- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീമാസിലെ സമരത്തിൽ കാര്യമറിയാതെ വിമർശിച്ചാൽ കേസ് എടുക്കുമെന്ന് യുവജനകമ്മീഷന്റെ മുന്നറിയിപ്പ്; ഭീഷണി അവഗണിച്ച് ആർവി രാജേഷിന്റെ പോസ്റ്റിന് താഴെയും എതിരഭിപ്രായങ്ങൾ
തിരുവനന്തപുരം: ആലപ്പുഴ സീമാസിലെ വനിതാ ജീവനക്കാർ നടത്തിയ സമരം വിജയിപ്പിച്ചത് ആരെന്നതിൽ തർക്കം തുടരുന്നു. എല്ലാം തങ്ങളാണ് ചെയ്തതെന്ന നിലപാടിൽ സംസ്ഥാന യുവജന കമ്മീഷൻ ഉറച്ചു നിൽക്കുകയാണ്. സിപിഐ(എം) സമരവിജയത്തിന്റെ ക്രഡിറ്റ് അടിച്ചെടുത്തുവെന്ന് തരത്തിലെ സോഷ്യൽ മീഡിയാ ചർച്ചകളോടും യുവജന കമ്മീഷൻ ശക്തമായി പ്രതികരിച്ചു. ഇതോടെ ചർച്ചയുടെ
തിരുവനന്തപുരം: ആലപ്പുഴ സീമാസിലെ വനിതാ ജീവനക്കാർ നടത്തിയ സമരം വിജയിപ്പിച്ചത് ആരെന്നതിൽ തർക്കം തുടരുന്നു. എല്ലാം തങ്ങളാണ് ചെയ്തതെന്ന നിലപാടിൽ സംസ്ഥാന യുവജന കമ്മീഷൻ ഉറച്ചു നിൽക്കുകയാണ്.
സിപിഐ(എം) സമരവിജയത്തിന്റെ ക്രഡിറ്റ് അടിച്ചെടുത്തുവെന്ന് തരത്തിലെ സോഷ്യൽ മീഡിയാ ചർച്ചകളോടും യുവജന കമ്മീഷൻ ശക്തമായി പ്രതികരിച്ചു. ഇതോടെ ചർച്ചയുടെ ഗതി തന്നെ മാറുകയാണ്. സംസ്ഥാന യുവജന കമ്മീഷനെ സോഷ്യൽ മീഡിയ വഴി വിമർശിച്ചവർക്കെതിരെ സ്വമേധയാ കേസെടുക്കുമെന്ന് കമ്മീഷൻ ചെയർമാന്റെ മുന്നറിയിപ്പ്. സമരം ഒത്തുതീർപ്പാക്കിയത് കമ്മീഷന്റെ ഇടപെടിലിലൂടെ തന്നെയാണ് ആവർത്തിച്ച് അവകാശപ്പെട്ടാണ് ആർ വി രാജേഷ് ഫെയ്‌സ് ബുക്കിൽ കുറിപ്പിട്ടത്. എന്നാൽ ഇതൊന്നും വിമർശനങ്ങൾ കുറയ്ക്കുന്നില്ല. അത് ആളിക്കത്തിക്കുകയും ചെയ്തു.
കമ്മീഷന്റെ പ്രവർത്തനങ്ങളേ കുറിച്ചും അധികാരങ്ങളെ കുറിച്ചുമുള്ള അജ്ഞത കൊണ്ടുള്ള അതിരുകടന്ന സോഷ്യൽ മീഡിയ പ്രതികരണങ്ങൾ, കമ്മീഷനെ അപകീർത്തി പെടുതുനതിനുള്ള ശ്രമം എന്ന നിലയിൽ കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് അനുസരിച്ചും ഐടി ആക്ട് അനുസരിച്ചും കമ്മീഷന് സ്വമേധയ കേസ് എടുക്കാവുന്നതും നിയമ നടപടികൾ സ്വീകരിക്കാവുന്നതും ആണെന്നാണ് ചെയർമാൻ അഡ്വ. ആർ വി രാജേഷിന്റെ മുന്നറിയിപ്പ്. എന്നാൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത മുന്നറിയിപ്പിന് ചുവടെ അതിനെയും രൂക്ഷമായി പരിഹസിച്ച് നിരവധി പ്രതികരണങ്ങളാണ് വരുന്നത്.
കമ്മീഷൻ മൊതലാളി, പിന്നെ എന്തിന്റെ പേരിലാണ് നിങ്ങളുടെ പൊലീസ് സമരാനുകൂലികളെ അറസ്റ്റ് ചെയ്തത്? ആ ഒരു സന്ദർഭത്തിൽ എന്തുകൊണ്ട് നിങ്ങൾ കമ്മീഷൻ അറസ്റ്റ് ചെയ്യപെട്ടവരെ ഇറക്കി കൊണ്ട് വരാൻ ശ്രമിച്ചില്ല? ഇനി ഇപ്പം നിങ്ങള് വേഷം മാറി തോമ്മസ്സിന്റെയും സുധാകരന്റെയും വേഷത്തിൽ പോയി അവരെ അവരെ രക്ഷിച്ചതാണോ?-എന്ന തരത്തിലെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. അതിനിടെ സമരവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളുമായി തോമസ് ഐസക് എംഎൽഎയും പോസ്റ്റിട്ടു. സീമാസ് വിഷയത്തിലെ അവസാന പോസ്റ്റായിരിക്കും ഇതെന്നും തോമസ് ഐസക് വിശദീകരിക്കുന്നു.
യുവജന കമ്മീഷൻ അധ്യക്ഷൻ ആർവി രാജേഷിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം
കേരള സംസ്ഥാന യുവജന കമ്മീഷൻ നിയമം വഴി സ്ഥാപിതമായ അർദ്ധ ജുഡിഷ്യറി അധികാരമുള്ള ഭരണഘടന സ്ഥാപനമാണ് .കേരളത്തിലെ യുവകളെ ശക്തികരിക്കാനും ,അവർക്ക് നിയമ സംരക്ഷണം ഉറപ്പു വരുതുന്നതിനുമായി ആണ് കമ്മീഷൻ സ്ഥാപിതമായത് .
ഈ കുറഞ്ഞ കാലയളവിൽ കേരളത്തിലെ യുവജന പ്രശ്‌നങ്ങളിൽ ഇടപെടാനും പരിഹാരം കാണാനും കമ്മീഷന് കഴിഞ്ഞിട്ട് ഉണ്ട് . അതിൽ പ്രധാനമാണ് 2014 ൽ കോഴിക്കോട് നടന്ന
'ഇരികാനുള്ള അവകാശം ' എന്ന പ്രശ്‌നത്തിലെ കമ്മീഷന്റെ ഇടപെടൽ . വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഉൾപടെയുള്ള തൊഴിലാളികൾക്ക് ഇരിക്കാനുള്ള അവകാശം വേണമെന്നുള്ള സമരം ഒരു രാഷ്ട്രീയ പാർട്ടിക്കാരും ഏറ്റടുക്കാതിരുന്ന ആ സമരം ശ്രീമതി പി .വിജിയുടെ നേതൃതത്തിലുള്ള അസംഘിടിത തൊഴിലാളി യുണിയൻ ഏറ്റ്ടുക്കുകയും,യുവജന കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ടു വരുകയും ചെയ്യിതു തുടർന്ന് കമ്മീഷൻ കോഴികോട് സിറ്റിങ് നടത്തുകയുണ്ടായി ,ഇത് കേവലം ഒരു ജില്ലയിൽ മാത്രം ഉള്ള പ്രശ്‌നം അല്ല എന്നും സംസ്ഥാനം ഒട്ടാകെ ഉള്ള പ്രശ്‌നമാണ് എന്ന് മനസിലാക്കുകയും ,കേരളത്തിലെ വിവിധ ടെകസ്റ്റയിലുകളിൽ നേരിട്ട് പരിശോധന നടത്തുകയും വിവിധ സ്ഥാപനങ്ങളെ പ്രൊസിക്യുഷൻ നടപടിക്ക് ശുപാർശ ചെയുതു .
നിലവിലെ shop and establishment act 1960 ൽ ഉണ്ടാക്കിയതും നിലവിലെ സാഹചര്യത്തിൽ അപര്യപ്തവും ആണ് എന്ന് മനസിലാക്കിയ കമ്മീഷൻ , പുതിയ നിയമ നിർമ്മാണത്തിനായി ചർച്ച നടത്തുകയും , അതിന്റെ റിപ്പോര്ട്ട് സർക്കാരിനു സമർപ്പിക്കുകയും ഉണ്ടായി .'ഇരിക്കാനും നിയമം' എന്ന വിഷയത്തിൽ (05 / 06 / 2014 ) ൽ തിരുവനതപുരത്ത് വച്ച് ബഹുമാനപെട്ട തൊഴിൽ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ കമ്മീഷൻ ഒരു സംവാദം നടത്തുക ഉണ്ടായി ..എ ചർച്ചയിൽ വിവിധ സ്ത്രീ സംഘടനകളും ,തൊഴിലാളി സംഘടനകളും പങ്കെടുത്തു .ഈ ചർച്ചയുടെ കൂടെ അടിസ്ഥാനത്തിൽ തൊഴിൽ വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ Kerala Shop and Establishment Amendment act 2014 നിയമസഭയിൽ അവതരിപികുകയും പാസ് ആകുകയും ചെയിതു .
ഈ നിയമ ഭേദഗതിയോടെ തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പു വരുത്താൻ സാധിച്ചു .നിയമം ലംഘികുന്ന തൊഴിൽ ഉടമകളിൽ നിന്നും നേരത്തെ ഈടാക്കി വന്നിരുന്ന 100 രൂപ പിഴയിൽ നിന്നും 5000 മുതൽ 10,000 രൂപ വരെ വർദ്ധിപിക്കാൻ കഴിഞ്ഞു .തുടർച്ചയായി നിയമം ലംഘനം നടത്തുന്നവർക്ക് തടവ് ശിക്ഷ വരെ നൽകാവുന്ന ഭേദഗതികൾക്ക് കമ്മീഷൻ വീണ്ടും ശുപാർശ
നൽകിയിട്ട് ഉണ്ട് .
നേരത്തെ സ്വീകരിച്ചു വരുന്ന നടപടികളുടെ ഭാഗമായി തിരുവനന്തപുരം രാമചന്ദ്രൻ ടെക്‌സ്‌റ്റൈൽ ,പോതീസ് ,കോഴിക്കോട് സിൽക്കി ബസാർ തുടങ്ങിയ സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും നോട്ടീസ് നൽകുകയും ചെയിത്തത് പോലെ ആണ് കമ്മീഷൻ സീമാസ് വിഷയത്തിലും ഇടപെട്ടത് .അർദ്ധ ജുഡിഷ്യറി അധികാരമുള്ള കമ്മീഷന് ഇതിൽ യാതൊരു രാഷ്ട്രീയ താല്പര്യവും ഇല്ല .ഒരു ഭരണഘടന സ്ഥാപനം എന്ന നിലയിൽ ഉള്ള ഇടപെടലെ ഈ വിഷയത്തിലും കമ്മീഷൻ സ്വീകരിച്ചിട്ട് ഉള്ളു .
രാഷ്ട്രീയ സംഘടനകൾ ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നത് കമ്മീഷൻ സ്വാഗതം ചെയുന്നു .'സീമാസ് ' വിഷയം ജനശ്രദ്ധയിൽ കൊണ്ടു വന്ന എം .എൽ .എ ശ്രീ .തോമസ് ഐസക്കിനെ കമ്മീഷൻ പ്രതേകം അഭിനന്ദിക്കുന്നു. 1960 ലെ നിയമം ഭേദഗതി വരുത്താതെ തൊഴിലാളി ചൂക്ഷണത്തിന് കൂട്ട് നിന്ന വിവിധ രാഷ്ട്രീയ കക്ഷികൾ ,പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ രംഗത്തു വന്നതിൽ ഉള്ള സന്തോഷം കമ്മീഷൻ അറിയിക്കുന്നു .
കമ്മീഷന്റെ പ്രവർത്തനങ്ങളേ കുറിച്ചും അധികാരങ്ങളെ കുറിച്ചുമുള്ള അജ്ഞത കൊണ്ടുള്ള അതിരുകടന്ന സോഷ്യൽ മീഡിയ പ്രതികരണങ്ങൾ ,കമ്മീഷനെ അപകീർത്തി പെടുതുനതിനുള്ള ശ്രമം എന്ന നിലയിൽ Commission Inquiry act അനുസരിച്ചും IT act അനുസരിച്ചും കമ്മീഷന് സ്വമേധയ കേസ് എടുക്കാവുന്നതും നിയമ നടപടികൾ സ്വീകരിക്കാവുന്നതും ആണ്
Adv. RV Rajesh
Chairman
Kerala State Youth Commission
കേരള സംസ്ഥാന യുവജന കമ്മീഷൻ നിയമം വഴി സ്ഥാപിതമായ അർദ്ധ ജുഡിഷ്യറി അധികാരമുള്ള ഭരണഘടന സ്ഥാപനമാണ് .കേരളത്തിലെ യുവകളെ ശക്ത...
Posted by RV Rajesh on Monday, August 17, 2015
സീമാസ് വിഷയത്തിൽ തോമസ് ഐസക്കിന്റെ അവസാന പോസ്റ്റ്
ആലപ്പുഴ സീമാസ് സമരം സംബന്ധിച്ച അവസാനത്തെ പോസ്റ്റ് ആണിത് .
ആലപ്പുഴ സീമാസിൽ ഉണ്ടാക്കിയ ഒത്ത് തീർപ്പ് ചരിത്ര പ്രധാനമാണ് . മറ്റ് സ്ഥാപനങ്ങളിലെ സ്ത്രീ തൊഴിലാളികൾക്കും ഇത് പ്രചോദനം ആകേണ്ടതാണ് . സമരം അവസാനിപ്പിച്ചുകൊണ്ടുള്ള എന്റെ പോസ്റ്റിൽ ഒത്ത് തീർപ്പ് കരാറിലെ ചില പ്രധാനപ്പെട്ട കാര്യങ്ങളെ എടുത്ത് പറഞ്ഞിരുന്നുള്ളൂ . താല്പര്യമുള്ളവർക്കായി കരാറിന്റെ പൂർണ്ണ രൂപം ഇവിടെ കൊടുക്കുന്നു .
1. സീമാസിലെ എല്ലാ ജീവനക്കാർക്കും മിനിമം വേജസ് കൊടുക്കുന്നതാണ്. (മിനിമം വേജസ് പുതുക്കുന്ന ഘട്ടത്തിൽ പുതുക്കിയ വേജസ് പ്രാബല്യത്തിൽ വരും)
2. അഞ്ച് വർഷം സർവ്വീസ് ഉള്ളവർക്ക് മിനിമം നിരക്കിലെ ബേസിക്ക് സാലറി ഏഴര ശതമാന വർധനയോടൊപ്പം നൽകുന്നതാണ്.
3. ദിവസ ശമ്പളക്കാരായ ക്ലീനിങ് തൊഴിലാളികൾക്ക് നിലവിലുള്ള ദിവസക്കൂലി 190 എന്നത് 250 ആയി വർദ്ധിപ്പിക്കുന്നതാണ്. എന്നാൽ ഈ വർഷത്തെ ബോണസ് തുക 190 കണക്കാക്കി കൊടുക്കുന്നതാണ്.
4. ഭക്ഷണം മെസ്സ് കമ്മറ്റി എന്ന മാനേജ്‌മെന്റ് നിലപാട് അംഗീകരിച്ചു. മെസ്സ് കമ്മറ്റിയിൽ തൊഴിലാളികളെ ഉൾപ്പെടുത്തി. ഭക്ഷണത്തിന്റെ മെനു പ്രദർശിപ്പിക്കുന്നതാണ്.
5. ഹോസ്റ്റലിൽ നിലവിൽ താമസിക്കുന്ന ജീവനക്കാർക്ക് താമസ സൗകര്യം വേണ്ട എങ്കിൽ പ്രതിമാസം 500 രൂപ അലവൻസ് നൽകുന്നതാണ്. ഹോസ്റ്റലിന്റെ പ്രവർത്തനം സ്ഥാപനത്തോടുള്ള മതിപ്പും കൂറും വർദ്ധിപ്പിക്കുന്ന തരത്തിലായിരിക്കും. ഭക്ഷണവും താമസവും മറ്റ് സംവിധാനങ്ങളും മേൽ ലക്ഷ്യത്തിനായി സജീകരിക്കണം.
6. അഞ്ച് വർഷം പൂർത്തീയാകാത്തവർക്ക് സാലറിയുടെ 8.33 ശതമാനം ബോണസ് ആയി നൽകും . അഞ്ചു വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവർക്ക് 8.75 ശതമാനവും ബോണസ് ആയി നൽകും. നിലവിലുള്ള മിനിമം വേജസിന്റെ അടിസ്ഥാനത്തിലായിരിക്കും ബോണസ് നൽകുന്നത്.
7. ഇ.എസ്.ഐ, പി.എഫ് വിഹിതം അടയ്ക്കുന്നതിന്റെ സ്ലിപ് വാങ്ങി നൽകുന്നതാണ്. ഇപ്പോൾ നേരിട്ട് ലഭിക്കുന്നതാണ്.
8. ശമ്പളം നിലവിലുള്ള രീതി തന്നെ, ഒരു കാരണ വശാലും മൂന്നാം തീയതി വിട്ടുപോകില്ല.
9. ആഴ്‌ച്ചയിൽ ഒരു ദിവസം അവധി നിർബന്ധമാണ്. ഇത് സംബന്ധിച്ച് നോട്ടീസ് , നോട്ടീസ് ബോർഡിൽ ഇടുന്നതാണ്. ആ ദിവസം ജോലിക്ക് വരണം എന്ന് ആവശ്യപ്പെട്ടാൽ മാത്രം ജോലിക്ക് വന്നാൽ മതി. അങ്ങനെ ജോലി ചെയ്യുന്ന ദിവസം ഇരട്ടി വേതനം കൊടുക്കുന്നതാണ്. മൂന്ന് മാസം തികഞ്ഞാൽ ആഴ്ചയിലെ ഈ അവധി ദിവസം മാറ്റി നൽകി നോട്ടീസ് ഇടുന്നതാണ്.
10. നാഷണൽ ഫെസ്‌റിവൽ ഒഴിവ് ദിവസങ്ങൾ ആയിരിക്കും . അന്ന് ഹാജരാകേണ്ടവരുടെ ലിസ്റ്റ് തലേന്ന് നോട്ടീസ് ബോർഡിൽ ഇട്ടിട്ടുള്ളത് അനുസരിച്ച് മാത്രം ഹാജരാകുക . അങ്ങനെ വരുന്നവർക്ക് മാത്രം ഇരട്ടി വേതനം നൽകുന്നതാണ് . വിവേചനം കാണിക്കാതെ ആവശ്യം കണക്കാക്കി മാത്രം ജോലിക്ക് ജീവനക്കാരെ നിയമിക്കുന്നതാണ് .
11 രാവിലെ 9.30 മുതൽ 7.30 വരെയുള്ള സ്‌പ്രെഡ് ഓവർ അംഗീകരിക്കുന്നു . 45 മിനിറ്റ് ഭക്ഷണം . ഇത് കൂടാതെ പ്രാഥമീക കർമ്മങ്ങൾ നിർവഹിക്കുന്നതിന് വിലക്ക് പാടില്ല
12 . യുണിഫോം ഇട്ടില്ല എങ്കിൽ ജോലിക്ക് കയറണമെങ്കിൽ ജനറൽ മാനേജരുടെ അനുവാദം വാങ്ങണം . ഡ്യുട്ടി ടൈമിൽ നിർബന്ധമായും പോസ്റ്റിങ്ങ് സ്ഥലത്ത് ഹാജരുണ്ടായിരിക്കണം . ഫ്‌ലോർ വിട്ടു പോകണമെങ്കിൽ ഫ്‌ലോർ മാനേജരുടെ അനുവാദം വാങ്ങണം . കസ്ടമർ ഇല്ല എങ്കിൽ മറ്റുള്ളവരോട് സംസാരിച്ച് നിൽക്കാൻ പാടില്ല . ലിഫ്റ്റിൽ കസ്ടമാരെ സഹായിക്കാൻ അവരോടൊപ്പം പോകാവുന്നതാണ് . നെയിം ടാഗ് നിർബന്ധമായും ധരിക്കണം . ഓരോ വിഭാഗം തൊഴിലാളികളും ഹാജരാകേണ്ട സമയം നോട്ടീസ് ബോർഡിൽ ഇട്ടിരിക്കും .അതിൽ നിന്നും 15 മിനിറ്റിൽ കൂടുതൽ വൈകാൻ പാടില്ല .അതുതന്നെ ഒരു മാസത്തിൽ 5 ദിവസത്തിൽ കൂടുതൽ ആയാൽ പകുതി ദിവസത്തെ വേതനം കട്ട് ചെയ്യുന്നതാണ് . എന്നാൽ ഇക്കാര്യത്തിൽ ജനറൽ മാനേജരുടെ അനുമതി ലഭിക്കുന്നു എങ്കിൽ ടി. നിബന്ധന നടപ്പിലാക്കുന്നതല്ല .
13. ജീവനക്കാർക്ക് മിനിമം മൂന്ന് ജോഡി യുണിഫോം ഉണ്ടായിരിക്കണം . രണ്ട് ജോഡി കമ്പനി വിലയ്ക്കും ഒരു ജോഡി യുണിഫോം സൗജന്യമായും നൽകുന്നതാണ് . ഇതിന്റെ ഫലമായി യുണിഫോം ഇല്ലാതെ സ്ഥാപനത്തിൽ വരാൻ പാടില്ല .
14 . ലഞ്ച് സമയം 45 മിനിട്ടായി വർദ്ധിപ്പിക്കുന്നതാണ് .
15. ആഴ്ച അവധി പരിഗണിക്കപ്പെട്ടതിനാൽ ഔട്ട് പാസ് പരിഗണിക്കേണ്ടതില്ല.
16. സീമാസ് വെഡ്ഡിങ് കലക്ഷ്‌ന്‌സിലെ എല്ലാ വിഭാഗം തൊഴിലാളികൾക്കും ഒരേ സർവീസ് കണ്ടീഷനും സേവന വേതന വ്യവസ്ഥകളും ബാധകമായിരിക്കും .അത് എല്ലാവരും അംഗീകരിക്കെണ്ടതാണ് .
17. സമരം ചെയ്ത ജീവനക്കാരും അല്ലാത്തവരും തമ്മിൽ യാതൊരു വേർതിരിവും പാടില്ല . പരസ്പരം സഹകരിച്ച് സ്ഥാപനത്തിന്റെ പ്രവർത്തനം സുഗമമായി നടത്തി കൊണ്ട് പോകേണ്ടതാണ് .ജോലിക്കാരെ സെക്ഷൻ തിരിച്ച് നിയമത്തിന്റെ പൂർണ അധികാരം ജനറൽ മാനേജറിൽ നിക്ഷിപ്തമാണ് . അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ് . 08 08 2015 ന് മുന്പായി ഉണ്ടായിരുന്ന പ്രകാരം എല്ലാ ജോലിക്കാരും തൊഴിലിൽ പ്രവേശിക്കുന്നതാണ് .
18. ലീവ് എടുക്കണമെങ്കിൽ മുൻകൂട്ടി അറിയിച്ചിരിക്കണം . അല്ലാത്ത പക്ഷം കരണം ജനറൽ മാനേജരെ ബോധ്യപ്പെടുത്തണം . ഇല്ലായെങ്കിൽ അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിന് നടപടി എടുക്കുന്നതാണ് .
19. സമരത്തിനു മുൻപ് ഉണ്ടായത് പോലെ സഹകരണത്തോടെ ജോലി ചെയ്യേണ്ടതാണ് . ഡ്യൂട്ടി സമയത്ത് ഒത്തു കൂടി നിന്ന് ചർച്ച പാടില്ല .കസ്ടമർ വരുമ്പോൾ അവരെ സമീപിച്ച് അവരുടെ ആവശ്യം തിരക്കേണ്ടതാണ് .
ആലപ്പുഴ സീമാസ് സമരം സംബന്ധിച്ച അവസാനത്തെ പോസ്റ്റ് ആണിത് .ആലപ്പുഴ സീമാസിൽ ഉണ്ടാക്കിയ ഒത്ത് തീർപ്പ് ചരിത്ര പ്രധാനമ...
Posted by Dr.T.M Thomas Isaac on Tuesday, August 18, 2015