- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവു മരിച്ചപ്പോൾ 17 കാരൻ ഒപ്പംകൂടി വീട്ടമ്മയുടെ കാമുകനായി; അപവാദം പ്രചരിച്ചപ്പോൾ മറ്റൊരു നാട്ടിലെത്തിയ വീട്ടമ്മ നാട്ടുകാരെ ധരിപ്പിച്ചത് യുവാവ് മകനെന്ന്; വീട്ടമ്മയുടെ കാമുകനായി തുടരവേ തന്നെ പ്ലസ്ടുവിനു പഠിക്കുന്ന മകളുമായും പ്രണയം; വീട്ടമ്മയുടെ പരാതിയിൽ അറസ്റ്റിലായപ്പോൾ തെളിഞ്ഞത് മൂന്നു വർഷത്തെ പീഡനം
കോട്ടയം: അമ്മയ്ക്ക് ഒപ്പം കൂടി മകളെ പ്രണയിച്ച് പീഡിപ്പിച്ച് ഒടുവിൽ അകത്തായി. അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന 21കാരൻ പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ചതിനാനു പിടിയിലായത്. മാതാവിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇറഞ്ഞാൽ പാറമ്പുഴ കുന്നമ്പള്ളിൽ ഹരീഷ് ആണ് അറസ്റ്റിലായത്. ഭർത്താവ് മരിച്ചതോടെയാണ് ഹരീഷ് വീട്ടമ്മയ്ക്കൊപ്പം കൂടിയത്. അന്ന് ഹരീഷിന് പ്രായം 17. അപവാദങ്ങൾ പ്രചരിച്ചതോടെ വീട്ടമ്മ അവിടെനിന്നും മകളെയും കൊണ്ട് സ്ഥലം വിടുകയായിരുന്നു. അങ്ങനെയാണ് പാറമ്പുഴയിൽ താമസത്തിനെത്തിയത്. ഹരീഷിനെയും കൂടെ കൊണ്ടുപോന്നു. ഹരീഷ് മകനാണെന്നാണ് വീട്ടമ്മ നാട്ടുകാരോട് പറഞ്ഞിരുന്നത്. അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന ഹരീഷ് പെൺകുട്ടിയുമായി അടുക്കുകയായിരുന്നു. അവർ പ്രേമത്തിലായി. കഴിഞ്ഞ മൂന്നു വർഷമായി ഇയാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നതായി അറിയുന്നു. ഇതിനിടയിൽ ഇവരുടെ അതിരുവിട്ട പ്രണയം കൂട്ടുകാരികൾ അറിഞ്ഞു. ഇതോടെ സ്‌കൂളിൽ പാട്ടായി. മറ്റൊരു സ്‌കൂളിലേക്ക് മാറണമെന്ന് വാശിപിടിച്ചതോടെ ഹരീഷ് പ്ലസ് ടു വിദ്യാർത്ഥിനിയെ ശകാരിച്ചു.
കോട്ടയം: അമ്മയ്ക്ക് ഒപ്പം കൂടി മകളെ പ്രണയിച്ച് പീഡിപ്പിച്ച് ഒടുവിൽ അകത്തായി. അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന 21കാരൻ പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ചതിനാനു പിടിയിലായത്. മാതാവിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇറഞ്ഞാൽ പാറമ്പുഴ കുന്നമ്പള്ളിൽ ഹരീഷ് ആണ് അറസ്റ്റിലായത്.
ഭർത്താവ് മരിച്ചതോടെയാണ് ഹരീഷ് വീട്ടമ്മയ്ക്കൊപ്പം കൂടിയത്. അന്ന് ഹരീഷിന് പ്രായം 17. അപവാദങ്ങൾ പ്രചരിച്ചതോടെ വീട്ടമ്മ അവിടെനിന്നും മകളെയും കൊണ്ട് സ്ഥലം വിടുകയായിരുന്നു. അങ്ങനെയാണ് പാറമ്പുഴയിൽ താമസത്തിനെത്തിയത്. ഹരീഷിനെയും കൂടെ കൊണ്ടുപോന്നു. ഹരീഷ് മകനാണെന്നാണ് വീട്ടമ്മ നാട്ടുകാരോട് പറഞ്ഞിരുന്നത്.
അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന ഹരീഷ് പെൺകുട്ടിയുമായി അടുക്കുകയായിരുന്നു. അവർ പ്രേമത്തിലായി. കഴിഞ്ഞ മൂന്നു വർഷമായി ഇയാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നതായി അറിയുന്നു.
ഇതിനിടയിൽ ഇവരുടെ അതിരുവിട്ട പ്രണയം കൂട്ടുകാരികൾ അറിഞ്ഞു. ഇതോടെ സ്‌കൂളിൽ പാട്ടായി. മറ്റൊരു സ്‌കൂളിലേക്ക് മാറണമെന്ന് വാശിപിടിച്ചതോടെ ഹരീഷ് പ്ലസ് ടു വിദ്യാർത്ഥിനിയെ ശകാരിച്ചു. പിന്നെ മർദ്ദനമായി. ഇതോടെ വീട്ടിൽ കലാപമായി.
മകളുടെ കാര്യത്തിൽ ഇടപെടേണ്ടായെന്ന് വീട്ടമ്മ പറഞ്ഞിട്ടും ഹരീഷ് അനുസരിച്ചില്ല. മകളെ തല്ലുന്നത് തുടർകഥയായതോടെ വീട്ടമ്മ പരാതിയുമായി സ്റ്റേഷനിലെത്തുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ മൂന്നു വർഷമായി പെൺകുട്ടിയെ പീഡിപ്പിച്ചുവരുന്ന വിവരം പുറത്തായത്. തുടർന്നായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.