി എൻ.ജി രവീന്ദ്രന് തുക കൈമാറി.

ബി ഫോർ ബിൽഡിങ് ചീഫ് എഡിറ്റർ ബാബു കൃഷ്ണകല, ആശ്രമ പ്രമുഖ് മധു മുരളീധരൻ, കെ.കെ അനിൽകുമാർ, ബിജുകുമാർ, എൻ.കെ സുധർമൻ, ദാസി രമ്യ, സന്തോഷ് കുമാർ, തടങ്ങിയവർ പങ്കെടുത്തു. ശബരിമല പാതയോരത്തെ ശബരിശരണാശ്രമത്തിലെ 12 അനാഥ ബാലന്മാരെയാണ് ദത്തെടുത്തിരിക്കുന്നത്. ശബരിമല തീർത്ഥാടകർക്ക് സർവ്വ സമയവും ഇവിടെ അന്നദാനവും നൽകിവരുന്നു.