- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വള്ളിക്കാവിലെ ദളിത് സ്‌കൂൾ കുട്ടികളുടെ പീഡനം യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറിയുടെ നേതൃത്തത്തിൽ; രതീഷിന്റെ ഫോട്ടോ പുറത്തുവരാതിരിക്കാൻ പൊലീസിന്റെ കരുതലും
അടൂർ: രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളെ കെട്ടിയിട്ട് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത കേസിൽ എട്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അതിൽ നാലു പേരുടെ മുഖമുള്ള പടം പൊലീസ് പുറത്തുവിട്ടു. മറ്റുള്ളവരുടെ മുഖം മറച്ചുള്ള ഫോട്ടോയും. എന്താണ് ഇതിന് കാരണം. പ്രതികളിൽ ഒരാൾ യൂത്ത് കോൺഗ്രസുകാരനാണ്. അതുകൊണ്ട് തന്നെ ഇയാളുടെ ഫോട്ടോ പുറത്തുവരരുതെന്ന് ന
അടൂർ: രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളെ കെട്ടിയിട്ട് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത കേസിൽ എട്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അതിൽ നാലു പേരുടെ മുഖമുള്ള പടം പൊലീസ് പുറത്തുവിട്ടു. മറ്റുള്ളവരുടെ മുഖം മറച്ചുള്ള ഫോട്ടോയും. എന്താണ് ഇതിന് കാരണം. പ്രതികളിൽ ഒരാൾ യൂത്ത് കോൺഗ്രസുകാരനാണ്. അതുകൊണ്ട് തന്നെ ഇയാളുടെ ഫോട്ടോ പുറത്തുവരരുതെന്ന് നിർദ്ദേശം പൊലീസ് പാലിക്കുകകയായിരുന്നു. ഉന്നത നേതാക്കളുമായി ബന്ധമുള്ളയാളാണ് പിടിയിലായത്. യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക ഭാരവാഹി. യൂത്ത് കോൺഗ്രസിന്റെ കുലഷേഖരപുരം മണ്ഡലം ഭാരവാഹിയാണ് കോട്ടപ്പുറം കുലശേഖരപുരം പുളിക്കീഴിൽതറ വീട്ടിൽ രതീഷ്.
വി എം സുധീരന്റെ ജനപക്ഷ യാത്രയിലും തെരഞ്ഞെടുപ്പ് പ്രവർനത്തിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വം. ഈ കേസിൽ സ്വാധീനത്തിന് വഴങ്ങി ചിലരെ പൊലീസ് ഒഴിവാക്കിയെന്ന പ്രചരങ്ങൾ സജീവമാകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് ബന്ധവും പുറത്തുവരുന്നത്. പീഡനക്കേസിൽ ഇതിൽ നാലുപേരെ കൂടുതൽ അന്വേഷണത്തിനായി ശൂരനാട് പൊലീസിന് കൈമാറിയെന്നാണ് പൊലീസ് ഭ്ാഷ്യം. കസ്റ്റഡിയിലെടുത്ത ഒരാളെ പെൺകുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് വിട്ടയയ്ക്കുകയും ചെയ്തു. കേസ് അട്ടിമറിക്കാനുള്ള ഉന്നതതല ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തൽ.
കൊല്ലം, ആലപ്പുഴ ജില്ലകളിലെ എല്ലാ കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം രതീഷിനുണ്ട്. കരുനാഗപ്പള്ളി മേഖലയിലെ പ്രധാന പ്രാദേശിക നേതാക്കളിൽ ഒരാൾ. ഇയാളുടെ നേതൃത്വത്തിലാണ് പീഡനം ആസൂത്രണം ചെയ്തത്. പിടിയിലായ ബാക്കിയെല്ലാവരും രതീഷിനേക്കാൾ അഞ്ചു വയസ്സെങ്കിലും ഇളപ്പമുള്ളവരാണ്. കരുനാഗപ്പള്ളി ആലപ്പാട് ശ്രായിക്കാട്ട് തറയിൽ ഉദയപുരത്ത് വിഷ്ണു(20), പ്ലാപ്പള്ളി ക്ലാപ്പന തെക്കുംമുറി കരേലിമുക്ക് ഹരിശ്രീഭവനിൽ ഹരിലാൽ(20), ക്ലാപ്പന എമ്പായിതറയിൽ പുരയ്ക്കൽ ശ്യാംരാജ് (20), ഓച്ചിറ പായിക്കുഴി പുത്തൻപുരയ്ക്കൽ തെക്കേതിൽ അരുൺ (19), കുലശേഖരപുരം കോട്ടപ്പുറം വള്ളിക്കാവ് രാജ്ഭവനിൽ രാജ്കുമാർ (24), ആദിനാട് കുലശേഖരപുരം പുത്തൻതെരുവ് വെളിയിൽപ്പടിറ്റേതിൽ നസീം (18), വവ്വാക്കാവ് ഉദയപുരം വീട്ടിൽ ശരത് (20) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
ഇരുപത്തിയൊമ്പ് വയസ്സുള്ള യൂത്ത് കോൺഗ്രസ് നേതാവിന്റെ അനുയായികളായിരുന്നു ഇവരെല്ലാം. ഇതാണ് പീഡനത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതിന് മുമ്പും ഇത്തരത്തിൽ പീഡനം നടന്നിട്ടുണ്ടോ എന്നും സംശയമുണ്ട്. എന്നാൽ ഇതൊന്നും പൊലീസ് പരിശോധിക്കുന്നില്ല. ശൂരനാട് പൊലീസ് സ്റ്റേഷനിലെ കേസിന്റെ അടിസ്ഥാനത്തിൽ രാജ്കുമാർ, നസീം, രതീഷ്, ശരത് എന്നിവരെയാണ് ശൂരനാട് പൊലീസിന് കൈമാറിയത്. ഇത് കോൺഗ്രസ് നേതാക്കളെ രക്ഷിക്കാനാണെന്നാണ് ആക്ഷേപം. 9, 10 ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടികളെ കഴിഞ്ഞ നാല്, അഞ്ച് തിയ്യതികളിൽ പ്രതികളുടെ വീടുകളിൽവച്ച് കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടികളിലൊരാളുടെ അമ്മയുമായി പ്രതികളിലൊരാൾക്ക് മുൻപരിചയമുണ്ടായിരുന്നു. ഇങ്ങനെയാണ് പ്രതികൾ പെൺകുട്ടികളുമായി സൗഹൃദത്തിലായത്.
നാലാം തിയ്യതി രാവിലെ പെൺകുട്ടികളെ ഫോണിൽ വിളിച്ച് കടമ്പനാട്ടുനിന്ന് ഓട്ടോയിൽ കയറ്റി വള്ളിക്കാവ് ചെറിയഴീക്കൽ ബീച്ചിൽ കൊണ്ടുപോയി. അവിടെനിന്ന് നാലാം പ്രതിയായ അരുണിന്റെ വീട്ടിലെത്തിച്ച് നാലുപേർ ചേർന്ന് കൈകാലുകൾ പെൺകുട്ടിയുടെ ചുരിദാർ ഷാൾ ഉപയോഗിച്ച് പിന്നിൽ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്തു. ഈ സമയം ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ മറ്റൊരു മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു. വൈകുന്നേരത്തോടെ ഇരുവരെയും തിരികെ കാറിൽ കടമ്പനാട് എത്തിച്ച് ഇറക്കിവിട്ടു. മുറിയിൽ അടച്ചിട്ടിരുന്ന പെൺകുട്ടിയെ ഇതിനിടയിൽ ലോഡ്ജിൽ കൊണ്ടുപോകാനും ശ്രമമുണ്ടായി.
പിറ്റേദിവസം മുറിയിൽ അടച്ചിട്ടിരുന്ന പെൺകുട്ടിയെ വീട്ടിൽനിന്ന് കൗൺസലിങ്ങിന് കൊണ്ടുപോകാനെന്ന വ്യാജേന വള്ളിക്കാവിൽ രാജ്കുമാറിന്റെ വീട്ടിലെത്തിച്ചു. തുടർന്ന് കൂട്ടുകാരെ വിളിച്ചുവരുത്തി നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്തു. സ്‌കൂളിൽ പെൺകുട്ടികളുടെ സംഭാഷണത്തിൽനിന്ന് വിവരമറിഞ്ഞ കൂട്ടുകാരി 9ന് വൈകുന്നേരം അദ്ധ്യാപികയെ അറിയിച്ചു. സ്‌കൂൾ അധികൃതർ പത്തനംതിട്ട ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചതിനെ തുടർന്ന് അവർ ഏനാത്ത് പൊലീസിൽ പരാതി നൽകി. അങ്ങനെയാണ് സംഭവം പുറം ലോകത്ത് അറിഞ്ഞത്. പെൺകുട്ടിയുടെ വീടുമായുള്ള പ്രതികളുടെ ബന്ധവും സംശയത്തിലാണ്.