- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നിത്തലയെയും കുമ്മനത്തെയും ചേർത്ത് അർധനാരി രൂപം സൃഷ്ടിച്ച് ഫേസ്ബുക്കിലിട്ടു; പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി; പോസ്റ്റ് ഷെയർ ചെയ്തവരിൽ ഡിസിസി ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും: എല്ലാവരെയും പുറത്താക്കണമെന്ന് ഐ ഗ്രൂപ്പ്
പത്തനംതിട്ട: ഒരു പകുതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറുപകുതി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇരുവരെയും ചേർത്ത് അർധനാരിയെന്ന പേരിൽ സിനിമയുടേത് പോലുള്ള പോസ്റ്റർ തയാറാക്കി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. പോസ്റ്റ് ഷെയർ ചെയ്യുകയും ലൈക്ക് നൽകുകയും ചെയ്ത ഡി.സി.സി ജനറൽ സെക്രട്ടറി, മറ്റു യൂത്ത് കോൺഗ്രസ് നേതാക്കൾ എന്നിവർക്കെതിരേ നടപടിയില്ല. എല്ലാവരെയും പുറത്താക്കണമെന്ന ആവശ്യവുമായി ഐ ഗ്രൂപ്പ് രംഗത്തിറങ്ങിയപ്പോൾ അർധനാരിയുടെ പോസ്റ്റർ സംസ്ഥാന വ്യാപകമായി പ്രചരിപ്പിക്കാനുള്ള നീക്കത്തിലാണ് എ ഗ്രൂപ്പ്. രമേശ് ചെന്നിത്തല പകൽ കോൺഗ്രസും രാത്രിയിൽ ആർഎസ്എസുമാണെന്ന തരത്തിലാണ് പ്രചാരണം നീങ്ങുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് അർധനാരി പോസ്റ്റർ ഒരുങ്ങിയത്. ഇത് സംസ്ഥാന തലത്തിലുള്ള ഗൂഢാലോചനയുടെ ഫലമാണെന്നാണ് ഐ ഗ്രൂപ്പ് നേതാക്കൾ ആരോപിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അപമാനിക്കുന്ന രീതിയിൽ ഫേസ്‌ബുക്ക് പോസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് കോഴഞ്ചേരി മണ്
പത്തനംതിട്ട: ഒരു പകുതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറുപകുതി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇരുവരെയും ചേർത്ത് അർധനാരിയെന്ന പേരിൽ സിനിമയുടേത് പോലുള്ള പോസ്റ്റർ തയാറാക്കി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. പോസ്റ്റ് ഷെയർ ചെയ്യുകയും ലൈക്ക് നൽകുകയും ചെയ്ത ഡി.സി.സി ജനറൽ സെക്രട്ടറി, മറ്റു യൂത്ത് കോൺഗ്രസ് നേതാക്കൾ എന്നിവർക്കെതിരേ നടപടിയില്ല.
എല്ലാവരെയും പുറത്താക്കണമെന്ന ആവശ്യവുമായി ഐ ഗ്രൂപ്പ് രംഗത്തിറങ്ങിയപ്പോൾ അർധനാരിയുടെ പോസ്റ്റർ സംസ്ഥാന വ്യാപകമായി പ്രചരിപ്പിക്കാനുള്ള നീക്കത്തിലാണ് എ ഗ്രൂപ്പ്. രമേശ് ചെന്നിത്തല പകൽ കോൺഗ്രസും രാത്രിയിൽ ആർഎസ്എസുമാണെന്ന തരത്തിലാണ് പ്രചാരണം നീങ്ങുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് അർധനാരി പോസ്റ്റർ ഒരുങ്ങിയത്. ഇത് സംസ്ഥാന തലത്തിലുള്ള ഗൂഢാലോചനയുടെ ഫലമാണെന്നാണ് ഐ ഗ്രൂപ്പ് നേതാക്കൾ ആരോപിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അപമാനിക്കുന്ന രീതിയിൽ ഫേസ്‌ബുക്ക് പോസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം സെക്രട്ടറിയും കോൺഗ്രസ് പ്രവർത്തകനുമായ എബിൻ ജോൺ തെക്കേമലയെ അന്വേഷണവിധേയമായി കോൺഗ്രസ് പാർട്ടിയിൽ നിന്നും ആറ് വർഷത്തേക്ക് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു. പോസ്റ്റ് ലൈക്ക് ചെയ്ത കോൺഗ്രസ് ഭാരവാഹികളിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ച് ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കൽ നടപടി. ജില്ലയിൽ കോൺഗ്രസ് പാർട്ടിയിൽ ഒരുതരത്തിലുള്ള അച്ചടക്കലംഘനവും അനുവദിക്കില്ലെന്ന്് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.
കഴിഞ്ഞ 28 നാണ് എബിൻ ജോൺ രമേശ് ചെന്നിത്തലയ്ക്ക് എതിരേ രൂക്ഷവിമർശനവുമായി പോസ്റ്റിട്ടത്. ഇത്തരം നേതാക്കളെ കോൺഗ്രസിൽ അംഗീകരിക്കാൻ തനിക്ക് കഴിയില്ലെന്നായിരുന്നു അടിക്കുറിപ്പ്. ഇതിന് ആദ്യം ലൈക്കും കമന്റും നൽകിയത് എ ഗ്രൂപ്പ് നേതാക്കളായ ഡി.സി.സി ജനറൽ സെക്രട്ടറി, ജെറി മാത്യു സാം, യൂത്ത് കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം മുൻ പ്രസിഡന്റ് റോബിൻ കുഴിക്കാല, മെഴുവേലി മണ്ഡലം ജനറൽ സെക്രട്ടറി ബിജു പുളിമൂട്ടിൽ എന്നിവരാണ്. മനോജ് കെ. ജയൻ അഭിനയിച്ച അർധനാരി എന്ന സിനിമയുടെ പോസ്റ്ററിൽ മാറ്റം വരുത്തിയാണ് ചെന്നിത്തലയെയും കുമ്മനത്തെയും വെട്ടിക്കയറ്റിയത്.

സംവിധാനം കുമ്മനം രാജശേഖരൻ, രമേശ് ചെന്നിത്തല എന്നിങ്ങനെ എഴുതിയിട്ടുണ്ട്. എ.കെ. ആന്റണി കെപിസിസി യോഗത്തിൽ പങ്കെടുത്ത് രൂക്ഷവിമർശനം ഉന്നയിച്ച അതേ ദിവസം തന്നെയാണ് എബിൻ ജോണിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് പ്രചരിപ്പിച്ചത് മുഴുവൻ എ ഗ്രൂപ്പുകാരാണ്. ഐ ഗ്രൂപ്പുകാരിൽ ആരും ഇത് അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കെപിസിസി അംഗം കെകെ റോയിസൺ ആണ് ഇത് സംബന്ധിച്ച് ഡിസിസി പ്രസിഡന്റിന് പരാതി നൽകിയത്.
കെപിസിസി സെക്രട്ടറി പഴകുളം മധു, ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ് എന്നിവർ വിവരം അറിഞ്ഞയുടൻ കെപിസിസിക്കും ഡിസിസിക്കും പരാതി നൽകി. ഇതോടെയാണ് ഡിസിസി നേതൃത്വം ഉണർന്നതും നടപടിക്ക് തുനിഞ്ഞതും. സംസ്ഥാനത്ത് ആർഎസ്എസിനെ ഏറ്റവും രൂക്ഷമായി വിമർശിക്കുന്ന നേതാവാണ് ചെന്നിത്തലയെന്നും ഇക്കാര്യം അറിഞ്ഞു കൊണ്ട് തന്നെ അദ്ദേഹത്തെ താറടിക്കുകയായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.



