- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യാ വീട്ടിലെത്തിയപ്പോഴോക്കെ സൗഹൃദം സ്ഥാപിച്ചത് സഹോദരിയുമായി; ഒടുവിൽ ഭാര്യയെ ഉപേക്ഷിച്ച് ഭാര്യസഹോദരിക്കൊപ്പം നാടുവിട്ട് യുവാവ്; ഇളയമകൾ മൂത്തമകളുടെ ഭർത്താവിനൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി കാസർകോട് പിതാവ് രംഗത്ത്
കാസർകോട്: മൂത്തമകളുടെ ഭർത്താവ് ഇളയമകൾക്കൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി പിതാവ് രംഗത്ത്. കാസർകോട് ബെൽത്തങ്ങാടിയിലാണ് സംഭവം. ജൂലൈ എട്ടു മുതൽ ഇളയമകളെയും മൂത്തമകളുടെ ഭർത്താവിനെയും കാണാതായതെന്ന് പരാതിയുമായി മുഹമ്മദ് എന്നയാളാണ് ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് പരാതിയിൽ പറയുന്നത് ഇങ്ങനെ; ഒമ്പത് മാസം മുമ്പാണ് മുസ്തഫ എന്നയാളുമായി മൂത്തമകൾ സൗദയുടെ വിവാഹം കഴിഞ്ഞത്. ഇവർ ഇരുവരും ഇടയ്ക്ക് വീട് സന്ദർശിക്കുമായിരുന്നു. ഈ സമയം ഇളയമകൾ റൈഹാനയുമായി മുസ്തഫ ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ ജൂലൈ എട്ടിന് രാവിലെ മുസ്തഫയും മാതാവും ഒരു കാറിൽ തന്റെ വീടിന് സമീപത്ത് എത്തി. ഈ സമയം റൈഹാന ബാഗുമെടുത്ത് ആരോടും പറയാതെ ഓടി കാറിൽ കയറുകയായിരുന്നു. ഇവർ അതിവേഗം അവിടെനിന്ന് കടന്നുകളഞ്ഞു.
അതിനിടെ വിവാഹശേഷം സൗദയും മുസ്തഫയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഭർത്താവുമായി പിണങ്ങിയ മൂത്തമകൾ അടുത്തിടെയായി തന്റെ വീട്ടിലേക്ക് വന്നതായും മുഹമ്മദ് പരാതിയിൽ പറയുന്നു.ഒളിച്ചോടിയ ഇരുവരെയും കണ്ടെത്താൻ ബന്ധുക്കൾ മുഖേന അന്വേഷണം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. ഇതോടെയാണ് പൊലീസിൽ പരാതി നൽകുന്നതെന്നും മുഹമ്മദ് വ്യക്തമാക്കുന്നു.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ