- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ്സിൽ വട്ടംനിന്ന യുവാവിനെ വിദ്യാർത്ഥിനികൾ ചോദ്യംചെയ്തു; ബസ്സിറങ്ങി പോയ സഹപാഠിയായ പെൺകുട്ടിയെ പിന്തുടർന്ന് ആക്രമിച്ച് യുവാവിന്റെ പ്രതികാരം; നാട്ടുകാർ വളഞ്ഞിട്ട് പിടികൂടി ഇരുപതുകാരനെ പൊലീസിൽ ഏൽപിച്ചു
ആലപ്പുഴ : ബസിൽ കയറി ആർക്കും മുന്നോട്ടു പോകാൻ കഴിയാതെ വട്ടംനിന്ന വിദ്യാർത്ഥിയെ വിദ്യാർത്ഥിനികൾ ചോദ്യം ചെയ്തു. ഒടുവിൽ ബസ് ചേർത്തലയിലെത്തിയപ്പോൾ യാത്ര അവസാനിപ്പിച്ച് ഒറ്റക്കുപോയ വിദ്യാർത്ഥിനിയെ വിദ്യാർത്ഥി പിന്തുടർന്ന് ആക്രമിച്ചു. പെൺകുട്ടിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടി, പ്രതിയായ വിദ്യാർത്ഥിയെ പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ വൈകുന്നേരം ചേർത്തല ടൗണിലായിരുന്നു സംഭവം. ബിരുദ വിദ്യാർത്ഥി തുറവുർ പാട്ടുകുളങ്ങര ഗിരിജ വീഹാറിൽ ആർ.ആനന്ദിനെ (20)യാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ചേർത്തല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപമായിരുന്നു സംഭവം. പള്ളിപുറത്തെ എൻ എസ് എസ് കോളജിൽനിന്നും വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിക്കാണ് സഹ വിദ്യാർത്ഥിയുടെ തല്ല് കിട്ടിയത്. ബസിൽ കയറി മറ്റ് യാത്രക്കാർക്ക് മുന്നോട്ടുപോകാൻ കഴിയാത്ത വിധം വട്ടംനിന്ന വിദ്യാർത്ഥിയെയാണ് പെൺകുട്ടികൾ ബസിനുള്ളിൽ ചോദ്യം ചെയ്തത്. കുപിതനായ വിദ്യാർത്ഥി ബസ് ചേർത്തല സ്റ്റാന്റിൽ എത്തിയപ്പോൾ ഇറങ്ങിയ പെൺകുട്ടികളിലൊരാ
ആലപ്പുഴ : ബസിൽ കയറി ആർക്കും മുന്നോട്ടു പോകാൻ കഴിയാതെ വട്ടംനിന്ന വിദ്യാർത്ഥിയെ വിദ്യാർത്ഥിനികൾ ചോദ്യം ചെയ്തു. ഒടുവിൽ ബസ് ചേർത്തലയിലെത്തിയപ്പോൾ യാത്ര അവസാനിപ്പിച്ച് ഒറ്റക്കുപോയ വിദ്യാർത്ഥിനിയെ വിദ്യാർത്ഥി പിന്തുടർന്ന് ആക്രമിച്ചു. പെൺകുട്ടിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടി, പ്രതിയായ വിദ്യാർത്ഥിയെ പൊലീസിൽ ഏൽപ്പിച്ചു.
ഇന്നലെ വൈകുന്നേരം ചേർത്തല ടൗണിലായിരുന്നു സംഭവം. ബിരുദ വിദ്യാർത്ഥി തുറവുർ പാട്ടുകുളങ്ങര ഗിരിജ വീഹാറിൽ ആർ.ആനന്ദിനെ (20)യാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ചേർത്തല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപമായിരുന്നു സംഭവം.
പള്ളിപുറത്തെ എൻ എസ് എസ് കോളജിൽനിന്നും വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിക്കാണ് സഹ വിദ്യാർത്ഥിയുടെ തല്ല് കിട്ടിയത്. ബസിൽ കയറി മറ്റ് യാത്രക്കാർക്ക് മുന്നോട്ടുപോകാൻ കഴിയാത്ത വിധം വട്ടംനിന്ന വിദ്യാർത്ഥിയെയാണ് പെൺകുട്ടികൾ ബസിനുള്ളിൽ ചോദ്യം ചെയ്തത്.
കുപിതനായ വിദ്യാർത്ഥി ബസ് ചേർത്തല സ്റ്റാന്റിൽ എത്തിയപ്പോൾ ഇറങ്ങിയ പെൺകുട്ടികളിലൊരാളെ പിന്നാലെ പോയി നടുറോഡിൽ തല്ലി ചതയ്ക്കുകയായിരുന്നു. മുടിക്ക് കുത്തി പിടിച്ച് കരണത്ത് അടിച്ച വിദ്യാർത്ഥി അരിശം അടങ്ങാതെ തുടരെ തുടരെ പെൺകുട്ടിയെ തല്ലി നിലത്തിട്ടു. പെൺകുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുക്കാർ ഓടിക്കൂടിയത്. പെൺകുട്ടി കാര്യങ്ങൾ പറഞ്ഞതോടെ യുവാവിനെ നാട്ടുകാർ പിടിച്ചുവച്ചു.
ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ എത്തുകയും സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് പൊലീസ് സംഘം എത്തി പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. പിന്നീട് പെൺകുട്ടി ആശുപത്രിയിൽ ചികിൽസ തേടി. ഡിഗ്രി
വിദ്യാർത്ഥിനിയായ പെൺകുട്ടി പഠിക്കുന്ന കോളജിലെ വിദ്യാർത്ഥിയാണ് പ്രതി.
കോളജിൽ നിന്ന് ചേർത്തലയിലേക്ക് സ്വകാര്യ ബസിൽ വരുമ്പോഴാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനും മർദിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും എസ്ഐ പി.പി.പ്രതാപചന്ദ്രൻ പറഞ്ഞു.