- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌ട്രേലിയയിൽ മലയാളി യുവഡോക്ടർ മരിച്ച നിലയിൽ; തിരുവോണ ദിവസം കാറിൽ പുറത്തു പോയ ടിനുവിന്റെ മൃതദേഹം കണ്ടെത്തിയത് വീടിനു സമീപത്തെ തെരുവിൽനിന്ന്
മെൽബൺ: ഓസ്‌ട്രേലിയയിൽ മലയാളി യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശിയും ദന്തഡോക്ടറുമായ ടിനു തോമസാണ് (28) മരിച്ചത്. മെൽബണിലെ റോവില്ലയിലെ ടിനുവിന്റെ വീടിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തിരുവോണ ദിവസമായ ബുധനാഴ്ച വൈകിട്ട് ആറിന് ടിനുവിനെ കാണാതായിരുന്നു. ഇതു സംബന്ധിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. വൈകുന്നേരം കാറിൽ പുറത്തുപോയ ടിനു പിന്നീട് തിരിച്ചുവന്നില്ല. ഇന്ന് രാവിലെ വീടിനു സമീപത്തെ തെരുവിൽനിന്നും ടിനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാതാപിതാക്കളോടൊപ്പമായിരുന്നു ടിനു താമസിച്ചിരുന്നത്. തിരുവല്ല സ്വദേശി തോമസ് ജോർജിന്റെയും (സന്തോഷ് ) ആനിയുടെയും ഏക മകനാണ് അവിവാഹിതനായ ടിനു തോമസ്.
മെൽബൺ: ഓസ്‌ട്രേലിയയിൽ മലയാളി യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശിയും ദന്തഡോക്ടറുമായ ടിനു തോമസാണ് (28) മരിച്ചത്. മെൽബണിലെ റോവില്ലയിലെ ടിനുവിന്റെ വീടിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തിരുവോണ ദിവസമായ ബുധനാഴ്ച വൈകിട്ട് ആറിന് ടിനുവിനെ കാണാതായിരുന്നു. ഇതു സംബന്ധിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
വൈകുന്നേരം കാറിൽ പുറത്തുപോയ ടിനു പിന്നീട് തിരിച്ചുവന്നില്ല. ഇന്ന് രാവിലെ വീടിനു സമീപത്തെ തെരുവിൽനിന്നും ടിനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാതാപിതാക്കളോടൊപ്പമായിരുന്നു ടിനു താമസിച്ചിരുന്നത്. തിരുവല്ല സ്വദേശി തോമസ് ജോർജിന്റെയും (സന്തോഷ് ) ആനിയുടെയും ഏക മകനാണ് അവിവാഹിതനായ ടിനു തോമസ്.
Next Story