മൂന്നാമത് യൂത്ത് ഇന്ത്യ പ്രവാസി സാഹിത്യ പുരസ്‌കാര സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. 13 ന് വൈകുന്നേരം 6 മണിക്ക് അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ചാണ് പുരസ്‌കാര സമർപ്പണം.

മലയാളിയുടെ ഒരു നൂറ്റാണ്ടുകാലത്തെ പ്രവാസാനുഭവങ്ങൾ നോവൽ രൂപത്തിൽ സംവേദനം ചെയ്ത എം.മുകുന്ദന്റെ പ്രവാസം എന്ന കൃതിയാണ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. പൊതുസമ്മേളനത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന അദ്ധ്യക്ഷൻ ടി.മുഹമ്മദ് വേളം മുഖ്യ പ്രഭാഷണം നിർവഹിക്കും.

രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ മലയാളത്തിലെ പ്രമുഖ സാഹിത്യങ്ങൾ ഉൾപെടുത്തി പുസ്തക പ്രദർശനവും വിൽപനയും ഉണ്ടായിരിക്കും. ബെന്യാമിന്റെ ആടുജീവിതം , ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പുകൾ എന്നി കൃതികളാന്ന് മുൻ വർഷങ്ങളിൽ യൂത്ത് ഇന്ത്യ സാഹിത്യ പുരസ്‌കാരം കരസ്ഥമാക്കിയത്. കൂടുതൽ വിവരങ്ങൾക്ക് 97891779 എന്ന നമ്പറിൽ ബന്ധപ്പെടെണ്ടതാണ്.