കുവൈത്ത് സിറ്റി: 'കായിക ശക്തി മാനവ നന്മക്ക്' എന്ന പ്രമേയവുമായി കുവൈത്തിലെ മലയാളി സമൂഹത്തിന് വേണ്ടി യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന ശിഫ അൽ ജസീറ  അൽ നാഹിൽ പ്രവാസി സ്‌പോർട്‌സിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. 14 ന് രാവിലെ 8 മണിക്ക് കൈഫാൻ അമേച്ച്വർ അത്‌ളറ്റിക് ഫെഡറേഷൻ സ്റ്റേഡിയത്തിലാണ് മൽസരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

മൽസരാർത്ഥികളുടെ വർണ്ണശഭളമായ മാർച്ച് പാസ്റ്റോടുകൂടിയാണ് സ്‌പോർട്‌സിന് തുടക്കം കുറിക്കുക. മാർച്ച് പാസ്റ്റിന് സോണൽ ക്യാപ്റ്റന്മാരായ വിജേഷ്‌പെരുവള്ളൂറ്!, സൽമാൻ, ഹഫീസ് മുഹമ്മദ്, വിഷ്ണു നടേഷ് എന്നിവർ നേതൃത്വം നൽകും. അബ്ബാസിയ, ഫഹാഹീൽ , ഫർവ്വാനിയ , സാൽമിയ എന്നീ നാലു സോണുകളിൽ നിന്നായി ആയിരത്തോളം മൽസരാർത്ഥികൾ പങ്കെടുക്കും.

 കുരുന്നുകൾ മുതൽ മുതിർന്നവർ വരെ 9 വിഭാഗങ്ങളിലായി ട്രാക്ക്  ഫീൽഡ് മൽസരങ്ങൾ അരങ്ങേറും. സോണുകൾ തമ്മിലുള്ള വടം വലി മൽസരം സ്‌പോർട്‌സിന് ആവേശമേകും. പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിണ്‌റ്റെ സഹായത്തോടെ വ്യക്തിഗത മൽസര ഫലങ്ങളും സോണുകളുടെ പോയിണ്റ്റ് നിലയും തൽസമയം സ്റ്റേഡിയത്തിലെ സ്‌ക്രീനിൽ ലഭ്യമാകും. www.youthindiakuwait.com എന്ന വെബ്‌സൈറ്റിലൂടെ ഇതിനകം നൂറുകണക്കിന് പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു.

 രജിസ്‌ട്രേഷൻ അവസാന സമയം വ്യാഴാഴ്ച ഉച്ചക്ക് 12 മണി വരെയാണ്. ഉൽഘാടന സെഷനിലും സമ്മാന ദാന ചടങ്ങിലും കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും അറബ് പ്രമുഖരും പങ്കെടുക്കും. മൽസരാർത്ഥികൾക്ക് കുവൈത്തിണ്‌റ്റെ വിവിധ മേഖലകളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 90942193 എ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.