- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
36 തെരഞ്ഞെടുപ്പു റാലികളിൽ പങ്കെടുത്ത മോദി ഒരു ആശുപത്രിയെങ്കിലും സന്ദർശിക്കുന്നത് ആരെങ്കിലും കണ്ടോ? രാജ്യം കണ്ട ഏറ്റവും ഹൃദയശൂന്യനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് ശ്രീവത്സ. തെരഞ്ഞെടുപ്പുസമയത്ത് നിരവധി റാലികളിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് മഹാമാരി രുക്ഷമായ ഈ സമയത്ത് ഏതെങ്കിലും ആശുപത്രിയോ ദുരിമനുഭവിക്കുന്ന ഏതെങ്കിലും കുടുംബത്തെയോ സന്ദർശിക്കുന്നത് കണ്ടിട്ടുണ്ടോയെന്ന ചോദ്യമുന്നയിച്ച് കോൺഗ്രസ് നേതാവ് ശ്രീവത്‌സ. രാജ്യം കണ്ട ഏറ്റവും ഹൃദയശൂന്യനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് യൂത്ത് കോൺഗ്രസ് ദേശീയ കാമ്പയിൻ ചുമതലക്കാരനായ ശ്രീവത്‌സ ആരോപിച്ചു.
'കേരളത്തിൽ അഞ്ചു റാലികൾ, തമിഴ്‌നാട്ടിൽ ഏഴു റാലികൾ, അസമിൽ ഏഴെണ്ണം, ബംഗാളിൽ 17 റാലികൾ..ഇതിലൊക്കെ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മഹാമാരിക്കാലത്ത് ഏതെങ്കിലുമൊരു ആശുപത്രി സന്ദർശിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ദുരിതമനുഭവിക്കുന്ന ഏതെങ്കിലുമൊരു കുടുംബത്തെ സന്ദർശിക്കുന്നത് കണ്ടോ പാവപ്പെട്ട ഒരു തൊഴിലാളിയെയെങ്കിലും ആശ്വസിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടോ ഒരു കൊറോണ പോരാളിയെയെങ്കിലും സന്ദർശിച്ചോ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഹൃദയശൂന്യനായ പ്രധാനമന്ത്രി മോദിയാണ്' -ശ്രീവത്‌സയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.
മറുനാടന് ഡെസ്ക്