- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടി മറിഞ്ഞു; ടിപ്പിറിനടിയൽ പെട്ടു യുവാവിന് ദാരുണാന്ത്യം; മരിച്ചത് ചേർത്തല പള്ളിപ്പുറം സ്വദേശി നിധീഷ്
അരൂർ: ദേശീയപാതയിൽ ടിപ്പറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചേർത്തല പള്ളിപ്പുറം തെക്കേ ചേപ്പേലിൽ മുരുകേശന്റെ മകൻ നിധീഷ് ആണ് മരിച്ചത്. 30 വയസ്സായിരുന്നു.തൽക്ഷണം മരണപ്പെട്ടതായി പറയുന്നു. എറണാകുളത്തു നിന്ന് ചേർത്തലക്ക് കട്ടയുമായി പോവുകയായിരുന്ന ടിപ്പർ കയറിയാണ് മരിച്ചത്.
ഇന്ന് വൈകിട്ട് മൂന്നരയോടെ ചന്തിരൂർ മേഴ്‌സി സ്‌ക്കൂളിന് സമീപം വച്ചാണ് അപകടം ഉണ്ടായത്. ടിപ്പറിന് മുന്നിലൂടെ വരികയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടി മറിഞ്ഞ് ടിപ്പറിനടിയിൽ വീഴുകയായിരുന്നതായി ടിപ്പർ ഡ്രൈവർ പട്ടണക്കാട് സ്വദേശി മാത്യു സിറിയക്ക് പറഞ്ഞു.
അരൂരിനിന്ന് എസ് എഫ്.ആർ. ഒ.ജോജിയുടെ നേതൃതത്വത്തിലുള്ള ഫയർഫോഴ്‌സ് സംഘം റോഡ് ശുചീകരിച്ചു. അരൂർ പൊലീസ് എസ്‌ഐ. മണിക്കുട്ടൻ, എഎസ്ഐ. സാബു എന്നിവരുടെ നേതൃത്ത്വത്തിലെത്തിയ സംഘം ഗതാഗതം പുനഃസ്ഥാപിച്ചു. ഒരു മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു.
മറുനാടന് മലയാളി ബ്യൂറോ