കോട്ടയം: കങ്ങഴ ഇടയപ്പാറയിൽ റോഡരികിൽ യുവാവിന്റെ വെട്ടിമാറ്റിയ കാൽപാദം കണ്ടെത്തി. ഇതിന് കുറച്ച് അകലെയായി റബർ തോട്ടത്തിൽ നിന്ന് യുവാവിന്റെ മൃതദേഹവും പൊലീസ് കണ്ടെത്തി. പത്തനാട് സ്വദേശി മഹേഷ് തമ്പാൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. മഹേഷിന്റെ മുറിച്ചുമാറ്റിയ കാൽപ്പാദം ഇടയപ്പാറ കവലയിൽ നിന്ന് പൊലീസ് കണ്ടെത്തി.

യുവാവിനെ കൊലപ്പെടുത്തിയ ശേഷം കാൽപാദം വെട്ടിമാറ്റിയതാകാമെന്നാണ് പൊലീസ് നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ മണിമല പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായി പൊലീസ് അറിയിച്ചു.

ജയേഷ്, സച്ചു ചന്ദ്രൻ എന്നിവരാണ് കീഴടങ്ങിയത്. ഇവരെ ചോദ്യം ചെയ്തപ്പോൾ മുൻവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

നിരവധി ഗൂണ്ടാ കേസുകളിൽ പെട്ടയാളാണ് മഹേഷ്.

 

 

.