മുക്കം: കോഴിക്കോട് മുക്കത്ത് വെച്ച് യുവനടിയെ അപമാനിക്കാൻ ശ്രമം. മുക്കത്ത് പുതുതായി ആരംഭിച്ച ജുവല്ലറിയുടെ ഉദ്ഘാടനത്തിന് എത്തിയ വേളയിലാണ് നടിയെ തിക്കിലും തിരിക്കിലും പെട്ട വേളയിലാണ് നടിയെ അപമാനിച്ചത്. ഒരു യുവാവ് ആൾക്കൂട്ടത്തിനിടെ കടന്നു പിടിച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. ഉദ്ഘാടന ചടങ്ങിൽ മറ്റൊരു നടനും നടിക്കൊപ്പം എത്തിയിരുന്നു. ഇതിനിടെയാണ് നടിക്ക് നേരെ അതിക്രമമുണ്ടായത്. സംഭവത്തിൽ നടി മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റക്കാരനായ വ്യക്തിക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. കുറ്റക്കാർക്കെതിരേ കർശനനടപടിയെടുക്കണമെന്ന് കാണിച്ചണ് നടി പരാതി നൽകിയിരിക്കുന്നത്. നേരത്തെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി ഉത്തരേന്ത്യൻ നടിയായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാൽ, ഉദ്ഘാടന സമയത്തിലുണ്ടായ മാറ്റത്തെ തുടർന്നാണ് യുവനടി ഒടുവിൽ എത്തിയത്. സ്ഥാപനത്തിന്റെ ഉടമകൾ ആവശ്യമായ സുരക്ഷാസൗകര്യം ഒരുക്കാത്തതാണ് അപമാനശ്രമത്തിന് കാരണമായതെന്ന് ആരോപണമുണ്ട്.

ആൾക്കൂട്ടത്തിൽ അപമാനിക്കപ്പെട്ട നടി അസ്വസ്ഥയായി ഇക്കാര്യം സംഘാടകരെ അറിയിച്ചുകയായിരുന്നു. സംഭവത്തിൽ ഒരു യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തന്നെ അപമാനിച്ചവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് നടിയുടെ തീരുമാനം. അടുത്തിടെ ട്രെയിനിൽ വെച്ച് തനിക്കെതിരെ അപമാന ശ്രമം ഉണ്ടായ കാര്യം യുവനടി സനുഷ തുറന്നു പറഞ്ഞിരുന്നു. കണ്ണൂരിൽനിന്നും തിരുവനന്തപുരത്തേക്ക് മാവേലി എക്സ്‌പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് സനുഷയ്ക്കുനേരെ അതിക്രമം ഉണ്ടായത്. സംഭവത്തിൽ സഹയാത്രികനായ തമിഴ്‌നാട് സ്വദേശി ആന്റോ ബോസിനെ പൊലീസ് പിടികൂടുകയും ചെയ്തു.

ഈ സംഭവത്തിന് ശേഷമാണ് ആൾക്കൂട്ടത്തിൽ വെച്ച് നടി അപമാനിച്ച സംഭവം ഇപ്പോൾ ഉണ്ടായത്. അടുത്തിടെ സെലബ്രിറ്റികൾക്കെതിരെ അതിക്രമങ്ങൾ പതിവായി വരുന്നുണ്ടെന്ന ആക്ഷേപം ഇതോടെ ഉണ്ടായിട്ടുണ്ട്.