- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയത കേന്ദ്രസർക്കാർ ശക്തമായി പ്രചരിപ്പിക്കുന്നെങ്കിലും അതിർത്തിയിൽ കാവൽ നിൽക്കാൻ യുവാക്കൾക്ക് താല്പര്യമില്ല; അതിർത്തി രക്ഷാ സേനയിൽ ഓഫീസർ തസ്തികയിൽ നിയമനം ലഭിച്ച 60 ശതമാനം പേരും ജോലിക്ക് ചേർന്നില്ല; സൈനികർക്ക് ലഭിക്കുന്ന പരിഗണ ലഭിക്കുന്നില്ലെന്നും രക്തസാക്ഷിത്വം പോലും നൽകുന്നില്ലെന്നും പരാതി; വിവാഹ മാർക്കറ്റിൽ വിലയില്ലാത്തതും യുവാക്കളെ പിന്തിരിപ്പിക്കുന്നു
ന്യൂഡൽഹി: കേന്ദ്രസർക്കാർ ദേശീയത വികാരമാണെന്ന് ഉയർത്തികാട്ടിയിട്ടും മെച്ചപ്പെട്ട സംവിധാനങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടിട്ടും അതിർത്തിരക്ഷ സേനയിൽ ജോലി ചെയ്യാൻ തയാറാകതെ യുവാക്കൾ. ബിഎസ്എഫിൽ ഓഫീസർ തസ്തികയിൽ ജോലി ലഭിച്ചിട്ടും 60 ശതമാനം പേരും ജോലിക്ക് എത്തിയില്ല. ഈ വർഷം ബി.എസ്.എഫിൽ അസിസ്റ്റന്റ് കമാൻഡന്റായി തെരഞ്ഞെടുക്കപ്പെട്ട 28 പേരാണ്. എന്നാൽ ഇവരിൽ 16 പേരും ജോലിക്ക് ചേരാൻ തയാറായിട്ടില്ല. ഒരിക്കൽ നിയമനം ലഭിച്ച് ജോലിയിൽ ചേരാതിരിക്കുന്നവർക്ക് പിന്നീടൊരിക്കലും അർധസൈനിക വിഭാഗങ്ങളിൽ ജോലിക്കായുള്ള പരീക്ഷകൾ എഴുതാൻ കഴിയില്ല.ഈ കർശന നിബന്ധന നിലനിൽക്കവെയാണ് ബിഎസ്എഫിലെ ജോലി ഉപേക്ഷിക്കാൻ യുവാക്കൾ തയാറാവുന്നത്. മുൻ വർഷങ്ങളിലും ബി.എസ്.എഫിൽ ജോലിക്ക് ചേർന്നത് ചുരുക്കം ഉദ്യോഗാർഥികളായിരുന്നു. 2016ൽ 31 പേർ തെരഞ്ഞെടുക്കപ്പെട്ടതിൽ 17 പേരാണ് ബിഎസ്ഫിലെ ജോലി സ്വീകരിച്ചത്. അതിനു മുൻവർഷം 110 പേർ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ 69 പേർ ജോലിക്കെത്തി. എന്നാൽ 15 പേർ പരിശീലനകാലത്ത് തന്നെ ജോലി രാജിവെച്ചുപോകുകയും ചെയ്തു. ആഭ്യന്തരമന്ത്രാലയ
ന്യൂഡൽഹി: കേന്ദ്രസർക്കാർ ദേശീയത വികാരമാണെന്ന് ഉയർത്തികാട്ടിയിട്ടും മെച്ചപ്പെട്ട സംവിധാനങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടിട്ടും അതിർത്തിരക്ഷ സേനയിൽ ജോലി ചെയ്യാൻ തയാറാകതെ യുവാക്കൾ. ബിഎസ്എഫിൽ ഓഫീസർ തസ്തികയിൽ ജോലി ലഭിച്ചിട്ടും 60 ശതമാനം പേരും ജോലിക്ക് എത്തിയില്ല. ഈ വർഷം ബി.എസ്.എഫിൽ അസിസ്റ്റന്റ് കമാൻഡന്റായി തെരഞ്ഞെടുക്കപ്പെട്ട 28 പേരാണ്. എന്നാൽ ഇവരിൽ 16 പേരും ജോലിക്ക് ചേരാൻ തയാറായിട്ടില്ല.
ഒരിക്കൽ നിയമനം ലഭിച്ച് ജോലിയിൽ ചേരാതിരിക്കുന്നവർക്ക് പിന്നീടൊരിക്കലും അർധസൈനിക വിഭാഗങ്ങളിൽ ജോലിക്കായുള്ള പരീക്ഷകൾ എഴുതാൻ കഴിയില്ല.ഈ കർശന നിബന്ധന നിലനിൽക്കവെയാണ് ബിഎസ്എഫിലെ ജോലി ഉപേക്ഷിക്കാൻ യുവാക്കൾ തയാറാവുന്നത്.
മുൻ വർഷങ്ങളിലും ബി.എസ്.എഫിൽ ജോലിക്ക് ചേർന്നത് ചുരുക്കം ഉദ്യോഗാർഥികളായിരുന്നു. 2016ൽ 31 പേർ തെരഞ്ഞെടുക്കപ്പെട്ടതിൽ 17 പേരാണ് ബിഎസ്ഫിലെ ജോലി സ്വീകരിച്ചത്. അതിനു മുൻവർഷം 110 പേർ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ 69 പേർ ജോലിക്കെത്തി. എന്നാൽ 15 പേർ പരിശീലനകാലത്ത് തന്നെ ജോലി രാജിവെച്ചുപോകുകയും ചെയ്തു.
ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലും അതിനു മുകളിലുള്ള തസ്തികകളിലുമായി 522 ഗസറ്റഡ് ഓഫിസർമാരുടെ ഒഴിവാണ് ബി.എസ്.എഫിൽ ഇപ്പോഴുള്ളത്. ഉദ്യോഗാർഥികളിൽ ഭൂരിഭാഗവും ആദ്യ പരിഗണന നൽകിയത് സിഐഎസ്.എഫിനാണ്. സേനാവിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അർധസൈനിക വിഭാഗക്കാർക്ക് ലഭിക്കുന്ന രണ്ടാംതരം പരിഗണനയും ജോലിയിൽ അഭിവയോധികിയുണ്ടാകുന്നില്ലെന്ന റിപ്പോർട്ടുമാണ് തങ്ങളെ ജോലി വേണ്ടെന്നുവെക്കാൻ പ്രേരിപ്പിച്ചതെന്ന് ബി.എസ്.എഫിൽ ചേരാതിരുന്ന ഉദ്യോഗാർഥികളുടെ പ്രതികരണം.
അതിർത്തിയിൽ സംഘർഷം പുകയുന്നതും ബി.എസ്.എഫിലെ ജോലി സാഹചര്യങ്ങൾ സംബന്ധിച്ച് ഒരു ജവാൻ പുറത്തുവിട്ട വിഡിയോയുമാണ് യുവാക്കളെ ജോലി വേണ്ടെന്നുവെക്കാൻ പ്രേരിപ്പിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ.
സൈനികർക്ക് ലഭിക്കുന്ന മാന്യത അർധസൈനിക ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. കൊല്ലപ്പെട്ടാൽ രക്തസാക്ഷിത്വംപോലും കൽപിക്കപ്പെടില്ലിന്നതിലും ഉദ്യോഗാർഥികൾക്ക് പരാതിയുണ്ട്. വേണ്ടത്ര സൗകര്യങ്ങളില്ലാതെ അതിർത്തിയിൽ കഠിനജോലിക്ക് പോകാൻ ഇവർ താൽപര്യപ്പെടുന്നില്ല. കമാന്റന്റ് ആയി പോലും കരിയർ വളർച്ച ലഭിക്കാതെ റിട്ടയർ ചെയ്യേണ്ടി വരികയും ചെയ്യും. ഇങ്ങിനെ കരിയർ വളരാത്ത ഒരിടത്ത് ജോലി ചെയ്യുമ്പോൾ വേതനം പോലും കൃത്യമായി വർദ്ധിക്കുന്നില്ലെന്നും ഉദ്യോഗാർഥികൾ പറയുന്നു.
സമൂഹത്തിലും ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് വിലയില്ലെന്നാണ് മറ്റൊരു പരിഭവം. ഇതുകൊണ്ട് തന്നെ വിവാഹമാർക്കറ്റിൽപോലും അർധസൈനികർക്ക് വിലയില്ല.
ബി.എസ്.എഫ്, സിആർപിഎഫ്, ഐ.ടി.ബി.പി എന്നിവ പ്രയാസമേറിയ ജോലികളാണെന്നും അവയിൽ ബി.എസ്.എഫും സി.ആർ.പി.എഫും യുദ്ധഭൂമിയിലാണെന്നും അതുകൊണ്ടാണ് അവ ഉദ്യോഗാർഥികൾ തെരഞ്ഞെടുക്കാത്തതെന്നുമാണ് ബി.എസ്.എഫ് വക്താവിന്റെ പ്രതികരിച്ചു. ബി.എസ്.എഫിൽ ജോലിചെയ്യാൻ മാനസികമായി തയ്യാറെടുക്കാത്ത ഒരാൾ അതിൽ പ്രവേശിക്കാത്തതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.