- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൂങ്ങിമരണ ശ്രമം തടഞ്ഞെങ്കിലും രക്ഷകർ നോക്കിനിൽക്കേ യുവാവ് കിണറ്റിൽ ചാടി മരിച്ചു; മരിച്ച് കാഞ്ഞങ്ങാട് സ്വദേശി അജു
കാഞ്ഞങ്ങാട് തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടെ ബന്ധുക്കളും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തിയ യുവാവ് പിന്നീട് നാട്ടുകാർ നോക്കി നിൽക്കെ കിണറ്റിൽ ചാടി മരിച്ചു. മാവുങ്കാൽ ഉദയംകുന്ന് മണ്ണടിയിലെ പരേതനായ കുഞ്ഞപ്പന്റെ മകൻ അജു എന്ന അജയനാണ് (42) കിണറ്റിൽ ചാടി മരിച്ചത്.
ഇന്നലെ വൈകിട്ടാണ് സംഭവം. മുറിയിൽ കയറി തൂങ്ങി മരിക്കാൻ ശ്രമിക്കുന്നത് കണ്ട അമ്മ അയൽക്കാരെയും ബന്ധുക്കളെയും വിളിച്ചുകൂട്ടി ഇതു തടഞ്ഞു.ഇവർ സംസാരിച്ച് യുവാവിനെ ശാന്തനാക്കിയ ശേഷം ശുചിമുറിയിലേക്ക് പോകുന്നുവെന്നു പറഞ്ഞ് പോയ യുവാവ് വീടിനു പിന്നിലെ ആൾമറയില്ലാത്ത കിണറ്റിൽ ചാടി. പിന്നാലെ നാട്ടുകാരിൽ ചിലരും ചാടിയെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: സരോജിനി. ഭാര്യ: വിലാസിനി. മക്കൾ: അർജുൻ, അതുല്യ. സഹോദരങ്ങൾ: അനിത, അജിത, പരേതനായ അനിൽ
മറുനാടന് മലയാളി ബ്യൂറോ
Next Story