- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് കോൺഗ്രസുകാരും കെഎസ് യുക്കാരും കൈകോർത്ത് തലമൂത്ത നേതാക്കൾക്കെതിരെ രംഗത്ത്; ചത്താൽ മാത്രം സീറ്റെന്ന പ്രവണത അവസാനിപ്പിച്ചേ മതിയാവൂ: സുധീരന്റെ പിന്തുണയും യുവാക്കൾക്ക്; ഗ്രൂപ്പ് വീതം വെയ്പ്പ് പൂർത്തിയായാലും കോൺഗ്രസിൽ പ്രശ്നങ്ങൾ തുടരും..
തിരുവനന്തപുരം: ഒരുകാലത്ത് കോൺഗ്രസിലെ യൂത്തന്മാരായിരുന്നവരാണ് ഇപ്പോഴത്തെ തലമുതിർന്ന നേതാക്കൾ. അന്ന് കെ കരുണാകരനെ പോലുള്ളവർ കൈപിടിച്ച് ഉയർത്തിക്കൊണ്ടു വന്നതാണ് ഇവരെ. എന്നാൽ, അന്ന് നിയമസഭാ സീറ്റ് നേടിയവർ ആ സീറ്റിൽ കടിച്ചു തൂങ്ങി ചെറുപ്പക്കാർക്ക് വഴിമുടക്കി നിന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ഈ വിഷയം ഏറെ ചർച്ച ചെയ്തിരുന്നു. ഇപ്പോൾ, നിയമസഭാ തിരഞ്ഞെടുപ്പ് അടക്കുമ്പോഴും കോൺഗ്രസിലെ സ്ഥിതി വ്യത്യസ്തമല്ല. യൂത്ത് കോൺഗ്രസുകാരെ അവഗണിക്കുന്നത് പതിവായപ്പോൾ ഇവർ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. ഇരിക്കൂർ മണ്ഡലത്തിൽ കെ സി ജോസഫിന് എതിരായ പ്രതിഷേധം ഇതിൽ ഒന്നു മാത്രമാണ്. കോൺഗ്രസിലെ പഴകി മടുത്ത മുഖങ്ങൾ തിരഞ്ഞെടുപ്പിൽനിന്നു മാറിനിന്നു യുവതലമുറയ്ക്ക് അവസരം നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കളെ കണ്ടു. മൂന്നു തവണ മൽസരിച്ചവരെ മാറ്റി നിർത്തി യുവരക്തത്തിന് അവസരം നൽകണമെന്നും നേതാക്കളായ എ.കെ. ആന്റണി, വി എം. സുധീരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോട് അവർ ആവശ്യപ
തിരുവനന്തപുരം: ഒരുകാലത്ത് കോൺഗ്രസിലെ യൂത്തന്മാരായിരുന്നവരാണ് ഇപ്പോഴത്തെ തലമുതിർന്ന നേതാക്കൾ. അന്ന് കെ കരുണാകരനെ പോലുള്ളവർ കൈപിടിച്ച് ഉയർത്തിക്കൊണ്ടു വന്നതാണ് ഇവരെ. എന്നാൽ, അന്ന് നിയമസഭാ സീറ്റ് നേടിയവർ ആ സീറ്റിൽ കടിച്ചു തൂങ്ങി ചെറുപ്പക്കാർക്ക് വഴിമുടക്കി നിന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ഈ വിഷയം ഏറെ ചർച്ച ചെയ്തിരുന്നു. ഇപ്പോൾ, നിയമസഭാ തിരഞ്ഞെടുപ്പ് അടക്കുമ്പോഴും കോൺഗ്രസിലെ സ്ഥിതി വ്യത്യസ്തമല്ല. യൂത്ത് കോൺഗ്രസുകാരെ അവഗണിക്കുന്നത് പതിവായപ്പോൾ ഇവർ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. ഇരിക്കൂർ മണ്ഡലത്തിൽ കെ സി ജോസഫിന് എതിരായ പ്രതിഷേധം ഇതിൽ ഒന്നു മാത്രമാണ്.
കോൺഗ്രസിലെ പഴകി മടുത്ത മുഖങ്ങൾ തിരഞ്ഞെടുപ്പിൽനിന്നു മാറിനിന്നു യുവതലമുറയ്ക്ക് അവസരം നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കളെ കണ്ടു. മൂന്നു തവണ മൽസരിച്ചവരെ മാറ്റി നിർത്തി യുവരക്തത്തിന് അവസരം നൽകണമെന്നും നേതാക്കളായ എ.കെ. ആന്റണി, വി എം. സുധീരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോട് അവർ ആവശ്യപ്പെട്ടു.
'തളരരുതീ കോൺഗ്രസ്, തുടരണമീ ഭരണം' എന്ന മുദ്രാവാക്യവുമായി ഫേസ്‌ബുക്ക് പേജ് തുടങ്ങി ഈ വിഷയം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാനാണു തീരുമാനമെന്നു യുവ നേതാക്കൾ വ്യക്തമാക്കി. കഴിഞ്ഞ നാലു തലമുറയിൽപ്പെട്ട യുവജന നേതാക്കൾക്ക് അവസരം നൽകാത്തവർ വീണ്ടും സ്ഥിരം മുഖങ്ങളെ പരീക്ഷിക്കാനൊരുങ്ങുന്നതു പാർട്ടിയുടെ സാധ്യത പാടേ നഷ്ടമാക്കും. ഇരുപതുകളിൽ പാർലമെന്ററി രംഗത്തേക്കു കടന്നു വന്നവർ ഷഷ്ടിപൂർത്തി കഴിഞ്ഞിട്ടും യുവാക്കളെന്നു ഭാവിച്ചു തുടരുന്നതു ലജ്ജാവഹമാണെന്നും യൂത്ത് കോൺഗ്രസുകാർ പറയുന്നു.
ഈ അവഗണനയ്ക്കു കനത്ത വില നൽകേണ്ടി വരുമെന്നും അവർ നേതാക്കളോടു പറഞ്ഞു. യൂത്ത് കോൺഗ്രസ് മുൻ ദേശീയ, സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും നേതൃത്വത്തിൽ യോഗം ചേർന്നതിനുശേഷമാണു നേതാക്കളെ കണ്ടത്. അതേസമയം കെപിസിസി പ്രസിഡന്റ് വി എം സുധീരന് അടക്കം യുവാക്കളുടെ നിലപാടിന് ഒപ്പമാണ്. എന്നാൽ, ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെയ്‌പ്പാണ് എല്ലാപ്രശ്‌നങ്ങൾക്കും ഇടയാക്കുന്നതെന്നാതാണ് യുവാക്കൾക്ക് അവസരം നൽകുന്നതിനുള്ള തടസം.