- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം: ഹർത്താൽ ദിനത്തിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇടുക്കി തങ്കമണി പുത്തൻപുരയിൽ ബ്ലസന്റ് ജോസഫാ(24)ണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ നാഗമ്പടം ക്ഷേത്രത്തിനു സമീപമുള്ള മണപ്പുറം പഞ്ചായത്ത് കടവിലായിരുന്നു സംഭവം. നാഗമ്പടം ചെമ്പരത്തിമൂട്ടിലെ റിലയൻസ് ഡിജിറ്റൽ ഹോം ജീവനക്കാരനായ ബ്ലസന്റ് സുഹൃത്തുക്കളായ ആനന
കോട്ടയം: ഹർത്താൽ ദിനത്തിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇടുക്കി തങ്കമണി പുത്തൻപുരയിൽ ബ്ലസന്റ് ജോസഫാ(24)ണ് മരിച്ചത്.
ഉച്ചയ്ക്ക് ഒന്നരയോടെ നാഗമ്പടം ക്ഷേത്രത്തിനു സമീപമുള്ള മണപ്പുറം പഞ്ചായത്ത് കടവിലായിരുന്നു സംഭവം. നാഗമ്പടം ചെമ്പരത്തിമൂട്ടിലെ റിലയൻസ് ഡിജിറ്റൽ ഹോം ജീവനക്കാരനായ ബ്ലസന്റ് സുഹൃത്തുക്കളായ ആനന്ദ്, സജീഷ് എന്നിവർക്കൊപ്പം വാടകയ്ക്കു താമസിക്കുന്ന വീടിനോട് ചേർന്നുള്ള കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു. മീനച്ചിലാറിന് കുറുകെ നീന്തുന്നതിനിടെ തളർച്ച അനുഭവപ്പെട്ട ബ്ലസന്റ് മുങ്ങിപ്പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളമുണ്ടാക്കിയതിനെ തുടർന്നു നാട്ടുകാർ സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല.
Next Story