ചെന്നൈ:  കാവേരി പ്രശ്‌നത്തിൽ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. മന്നാർകുടി സ്വദേശിയായ പാ വിഘ്‌നേഷാണ് (25) മരിച്ചത്.

വ്യാഴാഴ്ചയായിരുന്നു വിഘ്‌നേഷ് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതര പൊള്ളലേറ്റ വിഘ്‌നേഷിനെ കിൽപോക് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ മരണത്തിനു കീഴടങ്ങി. ഇന്നത്തെ ബന്ദിന് മുന്നോടിയായി നാം തമിഴർ കക്ഷിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നടന്ന റാലിക്കിടെയാണ് വിഘ്‌നേഷ് ആത്മഹത്യക്ക് ശ്രമിച്ചത്.