കായിക ശേഷി മാനവ നന്മക്ക് എന്ന സന്ദേശവുമായി യൂത്ത് ഇന്ത്യ കുവൈറ്റ് സംഘടിപിച്ച ഷിഫാ അൽ ജസീറ-അൽ നാഹിൽ പ്രവാസി സ്‌പോർട്‌സിൽ നിലവിലെ ചാമ്പ്യാന്മരായ അബ്ബാസിയയെ പിന്നിലാക്കി ഫഹാഹീൽ സോൺ ജേതാക്കളായി. വൈകീട്ട് 6 മണി വരെ നീണ്ട ആവേശോജ്വലമായ മത്സരങ്ങൾക്കൊടുവിൽ 128 പോയിന്റ് നേടിയാണ് ഫഹാഹീൽ വിന്നേഴ്‌സ് ട്രോഫി സ്വന്തമാക്കിയത്.

119 പോയിന്റ് നേടി അബ്ബാസിയ റണ്ണേഴ്സ് അപ്പ്കിരീടവും ,116 പോയിന്റുമായി ഫർവാനിയ ,91 പോയിന്റോടെ സാൽമിയ എന്നീസോണുകൾ മൂന്ന്,നാല് സ്ഥാനങ്ങളും കരസ്ഥമാക്കി. വെള്ളിയാഴ്‌ച്ച രാവിലെ 8 നുകൈഫാൻ അത്ലറ്റിക്‌സ് സ്റ്റേഡിയത്തിൽ 4 സോണുകളുടെ വർണശബളമായമാർച്ച്പാസ്റ്റോടെ ആരംഭിച്ച പരിപാടി ഐ.പി.സി മുദീർ എൻജിനീയർഅബ്ദുൽ അസീസ് അൽ ദുഐജ് ഉദഘാടനം ചെയ്തു .മാർച്ച് പാസ്റ്റിനു സ്പോർട്സ് കൺവീനർ ഹഫീസ് നേതൃത്വം നൽകി.യൂത്ത് ഇന്ത്യ പ്രസിഡണ്ട്‌നജീബ് സി.കെ,കെ.ഐ.ജി ജന.സെക്രട്ടറി ശരീഫ് പി.ടി എന്നിവർ സല്യൂട്ട്‌സ്വീകരിച്ചു.

മുതിർന്നവർക്കും കുട്ടികൾക്കും പങ്കെടുക്കാവുന്ന രീതിയിൽവിവിധ കാറ്റഗറിയിൽ 45 ഇന മത്സരങ്ങളാണ് സംഘടിപ്പിച്ചിരുന്നത്.വിവിധവിഭാഗങ്ങളിൽ വ്യക്തിഗതചാമ്പ്യന്മാരായി ഹാതിം സമാൻ ഫർവാനിയ (കിഡ്‌സ്),ആദീൽ അബ്ദുൽ റഹ്മാൻ ഫർവാനിയ (ജൂനി.കിഡ്‌സ്) ,അയാസ്ഫർവാനിയ(സിനി.കിഡ്‌സ് ബോയ്‌സ്),സുലൈഖ ശസ സാൽമിയ ,നൂഹഫഹാഹീ ൽ,റിക്സ മറിയം ഫർവാനിയ (സീനി.കിഡ്‌സ്ഗേൾസ്), ഷായെൻഫഹാഹീൽ(സബ്.ജൂനി.ബോയ്‌സ് ) ,ഫെറിക് ജിയോ സാൽമിയ(ജൂനി.ബോയ്‌സ്)ആൻസൺ റെജി അബ്ബാസിയ (സീനിയർ ),ഇവിൻ ടോം മാത്യുഫർവാനിയ (സൂപ്പർ സീനിയർ) ,തോമസ് ഫഹാഹീൽ (വെറ്ററൻസ് ),ഹാരിസ ഫഹാഹീൽ,ഹസീബ് ഫഹാഹീൽ (യൂത്ത് ) ,എന്നിവരെതിരഞ്ഞെടുത്തു.

ആവേശോജ്വലമായ വടം വലി മത്സരത്തിൽ ഫര്വാനിയഅബ്ബാസിയ,സാൽമിയ സോണുകൾ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന്സ്ഥാനങ്ങൾ കരസ്ഥമാക്കി.മാർച്ചപാസ്റ്റിൽ സാൽമിയ ഒന്നാം സ്ഥാനവുംഫഹാഹീൽ രണ്ടാം സ്ഥാനവും നേടി.കെ.ഐ.ജി.കേന്ദ്ര പ്രസിഡണ്ട് ഫൈസൽമഞ്ചേരി,സി.കെ.നജീബ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

ഫഹാഹീൽ,ഹാർവാനിയ,സാൽമിയ,അബ്ബാസിയ സോണുകളിൽ നിന്നുംആയിരത്തോളം മലയാളികളാണ് സ്റ്റേഡിയത്തിൽ എത്തിച്ചെർന്നത്. കുവൈറ്റിലെ കായിക അദ്ധ്യാപകരായ ജോസ്,സുരേഷ് ,ജഗത്ജോഷി,ശ്യാം,ഇർഷാദ് എന്നിവരുടെ നേതൃത്വത്തിൽ സാജിദ് .എ സി,അൻവർഷാജി,ഫസൽ ഹഖ് ,വാഹിദ് മാസ്റ്റർ,അബ്ദുൽ റഹ്മാൻ ,ലായിക് ,ശറഫുദ്ധീൻഎസ്എപി ,നിഹാദ് നൈസാം,റഫീഖ് ബാബു, സിറാജ്സ്രാ മ്പിക്കൽ,ഷാഫി.പി.ടി,സലാഹുദ്ധീൻ, മുനീർ മഠത്തിൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

.ഉദ്ഘാടന സെഷനിൽ യൂത്ത് ഇന്ത്യ കുവൈറ്റ് പ്രസിഡന്റ് നജീബ് സി.കെഅധ്യക്ഷത വഹിച്ചു.കെ.ഐ.ജി ജന.സെക്രട്ടറി ശരീഫ് പി.ടി,മുഹമ്മദ് അലിമസ്ജിദുൽ കബീർ,ഷിഫാ അൽ ജസീറ ഫർവാനിയ ജനറൽ മാനേജർ സുബൈർഎന്നിവർ സംസാരിച്ചു.യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ്മാരായ അബ്ദുൽബാസിത് സ്വാഗതവും ,മുഹമ്മദ് ഹാറൂൺ നന്ദിയും പറഞ്ഞു.ഷിഫാ അൽ ജസീറമാർക്കറ്റിങ് മാനേജർ മുന,കെ.ഐ .ജി വെസ്റ്റ് മേഖല പ്രസിഡണ്ട് ഫിറോസ്ഹമീദ്,വെൽഫെയർ കേരള കുവൈറ്റ് പ്രസിഡണ്ട് ഖലീലുറഹ്മാൻ ,റജബ് കാർഗോമാനേജർ ബഷീർ,യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഷാഫി കോയമ്മ ,കെ.ഐ.ജി
കേന്ദ്ര കൂടിയാലോചന സമിതി അംഗം അബ്ദുൽ റസാഖ് നദ്വി എന്നിവർസംബന്ധിച്ചു.