- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിഫ അൽ ജസീറ അൽനാഹിൽ പ്രവാസി സ്പോർട്സ്: അബ്ബാസിയ സോൺ കിരീടം നിലനിർത്തി
കുവൈത്ത് സിറ്റി: 'കായിക ശക്തി മാനവ നന്മക്ക്' എന്ന സന്ദേശവുമായി യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച ശിഫ അൽ ജസീറ അൽനാഹിൽ പ്രവാസി സ്പോർട്സ് അക്ഷരാർത്ഥത്തിൽ പ്രവാസി മലയാളികളുടെ കായികോൽസവമായി മാറി. ആയിരത്തോളം കായികതാരങ്ങൾ പങ്കെടുത്ത പ്രവാസി സ്‌പോർട്‌സിൽ ആവേശകരമായ മൽസരങ്ങൾക്കൊടുവിൽ 176 പോയിണ്റ്റ് നേടി വ്യക്തമായ ആധിപത്യത്തോടെ അബ്ബാസി
കുവൈത്ത് സിറ്റി: 'കായിക ശക്തി മാനവ നന്മക്ക്' എന്ന സന്ദേശവുമായി യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച ശിഫ അൽ ജസീറ അൽനാഹിൽ പ്രവാസി സ്പോർട്സ് അക്ഷരാർത്ഥത്തിൽ പ്രവാസി മലയാളികളുടെ കായികോൽസവമായി മാറി. ആയിരത്തോളം കായികതാരങ്ങൾ പങ്കെടുത്ത പ്രവാസി സ്‌പോർട്‌സിൽ ആവേശകരമായ മൽസരങ്ങൾക്കൊടുവിൽ 176 പോയിണ്റ്റ് നേടി വ്യക്തമായ ആധിപത്യത്തോടെ അബ്ബാസിയ യെല്ലോസ് ഓവറോൾ ചാമ്പ്യന്മാരായി. 102 പോയിണ്റ്റ് നേടി സാൽമിയ ഓറഞ്ച് റണ്ണേഴ്‌സ് അപ്പ് ട്രോഫി കരസ്ഥമാക്കിയപ്പോൾ കായികമേളയിലെ യുവരാജാക്കന്മാരെ കണ്ടെത്താൻ ഏർപ്പെടുത്തിയ യൂത്ത് ചാമ്പ്യൻ ഷിപ്പും അബ്ബാസിയ തന്നെ നേടി.
രാവിലെ മത്സരാർഥികളുടെ വർണ്ണശഭളമായ മാർച്ച് പാസ്റ്റോടെ ആരംഭിച്ച പ്രവാസി സ്‌പോർട്‌സിൽ നാല് സോണുകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അരങ്ങേറിയത്. മാർച്ച് പാസ്റ്റിന് സ്പോർട്സ് കൺവീനർ എൻ.കെ മുഹമ്മദ് ഷാഫി നേതൃത്വം നൽകി. കുവൈത്ത് ഏഷ്യൻ കൾച്ചറൽ ഫോറം ഡയരക്ടർ അബ്ദുൽ അസീസ് അൽ ദുഐജ്, ഐ.പി.സി. ഓർഗനൈസേഷൻ മാനേജർ ഖാലിദ് അബ്ദുള്ള അൽ സബാഹ്, അനസ് അൽ ഖലീഫ, യൂത്ത് ഇന്ത്യ പ്രസിഡണ്ട് റഫീക്ക് ബാബു, കെ.ഐ.ജി ആക്ടിങ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി എന്നിവർ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു.
കുരുന്നുകൾ മുതൽ മുതിർന്നവർ വരെയുള്ള 9 വിഭാഗങ്ങളിലായി 42 മൽസര ഇനങ്ങളാണ് സംഘടിപ്പിച്ചിരുന്നത്.
വെറ്ററൻസ് വിഭാഗത്തിന് സംഘടിപ്പിച്ച പഞ്ചഗുസ്തി മൽസരം ആവേശത്തോടെയാണ് കാണികൾ എതിരേറ്റത്. ആവേശകരമായ വടംവലി മൽസരത്തിൽ ഫർവ്വാനിയ 'ബ്ലൂവിനെ പരാജയപ്പെടുത്തി അബ്ബാസിയ ജേതാക്കളായി. വിവിധ വിഭാഗങ്ങളിൽ വ്യക്തിഗത ചാമ്പ്യന്മാരായി സജിരാജ (വെറ്ററൻസ്), ഹാരിസ് (യൂത്ത് ഗ്രൂപ്പ്) , ജവാഹിർ (സൂപ്പർ സീനിയർ), സഹദ് അബ്ദുൽ അസീസ് , ഇഹ്‌സാൻ അബ്ദുൽ ഫത്താഹ് (സീനിയർ ബോയ്‌സ്), ബാസിൽ സുബൈർ, ആൻസൻ റെജി(ജൂനിയർ ബോയ്‌സ്) , സയ്യിദ് റാസി നസീഹ് (സബ് ജൂനിയർ), അദ്‌നാൻ അഷ്‌റഫ് (സീനിയർ കിഡ്‌സ്), അയാസ് ഉമർ (കിഡ്‌സ്) എന്നിവരെ തെരെഞ്ഞടുത്തു.
ചാമ്പ്യന്മാരായ അബ്ബാസിയ സോണിന് കെ.ഐ.ജി ആക്ടിങ് പ്രസിഡണ്ട് ഫൈസൽ മഞ്ചേരിയും റണ്ണേഴ്‌സ് അപ് സാൽമിയ സോണിന് യൂത്ത് ഇന്ത്യ പ്രസിഡണ്ട് റഫീഖ് ബാബുവും ട്രോഫികൾ സമ്മാനിച്ചു. ഉത്ഘാടന സെഷനിൽ യൂത്ത് ഇന്ത്യ ജനറൽ സെക്ര'റി ഷാഫി പി.ടി സ്വാഗതമാശംസിച്ചു. വി എസ് നജീബ്, എ.സി സാജിദ്, ജോസ് , വിനോയ് എന്നിവർ മൽസരങ്ങൾ നിയന്ത്രിച്ചു. യൂത്ത് ഇന്ത്യ കായികവിഭാഗം കൺവീനർ നൗഫൽ എം.എം മൽസരങ്ങൾക്ക് മേൽനോട്ടം വഹിച്ചു.