- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
യുവജന കൺവൻഷൻ കൊളംബസിൽ ആവേശകരമായി
ഒഹായോ: കൊളംബസ് സീറോ മലബാർ മിഷന്റെ ആഭിമുഖ്യത്തിൽ 14-ന് സംഘടിപ്പിക്കപ്പെട്ട 'ഗ്രെയ്‌സ് ഓഫ് ഡോർ' കൺവൻഷൻ പുത്തൻതലമുറയ്ക്ക് ആവേശകരമായി.ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് യുവജനങ്ങളുമായി ഫോണിൽ സംവദിച്ചു. മിഷൻ ഡയറക്ർ ഫാ. ജോ പാച്ചേരിയിൽ വി. കുർബാനയ്ക്കും, മറ്റ് ശുശ്രൂഷകൾക്കും നേതൃത്വം നൽകി. ബെല്ലാർമിൻ യൂണിവേഴ്‌സിറ്റി ചാപ്ലെയിൻ
ഒഹായോ: കൊളംബസ് സീറോ മലബാർ മിഷന്റെ ആഭിമുഖ്യത്തിൽ 14-ന് സംഘടിപ്പിക്കപ്പെട്ട 'ഗ്രെയ്‌സ് ഓഫ് ഡോർ' കൺവൻഷൻ പുത്തൻതലമുറയ്ക്ക് ആവേശകരമായി.
ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് യുവജനങ്ങളുമായി ഫോണിൽ സംവദിച്ചു. മിഷൻ ഡയറക്ർ ഫാ. ജോ പാച്ചേരിയിൽ വി. കുർബാനയ്ക്കും, മറ്റ് ശുശ്രൂഷകൾക്കും നേതൃത്വം നൽകി. ബെല്ലാർമിൻ യൂണിവേഴ്‌സിറ്റി ചാപ്ലെയിൻ റവ.ഫാ. ജോൺ പോഴേത്തുപറമ്പിൽ, സെഹിയോൺ മിനിസ്ട്രി യൂത്ത് കോർഡിനേറ്റർ മിസ് ഐനിഷ് ഫിലിപ്പ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. യേശുവാണ് ഏറ്റവും വലിയ വാലന്റൈൻ എന്ന് വാലന്റൈൻസ് ദിനത്തിൽ യുവജനങ്ങൾ പ്രഖ്യാപിച്ചു.
കൊളംബസ് മിഷന്റെ ട്രസ്റ്റിമാരായ ജിൽസൺ ജോസ്, റോയി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് യുവജന കൺവൻഷൻ ചിട്ടയായി ക്രമീകരിച്ചത്. ഓഗസ്റ്റ് 13 മുതൽ 16 വരെ അട്ടപ്പാടി സെഹിയോൻ ടീം നയിക്കുന്ന 'അഭിഷേകാഗ്നി കൺവൻഷന്' കൊളംബസ് വേദിയാകുകയാണ്. പി.ആർ.ഒ കിരൺ എലുവങ്കിൽ അറിയിച്ചതാണിത്.



