- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് ഇന്ത്യ കുവൈത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ
കുവൈത്ത്: യൂത്ത് ഇന്ത്യ കുവൈത്ത് അൽ റഹ്മ മെഡിക്കൽ സർവീസുമായി സഹകരിച്ച് അംഗാറ ബാച്ചിലർ സിറ്റിയിൽ സൗജന്യ മെഡിക്കൽക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ആരംഭിക്കുന്ന മെഡിക്കൽ ക്യാമ്പിൽ പരിശോധന, മെഡിക്കൽചെക്കപ്പ്, മരുന്ന് എന്നിവ തികച്ചും സൗജന്യമായി ലഭിക്കും. അംഗാറ മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികൾ 51598185 എന്ന നമ്പറ
കുവൈത്ത്: യൂത്ത് ഇന്ത്യ കുവൈത്ത് അൽ റഹ്മ മെഡിക്കൽ സർവീസുമായി സഹകരിച്ച് അംഗാറ ബാച്ചിലർ സിറ്റിയിൽ സൗജന്യ മെഡിക്കൽക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ആരംഭിക്കുന്ന മെഡിക്കൽ ക്യാമ്പിൽ പരിശോധന, മെഡിക്കൽചെക്കപ്പ്, മരുന്ന് എന്നിവ തികച്ചും സൗജന്യമായി ലഭിക്കും.
അംഗാറ മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികൾ 51598185 എന്ന നമ്പറിൽ രജിസ്റ്റർചെയ്യുക. അംഗാറ ബാച്ചിലർ സിറ്റിയിൽ പ്രത്യേകം തയ്യാറാക്കിയ ടെന്റ്‌റിൽ വച്ച് നടക്കുന്ന ക്യാമ്പിൽ കുവൈത്തിലെ പ്രമുഖ സ്വകാര്യക്ലിനിക്കുകളിലെ ജനറൽ മെഡിസിൻ, ഓർത്തോ, ത്വക്ക് രോഗം, ഇ.എൻ.ടി, ഹ്രദ്രോഗം തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിലെ വിധക്തരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. കൂടാതെ വിവിധ രക്തപരിശോധനയും ക്യാമ്പിൽ ലഭ്യമാക്കുമെന്ന് യൂത്ത് ഇന്ത്യ ഭാരവാഹികൾ അറിയിച്ചു.
Next Story