- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിനേഷനെച്ചൊലി ആശ വർക്കറുമായി തർക്കം; പരാതി ലഭിച്ചപ്പോൾ യുവാവിനെ വിളിച്ച് താക്കീത് ചെയ്ത് പൊലീസ്;പിന്നാലെ കണ്ടത് പാറമടയ്ക്ക് സമീപം യുവാവ് തുങ്ങി മരിച്ച നിലയിൽ;സംഭവം പെരുമ്പാവൂരിൽ
പെരുമ്പാവൂർ: ആശ വർക്കറോട്് മോശമായി സംസാരിച്ചതിന്റെ പേരിൽ പൊലീസ് താക്കീത് ചെയ്ത് വിട്ട യുവാവ് മരിച്ച നിലയിൽ. വെങ്ങോല പഞ്ചായത്ത് ടാങ്ക് സിറ്റി മണപ്പറമ്പ്മാലിൽ എ.എം. രമേശനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വെങ്ങോല തേക്കമലയിൽ പ്രവർത്തനരഹിതമായി കിടക്കുന്ന പാറമടയ്ക്കു സമീപമാണു മൃതദേഹം കണ്ടെത്തിയത്.
ഓട്ടോറിക്ഷ ഓടിച്ചും തെങ്ങുകയറ്റത്തിനു പോയുമാണ് ഉപജീവനം നടത്തിയിരുന്നത്. രമേശന്റെ വീട്ടിലെ ചില അംഗങ്ങൾക്കു കുറച്ചു ദിവസം മുൻപു കോവിഡ് പോസിറ്റീവായിരുന്നു. ഇദ്ദേഹം ക്വാറന്റീനിലായിരുന്നു. ഇതിനിടെ വാക്സിനേഷനുമായി ബന്ധപ്പെട്ടാണു കോവിഡ് ഡ്യൂട്ടിലുണ്ടായിരുന്ന ആശാവർക്കറുമായി തർക്കമുണ്ടായത്. ആശാവർക്കറുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിക്കുകയും താക്കീതു നൽകി വിട്ടയക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് രമേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്.രാജി. മക്കൾ: അതുൽ, അതുല്യ. സംസ്ക്കാരം ഇന്ന് നടക്കും
മറുനാടന് മലയാളി ബ്യൂറോ