- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യനയം : സർക്കാർ തീരുമാനം ജനവഞ്ചന; യൂത്ത് ഇന്ത്യ കുവൈത്ത്
കുവൈറ്റ് സിറ്റി : മദ്യ മാഫിയകളുടെ സമ്മർദ്ദത്തിനു വഴങ്ങി സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കുമെന്ന തീരുമാനത്തിൽ നിന്നും പിന്മാറിയ സർക്കാർ തീരുമാനം കേരള ജനതയോടുള്ള വഞ്ചനയാണെന്ന് യൂത്ത് ഇന്ത്യ കുവൈത്ത് സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു . സമ്പൂർണ്ണ മദ്യനിരോധനം എന്ന വിപ്ലവകരമായ തീരുമാനത്തിൽ നിന്നും മൂന്ന് മാസത്ത
കുവൈറ്റ് സിറ്റി : മദ്യ മാഫിയകളുടെ സമ്മർദ്ദത്തിനു വഴങ്ങി സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കുമെന്ന തീരുമാനത്തിൽ നിന്നും പിന്മാറിയ സർക്കാർ തീരുമാനം കേരള ജനതയോടുള്ള വഞ്ചനയാണെന്ന് യൂത്ത് ഇന്ത്യ കുവൈത്ത് സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു . സമ്പൂർണ്ണ മദ്യനിരോധനം എന്ന വിപ്ലവകരമായ തീരുമാനത്തിൽ നിന്നും മൂന്ന് മാസത്തിനുള്ളിൽ തന്നെ ഉമ്മൻ ചാണ്ടി സർക്കാർ പിന്മാറിയത് നിർഭാഗ്യകരമാണ്. പ്രഖ്യാപിത മദ്യ നയത്തെ അട്ടിമറിക്കുന്ന തീരുമാനങ്ങളാണ് മന്ത്രിസഭ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്.
ജനക്ഷേമപരമായ പ്രഖ്യാപനങ്ങൾ നടത്തി കയ്യടി നേടിയ ശേഷം നടത്തുന്ന ഈ മലക്കം മറിച്ചിൽ ജനവഞ്ചനാപരമാണ്. ഇതിലൂടെ ജനങ്ങളുടെ സമ്മർദമല്ല ബാർ ഉടമകളുടെ സമ്മർദ്ദമാണ് സർക്കാറിനെ നയിക്കുന്നതെന്ന് തെളിഞ്ഞിരിക്കുകയാണ്. മന്ത്രി കെ.എം മാണിക്കെതിരെ കോഴ ആരോപണം ഉയർന്ന സാഹചര്യത്തിലുള്ള ഈ മലക്കം മറിച്ചിൽ കോഴ വിഷയത്തിൽ സർക്കാരിനുള്ള പങ്കിനെ കുറിച്ചു കൂടുതൽ സംശയം ഉയർന്നിരിക്കുകയാണ്.
ജനപക്ഷ യാത്രയിലുടനീളം കേരള ജനതയുടെ നന്മയെ മുൻനിർത്തി സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കുമെന്ന വി എം സുധീരന്റെ പ്രഖ്യാപനങ്ങൾ ഇപ്പോൾ വൃഥാവിലായിരിക്കുന്നു. മദ്യവിഷയത്തിൽ കേവല ഉപരിപ്ലവ പ്രസ്ഥാവനകൾപ്പുറം സർക്കാറിനെ തിരുത്താനുള്ള ഇച്ചാശക്തി ഘടക കക്ഷിയായ മുസ്ലിം ലീഗിനുണ്ടാവണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.