- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി സി എഫ് ജോടുൺ ചാമ്പ്യൻസ് ട്രോഫി സമാപിച്ചു; യങ് സ്റ്റാർ ടീമിന് ട്രോഫി
ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഉത്സവ പ്രതീതി പകർന്ന് ഒരു മാസം നീണ്ടു നിന്ന ടി സി എഫ് ജോടുൺ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനു അത്യന്തം ആവേശകരമായ അന്ത്യം. ആവേശകരമായ ഫൈനൽ മത്സരത്തിൽ ഒരു പന്ത് ബാക്കി നിൽക്കെ യങ്ങ് സ്റ്റാർ 9 റൺസിനു ഇ.എഫ്.എസ് കെ.കെ.ആർ ടീമിനെ തോല്പിച്ചു ടി സി എഫ് ഏഴാം എഡിഷൻ ട്രോഫി സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റിങ്ങ
ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഉത്സവ പ്രതീതി പകർന്ന് ഒരു മാസം നീണ്ടു നിന്ന ടി സി എഫ് ജോടുൺ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനു അത്യന്തം ആവേശകരമായ അന്ത്യം. ആവേശകരമായ ഫൈനൽ മത്സരത്തിൽ ഒരു പന്ത് ബാക്കി നിൽക്കെ യങ്ങ് സ്റ്റാർ 9 റൺസിനു ഇ.എഫ്.എസ് കെ.കെ.ആർ ടീമിനെ തോല്പിച്ചു ടി സി എഫ് ഏഴാം എഡിഷൻ ട്രോഫി സ്വന്തമാക്കി.
ടോസ് നേടി ആദ്യം ബാറ്റിങ്ങ് തെരഞ്ഞെടുത്ത യങ്ങ് സ്റ്റാർ നിശ്ചിത പന്ത്രണ്ട് ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് നേടി. ഓപണർ ആമീർ സിദ്ദിഖ് 13 ബോളിൽ അഞ്ചു തകർപ്പൻ സിക്‌സർന്റെ അകമ്പടിയോടെ നേടിയ 33 റൺസും അഫ്താബ് നേടിയ 21 റൺസും യങ്ങ് സ്റ്റാർ ടീമിന് ഫൈനലിൽ പൊരുതാനുള്ള ടോട്ടൽ ലഭിച്ചു.
മികച്ച ലൈനിലും ലെങ്ങ്തിലും ബൗൾ ചെയ്ത ഇ.എഫ്.എസ് കെ.കെ.ആർ ബോളർമാർ മധ്യ ഓവറുകളിൽ വിക്കറ്റുകൾ നേടി സ്‌കോറിങ് വേഗത കുറച്ചു. ടൂർണമെന്റിൽ ഉടനീളം മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ച ജഹാങ്കിർ 26 റൺസിനു 2 വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് ഷഫീക്ക് 16 റൺസ് വിട്ട് കൊടുത്തു രണ്ടു വിക്കറ്റ് വീഴ്‌ത്തി.
തുടർന്ന് ബാറ്റ് ചെയ്ത ഇ.എഫ്.എസ് കെ.കെ.ആർ ടീമിന് ആദ്യ ഓവറിൽ തന്നെ വെടിക്കെട്ട് ബാറ്റ്‌സ്മാൻ ശംസുട്ടിന്റെ വിക്കറ്റ് നഷ്ടമായി. 14 റൺസിനു ആറു വിക്കറ്റുകൾ വീഴ്‌ത്തിയ മസൂദിന്റെ മാന്ത്രിക സ്‌പെല്ലിൽ ഇ.എഫ്.എസ് കെ.കെ.ആർ ടീം തകരുകയായിരിന്നു. തുടര്ച്ചയായി വിക്കറ്റ് നഷ്ടപെട്ടെങ്ങിലും സ്‌കോറിങ് വേഗത നിലനിർത്തിയ ഇ.എഫ്.എസ് കെ.കെ.ആർ അവസാന വിക്കറ്റിൽ പൊരുതിയ ഷാജഹാൻഷഫീഖ് സഖ്യം ടീമിന് വിജയ പ്രതീക്ഷ നല്കി. അവസാന രണ്ടു പന്തിൽ ജയിക്കാൻ പത്തു റൺസ് വേണമെന്നിരിക്കെ ഷഫീക്ക് റൺ ഔട്ട് ആവുകയായിരിന്നു. 14 റൺസ് വീതം നേടിയ ഡാനി ആന്റണിയും ഉസ്മാൻ അംജദും ടോപ് സ്‌കോറർ ആയി. യങ്ങ് സ്റ്റാരിനു വേണ്ടി ഫുർഖാൻ രണ്ടു വിക്കറ്റ് വീഴ്‌ത്തി. മസൂദ് ആണ് മാൻ ഓഫ് ദി ഫൈനൽ.
ടൂണമെന്റിലെ മാൻ ഓഫ് ദി സീരീസ് ജഹാങ്കിർ (ഇ.എഫ്.എസ് കെ.കെ.ആർ), ബെസ്റ്റ് ബാറ്റ്‌സ്മാൻ ആമിർ സിദ്ദിഖ് (യങ്ങ് സ്റ്റാർ), ബെസ്റ്റ് ബൗളർ ജഹാങ്കിർ (ഇ.എഫ്.എസ് കെ.കെ.ആർ), ബെസ്റ്റ് പെർഫൊർമർ ഷഹബാസ് (മൈ ഓൺ) ഫാസ്റ്റെസ്റ്റ് 50 ജഹാൻഗിർ (ഇ.എഫ്.എസ് കെ.കെ.ആർ), ബെസ്റ്റ് ഫീൽദർ അലിയാർ സഫയാൻ (ശ്രിലങ്കൻ ടൈറ്റാൻ), ബെസ്റ്റ് വിക്കറ്റ് കീപ്പർ ഷമീൽ (ഇ.എഫ്.എസ് കെ.കെ.ആർ), ടോപ് സിക്‌സെർ അവാർഡ് ആമിര് സിദ്ദിഖ് (യങ്ങ് സ്റ്റാർ), ടോപ് ബൗണ്ടറി അവാർഡ് അബ്ദുൽ വാഹിദ് (ദാസിൽ) എന്നിവർ വ്യക്തികത അവാർഡുകൾക്ക് അർഹരായി.
അൽ ഷമാസി പുതുമുഖ ടീം (അൽ മാക്‌സ്), ആർകൊമ സ്പിരിറ്റ് ഓഫ് ദി ഗെയിം (ജോടുൻ പെങ്കുവൻസ്), പുൾമാൻ അൽ ഹമ്ര സ്‌പെഷ്യൽ ടീം അവാർഡ് (ദാസിൽ) എന്നിവർ ടീം അവാർഡിന് അർഹരായി. ടി സി എഫ് ട്രോഫി കൂടാതെ എയർ അറേബ്യ സ്‌പോൺസർ ചെയ്ത എയർ ടിക്കറ്റ്, പുൾമാൻ അൽ ഹമ്ര ഡിന്നർ വൗച്ചർ, ജീപാസ്, റീഗൽ ഡേ ടു ഡേ, കിന്ദ്, സീസൻസ് രെസ്റ്റൊരെന്റ് എന്നിവർ സ്‌പോൺസർ ചെയ്ത സമ്മാനങ്ങളും വിതരണം ചെയ്തു. കൂടാതെ ടൂർണമെന്റിലെ അമ്പയർമാർ, മാൾ അവന്യു സ്‌പോന്‌സോർ ചെയ്ത മുഴുവൻ മത്സരങ്ങളെയും മാൻ ഓഫ് ദി മാച്ച് അവാർഡുകൾ എന്നിവയും വിതരണം ചെയ്തു. രജിസ്റ്റർ ചെയ്ത കാണികളിൽ നിന്ന് നറുക്കെടുത്ത 2 എയർ അറേബ്യ ടിക്കെറ്റിന് ഷമീൽ, ഉസ്മാൻ എന്നിവർക്ക് എയർ അറേബ്യ റീജണൽ മാനേജർ സയെദ് ഫഹദ് സമ്മാനിച്ചു. ടി. സി. എഫ് സ്‌പെഷ്യൽ അവാർഡിന് യൂനുസ് വി. പി അർഹനായി. മാൻ ഓഫ് ദി ഫൈനൽ സമ്മാനമായ 39' ടി.വി മസൂദിന് സമ്മാനിച്ചു.
വിഷിഷ്ടാതിഥികളായ ഐജാസ് ഖാൻ (പ്രസിഡന്റ് ജെ.സി.എ), ഷയ്ജിൽ, മുസാക്കിർ (ജോടുൺ), സയീദ് ഫഹദ് (എയർ അറേബ്യ), ഹിസ്ഫു റഹ്മാൻ (സിഫ്ഫ്), ഷഫീക്ക് (അൽ ശമാസി കോണ്ട്രാക്ടിങ്), സലിം വി.പി (ടി.എം.ഡബ്ലു.എ), ബഷീർ ടി.പി (ജെ.എസ്.സി), ഇസ്‌മൈൽ യമാനി (കിന്ദ്), മോഹൻ ബാലൻ (പാക്ക് പ്ലസ് ജി.എം), യഹ്യ ഷരീഫ് (സാബ്), ഫിറോസ് (കെ.ഡബ്ലു.എഫ്), റാഫി (ഐ.എസ്.എഫ്), പോൽസൻ (സൗദി ഗസറ്റ്) എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.മുഖ്യ അതിഥി ജോടുൺ ലീഗൽ അഫയര്‌സ് മാനേജർ ഹുസൈൻ ഫക്കീഹ് ചാമ്പ്യൻസ് ട്രോഫി യങ്ങ് സ്റ്റാർ ക്യാപ്റ്റൻ രഫാക്കത്തിനും എഫ്.എസ്.എൻ റണ്ണർ അപ്പ് ട്രോഫി ഇ.എഫ്.എസ് കെ.കെ.ആർ ക്യാപ്റ്റൻ ജാസിരിനും കൈമാറി.
ആതിഫ് രാഷിതിന്റെ ഖിരാതോടെ തുടങ്ങിയ സമ്മാനദാന ചടങ്ങുകൾക്ക് ടി.സി.എഫ് ഒർഗനിസിങ്ങ് ടീം നേതൃതം നൽകി. ടി സി എഫ് പ്രസിഡന്റ് മുഹമ്മദ് ഫസീഷ് സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായ ഹുസൈൻ ഫക്കീഹ് കളിക്കാരെയും ടി.സി.എഫ് അംഗങ്ങളെയും അഭിനന്ദിക്കുകയും ടി.സി.എഫ് സംഘാടന മികവിനെ പ്രത്യേകം എടുത്തു പറയുകയും ചെയ്തു. അജ്മൽ നസീറും, ഹാരിസ് അബ്ദുൽ ഹമീദും കമാന്റ്‌റെറ്റർ ആയിരിന്നു.
സമ്മാന ദാന ചടങ്ങുകൾക്ക് അജ്മൽ നസീർ അവതാരകനായിരിന്നു. സെക്രട്ടറി ഷംസീർ പി.ഓ വിശിഷ്ടാ അതിഥികൾക്കും ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും കാണികൾക്കും മികച്ച ഒത്തൊരുമയോടെ ടൂർണമെന്റ് സംഘടിപ്പിച്ച ടി.സി.എഫ് അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി.