- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർതൃമതിയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതിയായ യുവാവ് റിമാൻഡിൽ
കണ്ണൂർ: ഭർതൃമതിയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് റിമാൻഡിൽ. കണ്ണൂർ പന്നേൻ പാറയിലെ ദീപക്കാണ് (34) പിടിയിലായത്.വനിതാ സെല്ലിൽ കഴിഞ്ഞ ദിവസം യുവതി നൽകിയ പരാതിയിലാണ് പൊലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം 19നായിരുന്നു കേസിനാസ്പദമായ സംഭവം.
വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് ഭർത്താവുമായി പിരിഞ്ഞു ജീവിക്കുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. യുവതിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇതിനെ തുടർന്നാണ് വനിതാ സെല്ലിൽ പരാതി നൽകിയത് കഴിഞ്ഞ ദിവസം കണ്ണൂർ സി.ജെ.എം കോടതിയിൽ ഹാജരാക്കിയ യുവാവിനെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ
Next Story