- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിടെ ചായകുടി... ഇവിടെ ലാത്തിയടി..; ഇവിടെ ലാത്തിയടി.... അവിടെ സൊറ പറച്ചിൽ....; എല്ലാം അവിടെ താലികെട്ട് ഇവിടെ പാല് കാച്ച് എന്ന അഴകിയ രാവണൻ സ്റ്റൈലിൽ: കണയന്നൂർ താലൂക്ക് ഓഫീസിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഭവിച്ചത് എന്ത്? സിനിമയെ വെല്ലുന്ന കോമഡിക്കഥ
കൊച്ചി: അഴകിയ രാവണൻ എന്ന സിനിമയിൽ, സിനിമ നിർമ്മിക്കാനെത്തുന്ന മമ്മൂട്ടിക്കും, സംവിധായകൻ ബിജു മേനോനും മുന്നിൽ ശ്രീനിവാസൻ പറയുന്ന ഒരു കഥയുണ്ട്. ആ കഥയുടെ ക്ലൈമാക്സിലെ പ്രധാന ഡയലോഗ് ഇതാണ്. ' അവിടെ താലികെട്ട് ഇവിടെ പാലുകാച്ചൽ ' ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ചിരിയുണർത്തുന്ന ആ ഡയലോഗിന് സമാനമായിരുന്നു, യൂത്ത് കോൺഗ്രസ്സ് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിലെ ചില സംഭവങ്ങൾ. (കുറച്ച് സസ്പെൻസ് നിർത്തിക്കൊണ്ട് കഥയൊന്ന് വലിച്ചുനീട്ടാം) മന്ത്രി കെകെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് രാവിലെ 11.30 ഓടെയാണ് പ്രതിഷേധ മാർ്ച്ച നടത്താൻ യൂത്ത് കോൺഗ്രസ്സ എറണാകുളം പാർലിമെന്റ് കമ്മിറ്റി പ്ലാൻ ചെയ്തത്. എപ്പോഴത്തപ്പോലെയും, നല്ല ആളുണ്ടാകുമെന്നും സംഘർഷമുണ്ടാകുമെന്നും മാധ്യമങ്ങളെ അറിയിച്ചുകൊണ്ടുള്ള ഒരു മാർച്ച്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസും ബാരിക്കേട് വെച്ച് സുരക്ഷയൊരുക്കി. ഇതാണ് കഥയിലെ ആദ്യ സീൻ. രംഗം രണ്ട്, കേരള ഫുഡ്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെഎംഎ മേത്തറുടെ മകളും യൂത്ത് കോൺഗ്രസ്സ് ദേശീയ സെക്രട്ടറിയുമായ ജെബി മേത്
കൊച്ചി: അഴകിയ രാവണൻ എന്ന സിനിമയിൽ, സിനിമ നിർമ്മിക്കാനെത്തുന്ന മമ്മൂട്ടിക്കും, സംവിധായകൻ ബിജു മേനോനും മുന്നിൽ ശ്രീനിവാസൻ പറയുന്ന ഒരു കഥയുണ്ട്. ആ കഥയുടെ ക്ലൈമാക്സിലെ പ്രധാന ഡയലോഗ് ഇതാണ്. ' അവിടെ താലികെട്ട് ഇവിടെ പാലുകാച്ചൽ ' ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ചിരിയുണർത്തുന്ന ആ ഡയലോഗിന് സമാനമായിരുന്നു, യൂത്ത് കോൺഗ്രസ്സ് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിലെ ചില സംഭവങ്ങൾ. (കുറച്ച് സസ്പെൻസ് നിർത്തിക്കൊണ്ട് കഥയൊന്ന് വലിച്ചുനീട്ടാം)
മന്ത്രി കെകെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് രാവിലെ 11.30 ഓടെയാണ് പ്രതിഷേധ മാർ്ച്ച നടത്താൻ യൂത്ത് കോൺഗ്രസ്സ എറണാകുളം പാർലിമെന്റ് കമ്മിറ്റി പ്ലാൻ ചെയ്തത്. എപ്പോഴത്തപ്പോലെയും, നല്ല ആളുണ്ടാകുമെന്നും സംഘർഷമുണ്ടാകുമെന്നും മാധ്യമങ്ങളെ അറിയിച്ചുകൊണ്ടുള്ള ഒരു മാർച്ച്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസും ബാരിക്കേട് വെച്ച് സുരക്ഷയൊരുക്കി. ഇതാണ് കഥയിലെ ആദ്യ സീൻ.
രംഗം രണ്ട്, കേരള ഫുഡ്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെഎംഎ മേത്തറുടെ മകളും യൂത്ത് കോൺഗ്രസ്സ് ദേശീയ സെക്രട്ടറിയുമായ ജെബി മേത്തറിന്റെ നേതൃത്വത്തിൽ ജില്ലാ നേതാക്കൾ ഉൾപ്പടെ കഷ്ടിച്ച് 40 പേർ അണിനിരന്ന മാർച്ച് എത്തുന്നു. സാധാരണ നിലയിൽ ചെയ്യാറുള്ളത് പോലെ ബാരിക്കേഡ് പിടിച്ചുകുലുക്കി നോക്കി, ബാരിക്കേഡ് ചാടിക്കടക്കാൻ നോക്കി, എന്നിട്ടും പൊലീസ് സംയമനം പാലിച്ച് നിന്നു. ഇതോടെ ദേശീയ നേതാവിന് രണ്ട് വാക്ക് സംസാരിക്കാനായി ജില്ലാ നേതാക്കൾ അവസരം ഒരുക്കി. പിണറായിയുടെ പൊലീസെ നിങ്ങൾ ഓർത്തോളൂ, തീക്കൊള്ളികൊണ്ടാണ് നിങ്ങൾ തലചൊറിയുന്നത്, മന്ത്രി രാജി വെച്ചില്ലെങ്കിൽ കേരളത്തിൽ ശക്തമായ പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ്സ് നേതൃത്വം കൊടുക്കും എന്നെല്ലാമുള്ള കിടുക്കൻ ഡയലോഗുകൾ.
രംഗം മൂന്ന്, വനിത നേതാവിന്റെ പ്രസംഗത്തിന്റെ സമയത്താണ് എംഎൽഎ ഡൊമനിക് പ്രസന്റേഷൻ സ്ഥലത്ത് എത്തുന്നത്. ഉദ്ഘാടനത്തിന് ശേഷം, നേതാക്കൾ അണികളുടെ ചെവിയിൽ എന്തോ കുശുകുശുക്കുന്നത് കേട്ടു, പിന്നീട് എല്ലാം പെട്ടന്നായിരുന്നു. യൂത്ത് കോൺഗ്രസ്സ് സിന്ദാബാദ് എന്നും വിളിച്ച് ബാരിക്കഡ് മറികടക്കാൻ ഒരു ശ്രമം. (യൂത്ത് കോൺഗ്രസ്സ് മാർച്ചിൽ സംഘർഷം എന്ന വാർത്തയ്ക്ക് വേണ്ടിയാണ് ഇതൊക്കെയെന്ന് ആർക്കെങ്കിലും തോന്നിയാൽ ലേഖകൻ ഉത്തരവാദിയല്ല) പൊലീസുമായുള്ള വാക്ക് തർക്കവും ഉന്തും തള്ളും ശക്തിപ്രാപിക്കുന്നു. ഈ സമയത്താണ് ചില ക്യാമറകണ്ണുകൾ വനിത നേതാവെടെയന്ന് പരതിയത്. പ്രതീക്ഷിച്ചത് പോലെ തൊട്ടടുത്ത കോർട്ട് കോപ്ലക്സിൽ നിന്ന് പിതാവിന്റെ സുഹൃത്തും എംഎൽഎയുമായ ഡൊമനിക് പ്രസന്റേഷന്റെ കൂടെ സൊറ പറഞ്ഞ് നിൽക്കുന്നു. പെട്ടന്ന് ക്യാമറ ശ്രദ്ധയിൽ പെട്ട് നേതാവ് ഫോണെടുത്ത് ചെവിയിൽ വെച്ചു.
ഈ സമയം, ബാരിക്കേഡുകൾ മറികടന്ന പ്രവർത്തകർക്ക് പൊതിരം തല്ലും കിട്ടി, അപ്പുറത്ത്, കോർട്ട് കോപ്ലക്സിൽ നേതാക്കളുടെ ചായകുടിയും... അവിടെ ചായകുടി. ഇവിടെ ലാത്തിയടി,.. ഇവിടെ ലാത്തിയടി അവിടെ സൊറ പറച്ചിൽ (അവിടെ താലികെട്ട് ഇവിടെ പാല് കാച്ച്) അടി കഴിഞ്ഞ് എല്ലാവരേയും അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന് അസിസ്റ്റന്റ് കമ്മീഷ്ണർ പ്രഖ്യാപിച്ചതോടെ സ്വിച്ച് ഇട്ടത്പോലെ പ്രവർത്തകർ സമരം അവസാനിപ്പിച്ചു. പിന്നീട് അറസ്റ്റ് വരിക്കാനായി നേരത്തെ തീരുമാനിച്ച 10 പേർ ഒഴികെ എല്ലാവും മാറിനിന്ന് മുദ്രാവാക്യം വിളിക്കുന്നു. പൊലീസ് ബസ്സിലേക്ക് ഓരോരോ പ്രവർത്തകനേയും അറസ്റ്റ് ചെയ്ത് നീക്കുന്നു. ചാനൽ ക്യാമറകൾക്ക് പോസ് ചെയ്തുകൊണ്ട് ഓരോരുത്തരും മുദ്രവാക്യം വിളിച്ച് പൊലീസ് ബസ്സിലേക്ക്.
രംഗം നാല്, മുഴുവൻ ആളേയും പൊലീസ് അറസ്റ്റ് ചെയ്ത് പോയെന്ന്(അടികിട്ടില്ലെന്ന്) ഉറപ്പായതോടെ വനിത നേതാവ് കോർട്ട് കോപ്ലക്സിൽ നിന്ന് പുറത്തേക്ക് ഇറങ്ങി, പിന്നാലെ എംഎൽഎയും. ബാക്കിയുള്ള പ്രവർത്തകരോടും മാധ്യമപ്രവർത്തകരോടും കണ്ട് കുശലം പറഞ്ഞ് മടങ്ങി. (ഇനി കഥയ്ക്ക്കുറച്ച് പ്രിപ്രൊഡക്ഷൻ ചിന്തകൾ) മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു മാർച്ച് ആദ്യം തീരുമാനിച്ചത്. പിന്നീട് ഡീൻ കുര്യാക്കോസ് അടക്കമുള്ള നേതാക്കൾക്ക് നേരെ തിരുവനന്തപുരത്ത് നടന്ന പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് കൂടിയാണ് മാർച്ച് എന്ന് മുദ്രവാക്യം തുരുത്തി. ഇതോടെ, ഐ വിഭാഗം നേതാക്കളും അണികളും മാർച്ചിൽ നിന്ന് വിട്ടുനിന്നു.
എ വിഭാഗം നേതാവിന് അടികിട്ടിയതിന് ഐ വിഭാഗം എന്തിന് പ്രതിഷേധിക്കണം എന്നാണ് ഇവരുടെ ചോദ്യം. നിവൃത്തികേട് കൊണ്ട് ജില്ലാ നേതാക്കളായ എതാനം ഐക്കാരും എത്തിയിരുന്നു. (കഥ അവസാനിച്ചു)