- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ മകൻ മുതൽ കെപിസിസി അദ്ധ്യക്ഷൻ വരെ സൗഹൃദ വലയത്തിൽ; പൊലീസിൽ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് നൈസലിനെ പിടിക്കുന്ന കാര്യത്തിൽ പൊലീസിനു കൈ വിറയ്ക്കുന്നു
ആലപ്പുഴ: മുഖ്യമന്ത്രിയുടെ മകൻ മുതൽ കെപിസിസി അദ്ധ്യക്ഷൻ വരെ സൗഹൃദ വലയത്തിലുള്ള യൂത്ത് കോൺഗ്രസ് നേതാവ് നൈസലിനെ പിടികൂടുന്ന കാര്യത്തിൽ മുട്ടിടിച്ചു പൊലീസ്. പൊലീസിൽ ജോലി വാഗാദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ മുഖ്യ സൂത്രധാരനെ പിടികൂടാൻ ഇതുവയെും പൊലീസിനു കഴിഞ്ഞിട്ടില്ല. നൈസിലിനെ കേസിൽ നിന്നു രക്ഷിക്കാൻ ഉന്നത ഇടപെടലുകൾ നടത്തുന്നതായാ
ആലപ്പുഴ: മുഖ്യമന്ത്രിയുടെ മകൻ മുതൽ കെപിസിസി അദ്ധ്യക്ഷൻ വരെ സൗഹൃദ വലയത്തിലുള്ള യൂത്ത് കോൺഗ്രസ് നേതാവ് നൈസലിനെ പിടികൂടുന്ന കാര്യത്തിൽ മുട്ടിടിച്ചു പൊലീസ്. പൊലീസിൽ ജോലി വാഗാദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ മുഖ്യ സൂത്രധാരനെ പിടികൂടാൻ ഇതുവയെും പൊലീസിനു കഴിഞ്ഞിട്ടില്ല.
നൈസിലിനെ കേസിൽ നിന്നു രക്ഷിക്കാൻ ഉന്നത ഇടപെടലുകൾ നടത്തുന്നതായാണു സൂചനകൾ. തന്നെ തട്ടിപ്പിന് പ്രേരിപ്പിച്ചത് യൂത്ത് കോൺഗ്രസ് നേതാവ് നൈസൽ പാനൂരാണെന്ന് കേസിലെ പ്രതി ശരണ്യ കോടതി മുമ്പാകെ രഹസ്യ മൊഴി നൽകിയിട്ടും യൂത്ത് കോൺഗ്രസ് നേതാവിനെ പിടിക്കാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.
പൊലീസിന് മുന്നിൽ തലയുയർത്തി നടക്കുന്ന യൂത്ത് നേതാവിന് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നാണ് പൊലീസ് ഭാഷ്യം. ആഭ്യന്തര മന്ത്രിയോടുള്ള ഒടുങ്ങാത്ത കടപ്പാടുമൂലം പൊലീസുകാർ സ്വയം കുറ്റമേറ്റെടുത്തും സ്ഥലം മാറിയും തട്ടിപ്പിനെ നിസാരവൽക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിലായ ശരണ്യയുടെ മൊഴിയിൽ കുടുങ്ങിയ പ്രമുഖരും കൂട്ടാളികളും പൊലീസ് വലയിലായി. ശരണ്യയുടെ നേതൃത്വത്തിൽ നടന്ന കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് സിവിൽ പൊലീസ് ഓഫീസർ അടക്കം മൂന്ന് പേരെ െ്രെകംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ശരണ്യയുടെ സഹോദരൻ ശരത്(21), ഭർത്താവ് പ്രദീപ്(32), തൃക്കുന്നപ്പുഴ പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രദീപ് മാധവൻ(40) എന്നിവരെയാണ് െ്രെകംബ്രാഞ്ച് എസ് പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ശരത്തിനെയും സിവിൽ പൊലീസ് ഓഫീസർ പ്രദീപിനെയും ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ശരണ്യയുടെ ഭർത്താവ് പ്രദീപിനെ ഇന്നു കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ 15 നാണ് പൊലീസ് നിയമനത്തട്ടിപ്പ് കേസിന്റെ അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറിയത്. സിവിൽപൊലീസ് ഓഫീസർ പ്രദീപ് മാധവനെ കായംകുളം ഡിവൈ എസ് പിയുടെ നേതൃത്വത്തിൽ നേരത്തെ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. ജോലി തട്ടിപ്പുകേസിലെ പ്രധാന പ്രതി ശരണ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കായംകുളം ഡിവൈഎസ്‌പി ദേവമനോഹറെ സ്ഥലം മാറ്റിയിരുന്നു.
അതേസമയം കേസുമായി ബന്ധപ്പെട്ട് താൻ വാങ്ങിയ പണം നൈസൽ പാനൂരാണ് വാങ്ങിയെടുത്തതെന്ന് മജിസ്‌ട്രേറ്റ് ഉഷാ കുമാരിക്കു മുമ്പാകെ മുഖ്യപ്രതിയായ ശരണ്യ വ്യക്തമാക്കിയിരുന്നു. ഇയാളാണ് പൊലീസിലേക്ക് ആളെ കൂടുതൽ ആവശ്യമുണ്ടെന്ന് കാണിച്ച് തന്നെ കൊണ്ട് യുവാക്കളെ വിളിച്ചുവരുത്തി പണം വാങ്ങിപ്പിച്ചത്. വാങ്ങിയ പണം ഇയാൾ തട്ടിയെടുക്കുകയും ചെയ്തതായാണ് ശരണ്യ വ്യക്തമാക്കിയിട്ടുള്ളത്.
എന്നാൽ മുഖ്യമന്ത്രിയുടെ മകൻ മുതൽ കെ പി സി സി അദ്ധ്യക്ഷൻ വരെ നൈസലിന്റെ സൗഹൃദവലയത്തിലാണ് എന്നതാണ് പൊലീസിന് തടസമാകുന്നത്. ഇയാളുടെ ഫേസ്‌ബുക്കിൽ നിറഞ്ഞുനിൽക്കുന്നതും ഉന്നതർക്കൊപ്പമുള്ള വിവിധ ഇനം ഫോട്ടോകളാണ്. ഹരിപ്പാട്ടെ ആഭ്യന്തര മന്ത്രിയുടെ ക്യാമ്പ് ഓഫീസുമായി ഏറെ ബന്ധമുള്ള ഇയാൾക്ക് പൊലീസിൽനിന്നും കാര്യമായ സഹായമാണ് ലഭിക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്.