കൊല്ലം: വിവാഹം കഴിക്കാതെ കാമുകനൊപ്പം ഒരമാസമായ കഴയുകയായിരുന്ന നഴ്സിങ്ങ് വദ്യാർത്ഥിനി ആത്മഹത്യചെയ്തു. പാരിപ്പള്ളി കോട്ടയ്ക്കേറം ശ്രീവിലാസത്തൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീജയുടെയും രാജീവിന്റെയും മകൾ അനുശ്രീ (19) ആണ് ആത്മഹത്യ ചെയ്തത്. കാമുകനായ ചിറയ്ക്കര ശാസ്ത്രിമുക്ക് വിഷ്ണുഭവനിൽ വിശാഖിന്റെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 20 നാണ് അനുശ്രീ കാമുകനൊപ്പം വീടുവിട്ടിറങ്ങിയത്. കാമുകനായ വിശാഖിന്റെ സ്വഭാവ ദൂഷ്യംമൂലം വീട്ടുകാർ ഇരുവരും തമ്മിലുള്ള ബന്ധം എതിർത്തിരുന്നു. അതിനാലാണ് അനുശ്രീ വീട്ടിൽ നിന്നും ഇറങ്ങി പോയത്.

തുടർന്ന് ചിറയ്ക്കരയിലെ കാമുകന്റെ വീട്ടിൽ വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിച്ചു വരികയായിരുന്നു. മൊബൈൽ ടെക്നീഷ്നായ കാമുകൻ വിശാഖ് കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് അനുശ്രീ അറിയാൻ തുടങ്ങിയത് ഒന്നിച്ച് താമസിച്ചു കഴിയുമ്പോഴാണ്. കഞ്ചാവ് ഉപയോഗിച്ച ശേഷം ഇയാൾ പെൺകുട്ടിയെ മാരകമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം രാവിലെ പത്ത്മണിയോടെ കാമുകന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. ആത്മഹത്യാക്കുറിപ്പിൽ കാമുകന്റെ പീഡനമാണെന്ന് എഴുതി വച്ചിട്ടുണ്ടായിരുന്നു. കൂടാതെ മാതാപിതാക്കളോട് ക്ഷമിക്കണമെന്നും പറഞ്ഞിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ പാരിപ്പള്ളി പൊലീസ് കാമുകൻ വിശാഖിനെ അറസ്റ്റ് ചെയതു റിമാൻഡ് ചെയ്തു.

കഴിഞ്ഞ മാർച്ചിൽ അനുശ്രീ നഴ്സിങ്ങ് പഠിച്ചു കൊണ്ടിരുന്ന കോളേജിലെ ചെയർമാൻ മർദ്ദിച്ചതിനെ തുടർന്ന് നാട്ടിലെത്തിയതായിരുന്നു. ബംഗളൂരു മൈലപ്പനഹള്ളിയിലെ ഫെയ്ത്ത് ഇൻസ്റ്റിറ്റിയൂഷൻ ഓഫ് നഴ്സിങ് സയൻസസിലെ ബിഎസ്സി രണ്ടാം വർഷം നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു അനുശ്രീയുടെ. ഫെയ്ത്ത് കോളേജ് ചെയർമാൻ ഡേവിഡ് സാമുവേൽ ഭാര്യ ബിനി എസ് സാമുവൽ എന്നിവർ ചേർന്ന് ശ്രീജയെ മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ചിരുന്നു. മർദ്ദിച്ച ശേഷം ലാബിൽ പൂട്ടിയിടുകയും ചെയ്തു.

ഒടുവിൽ സഹപാഠികൾ ലാബിൽ നിന്നും അനുശ്രീയെ മോചിപ്പിക്കുകയും വീട്ടുകാരെ അറിയിച്ച് നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു. പിന്നീട് അമ്മ ശ്രീജ കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകുകയായിരുന്നു.കോളേജ് ഹോസ്റ്റലിലെ ഒരു പെൺകുട്ടിയുടെ പണം മോഷ്ടിച്ചു എന്നാരോപിച്ചാണ് ചെയർമാനും ഭാര്യയും മർദ്ദിച്ചതെന്ന് അനുശ്രീ അന്ന് മറുനാടൻ മലയാളിയോട് പുറഞ്ഞിരുന്നു. എന്നാൽ പെൺകുട്ടിയുടെ പണം താൻ മോഷ്ടിച്ചിട്ടില്ല എന്നാണ് അനുശ്രീ പറയുന്നത്.

'ഹോസ്റ്റലിലെ മോഷണദിവസം ഞാൻ അഞ്ഞൂറ് രൂപ തൊട്ടടുത്തെ ബേക്കറിയിൽ ഏൽപ്പിച്ചിരുന്നു. എന്റെ സുഹൃത്ത് വരും അപ്പോൾ കൊടുക്കാനായിട്ടായിരുന്നു. എന്റെ മൊബൈൽ റീചാർജ്ജ് ചെയ്യുവാനും സുഹൃത്തിന് രൂപ കടം വേണമെന്നും പറഞ്ഞിരുന്നു. എന്നെ വിവാഹം കഴിക്കാൻ പോകുന്ന ചേട്ടൻ എനിക്ക് അയച്ച് തന്ന രൂപയായിരുന്നു അത്. ഞാൻ ബേക്കറിയിൽ രൂപ ഏൽപ്പിച്ച വിവരവും ഹോസ്റ്റലിൽ നിന്നും പണം കാണാതായതും കൂട്ടിച്ചേർത്തപ്പോൾ ഞാനാണ് മേഷ്ടിച്ചതെന്ന് അവർ കരുതി. അങ്ങനെയാണ് എന്നെ ചെയർമാൻ വിളിപ്പിച്ചത്. ചെയർമാന്റെ മുറിയിൽ വച്ച് കുറേ ഭീഷണിപ്പെടുത്തി. ഒടുവിലാണ് ചെയർമാന്റെ ഭാര്യ വന്ന് എന്നെ കടന്ന് പിടിച്ചതും മർദ്ദനമേൽക്കുന്നതും.' അനുശ്രീ അന്ന് പറഞ്ഞ വാക്കുകളായിരുന്നു.

അതിന് ശേഷം പഠിക്കാൻ പോകാതെ വീട്ടിൽ തന്നെയായിരുന്നു. സർട്ടിഫിക്കറ്റുകൾ കിട്ടാനായി പൊലീസിലും മറ്റും കേസ് കൊടുത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് അനുശ്രീ കാമുകനൊപ്പം ഇറങ്ങിപോയത്. പെൺകുട്ടിയുടെ പിതാവ് ഗൾഫിലാണ്. നോമ്പ് കാലമായതിനാൽ നാട്ടിലെത്താൻ വൈകും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടം നടത്തി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. അമ്മ ശ്രീജ വീട്ടിലെ പ്രാരാബ്ധം മൂലം അടുത്തുള്ള ഹോട്ടലിൽ ജോലിക്ക് പോകുകയാണ്. ഇളയ ഒരു സഹോദരി പ്ലസ്ടു കഴിഞ്ഞ് നിൽപ്പാണ്. മൂത്ത സഹോദരൻ അച്ഛനൊപ്പം ഗൾഫിലേക്ക് പോയത് അടുത്തിടെയാണ്.