അബ്ബാസിയ : എല്ലാ വിധ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചു ചരിത്രത്തിൽ തുല്യതകളില്ലാത്ത രീതിയിൽ ഗസ്സയിൽ മനുഷ്യക്കുരുതി നടത്തുന്ന ഇസ്രയേലിന്റെ കിരാത നടപടിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ ശക്തമായ ജനരോഷമുയർന്നു. യൂത്ത് ഇന്ത്യ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ നൂറു കണക്കിന് പേർ  ഫലസ്തീൻ ജനതക്ക് ഐക്യ ദാര്ട്യം  പ്രഖ്യാപിച്ചു.

സ്വന്തമായി ഒരു പ്രദേശം എന്ന അവകാശ വാദത്തിനൊടുവിൽ യു എന്നിന്റെ അനുമതിയോടെ 6 പതിറ്റാണ്ട് മുമ്പ് അറബ് ലോകത്ത് കുടിയിരുത്തപെട്ട ഇസ്രയേൽ പിന്നീട് സയണിസത്തിന്റെ എല്ലാ തന്ത്രങ്ങളും ഒന്നൊന്നായി നടപ്പിലാക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന്! പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്ലാമി കേരള കൂടിയാലോചന സമിതി അംഗം പി പി അബ്ദുറഹ്മാൻ പെരിങ്ങാടി പറഞ്ഞു. മരിക്കാൻ ഭയമില്ലാത്ത ഫലസ്തീൻ ജനതയുടെ നിശ്ചയ ധാർട്യത്തിനു മുമ്പിൽ സായുധരായ ഇസ്രയേലിനു പിടിച്ചു നിൽക്കാനാവില്ല എന്നതിന് മുൻ കാല ചരിത്രം  സാക്ഷിയാണെന്നു പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു സംസാരിച്ച കുവൈത്തിലെ ഫലസ്തീൻ ജാലിയയുടെ പ്രസിഡന്റ്  അബ്ദുൽ ഫത്താഹ് പറഞ്ഞു. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളുമുൾപ്പെടെ നൂറുകണക്കിന് പേർ നിഷ്ട്ടൂരമായി കൊല ചെയ്യപ്പെട്ടിട്ടും അന്താരാഷ്ട്ര സമൂഹം തുടരുന്ന മെ#ൗനം ഏറെ ഭീകരമാണെന്ന് പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.

അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡന്റ് റഫീഖ് ബാബു അധ്യക്ഷത വഹിച്ചു . കുവൈത്തിലെ മത സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ടി. പി അബ്ദുൽ അസീസ്, പി കെ ജമാൽ, ശിഹാബുദ്ധീൻ ഇബ്‌നു ഹംസ എന്നിവർ സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചു. കെ ഐ ജി പ്രസിഡന്റ് കെ എ സുബൈർ സമാപനവും പ്രാർത്ഥനയും നടത്തി. യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഷാഫി പി.ടി സ്വാഗതമാശംസിച്ചു.