- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജോർജിയയിൽ സിക്കുകാരനായ ആൺകുട്ടിക്കെതിരേ വംശീയാധിക്ഷേപം;സ്‌കൂൾ ബസിൽ സഹപാഠി ടെററിസ്റ്റ് എന്നു വിളിച്ച് കളിയാക്കുന്ന വീഡിയോ വൈറലാകുന്നു
ന്യൂയോർക്ക്: അമേരിക്കയിൽ കുട്ടികൾക്കിടയിലും വംശീയാധിക്ഷേപം നിലനിൽക്കുന്നുവെന്നതിന് ഉത്തമ ഉദാഹരണമായി സിക്കുകാരനായ ആൺകുട്ടിയെ ടെററിസ്റ്റ് എന്നു വിളിച്ച് അധിക്ഷേപിക്കുന്ന വീഡിയോ വൈറലാകുന്നു. ജോർജിയയിലാണ് ഇന്ത്യൻ വംശജനായ ആൺകുട്ടിയെ സഹപാഠികൾ സ്‌കൂൾ ബസിൽ വച്ച് അധിക്ഷേപിക്കുന്നത്. ഒരു കൂട്ടം വിദ്യാർത്ഥികൾ സിക്കു മതത്തിൽ പെട്ട ആ
ന്യൂയോർക്ക്: അമേരിക്കയിൽ കുട്ടികൾക്കിടയിലും വംശീയാധിക്ഷേപം നിലനിൽക്കുന്നുവെന്നതിന് ഉത്തമ ഉദാഹരണമായി സിക്കുകാരനായ ആൺകുട്ടിയെ ടെററിസ്റ്റ് എന്നു വിളിച്ച് അധിക്ഷേപിക്കുന്ന വീഡിയോ വൈറലാകുന്നു. ജോർജിയയിലാണ് ഇന്ത്യൻ വംശജനായ ആൺകുട്ടിയെ സഹപാഠികൾ സ്‌കൂൾ ബസിൽ വച്ച് അധിക്ഷേപിക്കുന്നത്. ഒരു കൂട്ടം വിദ്യാർത്ഥികൾ സിക്കു മതത്തിൽ പെട്ട ആൺകുട്ടിയെ ടെററിസ്റ്റ് എന്നു വിളിച്ച് കളിയാക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സ്‌കൂൾ ബസിൽ വച്ച് ഷൂട്ട് ചെയ്യ ഈ വീഡിയോയിൽ ആൺകുട്ടി കാമറയിൽ നോക്കി, കുട്ടികൾ എന്നെ വംശീയമായി അധിക്ഷേപിക്കുകയാണെന്നു പറയുന്നുമുണ്ട്. ആൺകുട്ടിക്ക് പിന്നിലിരുന്ന പെൺകുട്ടി എഴുന്നേറ്റ് കൈചൂണ്ടി ടെററിസ്റ്റ്, ടെററിസ്റ്റ് എന്ന് ഉച്ചത്തിൽ പറയുമ്പോഴും കുട്ടി അക്ഷോഭ്യായി ഇരിക്കുന്നതു കാണാം. നഗ്ര നഗ്ര എന്ന യൂസർ നെയിമിൽ ഇൻക്വിസിറ്ററിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയയോയിൽ കാണുന്ന സിക്കുകാരനായ ആൺകുട്ടിയുടെ പേര് ഹർക്കുഷ് സിങ് എന്നും വ്യക്തമായിട്ടുണ്ട്. ആദ്യം ഈ വീഡിയോ ആൺകുട്ടിയാണ് അപ്ലോഡ് ചെയ്തതെന്നു പറയുന്നു. തുടക്കത്തിൽ തന്നെ 130,000 പേർ കണ്ട ഈ വീഡിയോയിൽ തന്നെ കുട്ടികൾ അഫ്ഗാൻ ഭീകരൻ എന്നു വിളിച്ചാണ് അധിക്ഷേപിക്കുന്നതെന്ന് ഹർക്കുഷ് സിങ് തന്നെ പറയുന്നു. ഞാനൊരു മുസ്ലിം അല്ല, സിക്കുകാരനാണെന്നും കുട്ടി വീഡിയോയിൽ പറയുന്നുണ്ട്.
ജോർജിയയിലെ ഡുലുത്തിലുള്ള ചാറ്റഹൂഷീ എലിമെന്ററി സ്‌കൂളിലെ വിദ്യാർത്ഥിയാണ് വംശീയാധിക്ഷേപത്തിന് ഇരയായ ആൺകുട്ടി. സീറ്റിലിൽ ഹൈന്ദവ ക്ഷേത്രം തകർക്കപ്പെട്ടതിനു പിന്നാലെ സിക്കുകാരനായ കുട്ടിക്കെതിരേ വംശീയാധിക്ഷേപം ഉയർന്നത് എങ്ങും ആശങ്ക ഉളവാക്കിയിട്ടുണ്ട്. നാസി സ്വസ്തിക് രൂപം ക്ഷേത്രത്തിന്റെ മതിലിൽ വരച്ചു വച്ചതുമെല്ലാം യുഎസിൽ വംശീയാധിക്ഷേപം വർധിച്ചുവരുന്നതിന്റെ സൂചനയായാണ് എടുത്തുകാട്ടുന്നത്. കൂടാതെ കഴിഞ്ഞ വർഷം 29കാരനായ സന്ദീപ് സിംഗിനെ ലോംഗ് ഐലൻഡ് സ്വദേശി ട്രക്ക് ഇടിപ്പിച്ച് പരിക്കേൽപ്പിക്കുകയും ഒസാമ എന്നു വിളിച്ച്, സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ എന്ന് ആക്രോശിക്കുകയും ചെയ്ത സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
9/11 ആക്രമണത്തിനു ശേഷം അമേരിക്കയിൽ മുസ്ലിം വിരുദ്ധ കുറ്റകൃത്യങ്ങൾ അഞ്ചു മടങ്ങ് വർധിച്ചതായി എഫ്ബിഐ ഹെറ്റ് ക്രൈംസ് സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തുന്നു.