- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ദൈവാധീനമല്ലാതെ മറ്റൊന്നുമല്ലെന്ന് നാട്ടുകാർ; ആയിരം അടി താഴ്ചയിലേക്ക് ചാടിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു; അടിമാലി ഇരുട്ടുകാനത്തുകൊക്കയിലേക്ക് ചാടിയത് ഈറോഡ് സ്വദേശി
അടിമാലി :1000 അടി താഴ്‌ച്ചയിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ഫയർഫോഴ്സും പൊലീസും ചേർന്ന് രക്ഷിച്ചു.ഇന്ന് ഉച്ചയോടെ അടിമാലി ഇരുട്ടുകാനത്തിന് സമീപമായിരുന്നു സംഭവം. തലക്ക് പരിക്കേറ്റ യുവാവ് അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്‌നാട് ഈറോഡ് സ്വദേശിയും 22 കാരനുമായ കുമാറാണ് ഇരുട്ടുകാനത്തിന് സമീപമുള്ള കൊക്കയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.ദേശിയപാത 49ൽ ഇരുട്ടുകാനത്തിന് സമീപമുള്ള 1000 അടിയോളം താഴ്‌ച്ചയുള്ള കൊക്കയിലേക്ക് കുമാർ എടുത്ത് ചാടുകയായിരുന്നു.സംഭവം കണ്ട് നിന്നവർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. അടിമാലി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വടം കെട്ടി മലയിടിവാരത്തിലിറങ്ങിയാണ് കുമാറിനെ മുകളിലെത്തിച്ചത്.പാറകൾ നിറഞ്ഞ ഇടമായിരുന്നെങ്കിലും കുമാറിന് ഗുരുതര പരിക്കുകൾ സംഭവിച്ചിരുന്നില്ല.വീഴ്‌ച്ചയുടെ ആഘാതത്തിൽ ബോധം നഷ്ടപ്പെട്ടിരുന്ന യുവാവിനെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. താൻ കോയമ്പത്തൂരിലുള്ള വർക്ക്ഷോപ്പിൽ ജോലി നോക്കിവരികയാണെന്നും ബസിലാണ് ഇരുട്ടുകാനത്ത് എത്തിയതെന്നുമാണ് കു
അടിമാലി :1000 അടി താഴ്‌ച്ചയിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ഫയർഫോഴ്സും പൊലീസും ചേർന്ന് രക്ഷിച്ചു.ഇന്ന് ഉച്ചയോടെ അടിമാലി ഇരുട്ടുകാനത്തിന് സമീപമായിരുന്നു സംഭവം. തലക്ക് പരിക്കേറ്റ യുവാവ് അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
തമിഴ്‌നാട് ഈറോഡ് സ്വദേശിയും 22 കാരനുമായ കുമാറാണ് ഇരുട്ടുകാനത്തിന് സമീപമുള്ള കൊക്കയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.ദേശിയപാത 49ൽ ഇരുട്ടുകാനത്തിന് സമീപമുള്ള 1000 അടിയോളം താഴ്‌ച്ചയുള്ള കൊക്കയിലേക്ക് കുമാർ എടുത്ത് ചാടുകയായിരുന്നു.
സംഭവം കണ്ട് നിന്നവർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു.
അടിമാലി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വടം കെട്ടി മലയിടിവാരത്തിലിറങ്ങിയാണ് കുമാറിനെ മുകളിലെത്തിച്ചത്.
പാറകൾ നിറഞ്ഞ ഇടമായിരുന്നെങ്കിലും കുമാറിന് ഗുരുതര പരിക്കുകൾ സംഭവിച്ചിരുന്നില്ല.വീഴ്‌ച്ചയുടെ ആഘാതത്തിൽ ബോധം നഷ്ടപ്പെട്ടിരുന്ന യുവാവിനെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
താൻ കോയമ്പത്തൂരിലുള്ള വർക്ക്ഷോപ്പിൽ ജോലി നോക്കിവരികയാണെന്നും ബസിലാണ് ഇരുട്ടുകാനത്ത് എത്തിയതെന്നുമാണ് കുമാർ പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.ആത്മഹത്യ ചെയ്യാനുറച്ച് തമിഴ്‌നാട്ടിൽ നിന്നും ബസ് കയറിയ കുമാർ ഇരുട്ടുകാനത്തെത്തിയപ്പോൾ താഴ്‌ച്ചയുള്ള കൊക്ക കാണുകയും ബസിൽ നിന്നിറങ്ങി പരിസരം വീക്ഷിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. യുവാവ് നൽകിയ വിവരങ്ങൾ പ്രകാരം പൊലീസ് ഇയാളുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്.