- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം നിൽപ്പുസമരത്തെ തുണച്ചു; ഇപ്പോൾ കല്യാൺ സമരത്തെയും: മുഖ്യധാരാ മാദ്ധ്യമങ്ങളും നേതാക്കളും അവഗണിക്കുന്ന വോട്ട് ബാങ്കുകളിൽ അല്ലാത്ത ചെറുസമൂഹത്തിന്റെ നിലവിളിക്ക് കാതുകൊടുത്ത് ഒരു യൂത്ത് കോൺഗ്രസ് നേതാവ്
തിരുവനന്തപുരം: ഒന്നിരിക്കുന്നതിന് വേണ്ടി സംഘടിക്കാൻ ഒരുങ്ങിയതിന്റെ പേരിൽ തൃശ്ശൂർ കല്യാൺ സാരീസിലെ വനിതാ ജീവനക്കാർക്കെതിരെ അനധികൃതമായി സ്ഥലംമാറ്റിയ നടപടി റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയായിരുന്നു. മുഖ്യധാരാ മാദ്ധ്യമങ്ങൾ കണ്ണടച്ച സംഭവം മറുനാടൻ വാർത്തയാക്കിയതോടെ സൈബർ ലോകവും കല്യാണിലെ വനിതാ ജീവനക്കാർക്ക് പിന്തുണയുമായി രംഗ
തിരുവനന്തപുരം: ഒന്നിരിക്കുന്നതിന് വേണ്ടി സംഘടിക്കാൻ ഒരുങ്ങിയതിന്റെ പേരിൽ തൃശ്ശൂർ കല്യാൺ സാരീസിലെ വനിതാ ജീവനക്കാർക്കെതിരെ അനധികൃതമായി സ്ഥലംമാറ്റിയ നടപടി റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയായിരുന്നു. മുഖ്യധാരാ മാദ്ധ്യമങ്ങൾ കണ്ണടച്ച സംഭവം മറുനാടൻ വാർത്തയാക്കിയതോടെ സൈബർ ലോകവും കല്യാണിലെ വനിതാ ജീവനക്കാർക്ക് പിന്തുണയുമായി രംഗത്തെത്തി. ടെക്‌സ്റ്റെയിൽസ് മാനേജ്‌മെന്റിന്റെ പ്രതികാര നടപടിക്കെതിരെ കല്യാൺ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി സൈബർ ലോകത്ത് പ്രതിഷേധം ശക്തമായിരിക്കയാണ്. ജോലിക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ജീവനക്കാർ നടത്തുന്ന 'ഇരിക്കൽ സമര'ത്തിന് വിവിധ കോണുകളിൽ നിന്നും പിന്തുണ വർദ്ധിച്ചു വരികയാണ്.
സാറാ ജോസഫിന്റെ ആം ആദ്മി പാർട്ടിയാണ് ഇരിക്കൽ സമരത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് രംഗത്തുള്ളത്. ആം ആദ്മിക്കൊപ്പം സൈബർ ലോകത്തിന്റെ അകമഴിഞ്ഞ പിന്തുണ കൂടിയായപ്പോൾ സമരം കണ്ടിട്ടില്ലെന്ന് നടിച്ച മറ്റ് തൊഴിലാളി സംഘടനകളും പിന്തുണയുമായി എത്തിയിട്ടുണ്ട്. എഐടിയുസിയും സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. എന്നാൽ എല്ലാവർക്കും വേണ്ടപ്പെട്ട മുതലാളി നടത്തുന്ന സ്ഥാപനത്തിനെതിരെ രംഗത്തെത്താൻ പ്രമുഖ രാഷ്ട്രീയ നേതാക്കൾ മടിക്കുകയാണ്. കോൺഗ്രസിൽ നിന്നടകം ആരും ഈ തൊഴിലാളികളുടെ സമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്താൻ തയ്യാറായിട്ടില്ല. എന്നാൽ ഇരിക്കാനുള്ള അവകാശത്തിനായി വനിതാ തൊഴിലാളികൾ നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിച്ച് യൂത്ത് കോൺഗ്രസിൽ നിന്നുമൊരു ധീരമായ ശബ്ദമുയർന്നു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി മാത്യു കുഴൽനാടനാണ് വനിതാ തൊഴിലാളികളുടെ ഇരിക്കൽ സമരത്തിന് പിന്തുണ അർപ്പിച്ച് രംഗത്തെത്തിയത്.
ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം കല്യാണിലെ ജീവനക്കാർ നടത്തുന്ന സമരത്തിന് പിന്തുണയർപ്പിച്ചത്. വോട്ടു ബാങ്കുകളില്ലാത്ത ചെറു സമൂഹത്തിന്റെ നിലവിളികൾ ഉത്തരവാദിത്തപ്പെട്ടവർ കണ്ണടയ്ക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് മാത്യു കുഴൽനാടൻ ഫേസ്‌ബുക്കിലൂടെ ഉയർത്തുന്നത്. സ്ഥാപനങ്ങൾ കോർപ്പറേറ്റ് സ്വഭാവത്തിലേക്ക് മാറുമ്പോഴും തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾ ഹനിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും അതുകൊണ്ട് ഈ പാവപ്പെട്ട തൊഴിലാളി സമരത്തിനു ഞാനും പിന്തുണ അറിയിക്കുന്നതായി മാത്യു കുഴൽനാടൻ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.
ഇരിക്കൽ സമരത്തിന് പിന്തുണ അർപ്പിച്ചുകൊണ്ടുള്ള കുഴൽനാടന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
അടിസ്ഥാന അവകാശങ്ങൾക്കും സ്വോഭാവിക നീതിക്കും വേണ്ടി എമ്പാടും സമരങ്ങൾ അലതല്ലുകയാണു.
ചരിത്രം എക്കാലവും അങ്ങനെതന്നെ ആയിരുന്നുതാനും. എന്നാൽ സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന, സ്വന്തമായി വോട്ടുബാങ്കുകളില്ലാത്ത ചെറുസമൂഹങ്ങളുടെ നിലവിളികൾക്കു മുന്നിൽ ബന്ധപ്പെട്ടവർ എപ്പോഴും കണ്ണടക്കുന്ന കാഴ്‌ച്ചയാണു നമുക്ക് മുന്നിൽ ബാക്കിനിൽക്കുന്നത്.
അതുകൊണ്ടുതന്നെ പലപ്പോഴും ശബ്ദം ഉയർന്നു കേൾക്കാത്ത അത്തരം സമരസ്വരങ്ങൾക്ക് കണ്ണും കാതും നൽകി കരുത്ത് പകരേണ്ടത് നമ്മളോരോരുത്തരുമല്ലേ..? ഇരിപ്പു സമരവും അത്തമൊരു സമരസ്വരമാണ്. തൊഴിലിടങ്ങളിൽ നിന്നു കാലുതളരുന്ന തൊഴിലാളിക്ക് ഒന്നിരുന്ന് നടുനിവർത്താൻ. അതവന്റെ/ അവളുടെ അവകാശമാണതെന്ന് സ്വയം വിശ്വസിപ്പിക്കാൻ വേണ്ടിയാണീ സമരം.
ആഗോളവൽക്കരണം മറ്റ് എവിടെയുമെന്നപോലെ കേരളത്തിലും കോർപ്പറേറ്റ് മേഖലയിൽ തീപിടിച്ച മത്സരങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ടാവാം. കടുത്ത മത്സരങ്ങളെ അതിജീവിക്കാൻ കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വന്നിട്ടുണ്ടാവാം. എങ്കിലും,അതിന്റെ പേരിൽ പാവപ്പെട്ട സ്ത്രീകളടക്കമുള്ള ഒരുകൂട്ടം തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾ ഹനിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. അനേകം പേർക്കൊപ്പം ഈ പാവപ്പെട്ട തൊഴിലാളി സമരത്തിനു ഞാനും പിന്തുണ അറിയിക്കുന്നു.
ഐക്യദാർഢ്യം പ്രക്യാപിക്കുന്നു..
ടെക്‌സ്റ്റെയിൽസ് മേഖലയിൽ തൊഴിലാളി സംഘടന ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് കല്യാൺ സാരീസിലെ 6 വനിതാ ജീവനക്കാരെ കഴിഞ്ഞമാസം മാനേജ്‌മെന്റ് അകാരണമായി ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയത്. അസംഘടിതമേഖലയിലെ തൊഴിലാളി യൂണിയൻ കോഴിക്കോട് നടത്തിയ സമ്മേളനത്തിൽ പങ്കെടുത്തതിനാലാണ് പ്രതികാര നടപടി. ബാത്ത്‌റൂമിൽ പോയിവരാൻ വൈകിയാൽ ഉൾപ്പെടെ പിഴ ഈടാക്കുന്ന മാനേജ്‌മെന്റിന്റെ നടപടിയിൽ മനംനൊന്താണ് ഒരു വിഭാഗം തൊഴിലാളികൾ സംഘടന രൂപീകരണ ചർച്ച നടത്തിയത്. ''ഒന്നിരിക്കാൻ'' പോലും ഒഴിവില്ലാതെ ജോലി ചെയ്യുന്ന സ്ത്രീകളോട് മാനുഷിക പരിഗണന പോലും കാണിക്കാത്ത കല്യാൺ മാനേജ്‌മെന്റിന്റെ നടപടിക്കെതിരായാണ് ഇരിക്കൽ സമരം. സമരം വരും ദിവസങ്ങളിലും കൂടുതൽ ശക്തിപ്രാപിക്കാനാണ് സാധ്യത.