- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുവഴിയിൽ വച്ച് പരസ്യമായി തല്ലിയും ഭർത്താവിന്റെ ക്രൂരത; ഹനാനെ മരിച്ചനിലയിൽ കണ്ടെത്തിയത് പെരുന്നാൾ ദിനത്തിൽ; ശബ്ദംകേട്ട അയൽക്കാരോടു പറഞ്ഞത് ബാത്ത്റൂമിന്റെ വാതിൽ നന്നാക്കുന്നെന്ന്; ഒളിവിലായിരുന്ന ഭർത്താവ് നബീലിനെ പൊലീസ് ബന്ധുവീട്ടിൽനിന്ന് പിടികൂടി; ഇനിയെങ്കിലും ഈ പെൺകുട്ടിയുടെ മരണത്തിനു പിന്നിൽ നടന്നതെന്തെന്നു വ്യക്തമാകുമോ?
കോഴിക്കോട്: പെരുന്നാൾ ദിനത്തിൽ നന്തിബസാർ കാളിയേരി അസീസിന്റെ മകൾ ഹനാൻ (22)നെ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവിനെ പൊലീസ് പിടികൂടി. ഹനാൻ മരിച്ചതിനു പിന്നാലെ മുങ്ങിയ വിളയാട്ടൂർ പൊക്കിട്ടാട്ട് നബീലി(27)നെ ആണ് വടകര ഡിവൈ.എസ്‌പി സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. കൂട്ടാലിടയിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെയാണ് നബീൽ പൊലീസിന്റെ പിടിയിലായത്. മേപ്പയൂർ എസ്.ഐ യൂസുഫ് നടുത്തറമ്മൽ ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നബീലിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനത്തെ തുടർന്നാണ് ഹനാൻ മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് സ്ത്രീപീഡനത്തിനും അസ്വാഭാവിക മരണത്തിനുമാണ് പൊലീസ് കേസെടുത്തിരുന്നു. നബീലിനെ വൈദ്യ പരിശോധനക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കി. പെരുന്നാൾ ദിനത്തിലാണ് ഹനാനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ സംശയരോഗവും കൊടിയപീഡനവുമാണ് ഈ പെൺകുട്ടിയെ മരണത്തിലേക്ക് തള്ളി വിട്ടതെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്
കോഴിക്കോട്: പെരുന്നാൾ ദിനത്തിൽ നന്തിബസാർ കാളിയേരി അസീസിന്റെ മകൾ ഹനാൻ (22)നെ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവിനെ പൊലീസ് പിടികൂടി.
ഹനാൻ മരിച്ചതിനു പിന്നാലെ മുങ്ങിയ വിളയാട്ടൂർ പൊക്കിട്ടാട്ട് നബീലി(27)നെ ആണ് വടകര ഡിവൈ.എസ്‌പി സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്.
കൂട്ടാലിടയിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെയാണ് നബീൽ പൊലീസിന്റെ പിടിയിലായത്. മേപ്പയൂർ എസ്.ഐ യൂസുഫ് നടുത്തറമ്മൽ ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നബീലിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനത്തെ തുടർന്നാണ് ഹനാൻ മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു.
ഇതേത്തുടർന്ന് സ്ത്രീപീഡനത്തിനും അസ്വാഭാവിക മരണത്തിനുമാണ് പൊലീസ് കേസെടുത്തിരുന്നു. നബീലിനെ വൈദ്യ പരിശോധനക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കി.
പെരുന്നാൾ ദിനത്തിലാണ് ഹനാനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ സംശയരോഗവും കൊടിയപീഡനവുമാണ് ഈ പെൺകുട്ടിയെ മരണത്തിലേക്ക് തള്ളി വിട്ടതെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു.
അടുത്തിടെ പൊതുവഴിയിൽ വച്ച് ഭർത്താവ് പരസ്യമായി ഹനാനെ തല്ലിയിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഹനാനെ കൊലപ്പെടുത്തിയതാണോ എന്ന സംശയവും ബന്ധുക്കൾ ഉന്നയിക്കുന്നുണ്ട്.
ഹനാൻ മരിച്ച ദിവസം ദിവസം നബീലിന്റെ വീട്ടിൽനിന്ന് അയൽവാസികൾ ശബ്ദം കേട്ടിരുന്നു. അന്വേഷിച്ചപ്പോൾ ബാത്ത്റൂമിന്റെ വാതിൽ ശരിയാക്കിയതാണെന്നാണ് വീട്ടുകാർ പറഞ്ഞിരുന്നത്. ഹനാൻ മരിച്ച വിവരം ഹനാന്റെ കുടുംബത്തെ ഏറെ വൈകി അറിയിച്ചതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.