- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ടെസ്റ്റിന്റെ മറവിൽ പ്രവാസികളെ പിഴിയുന്നു: യൂത്ത് ലീഗ് കണ്ണൂർ വിമാനതാവളത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
കണ്ണൂർ: കോവിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിന് കണ്ണൂർ വിമാന താവളത്തിൽ പ്രവാസികളിൽ നിന്നും അമിത നിരക്ക് ഈടാക്കുന്ന കിയാലിന്റെ ചൂഷണത്തിനതിരെ യൂത്ത് ലീഗ് കണ്ണൂർ വിമാന താവളത്തിലേക്ക് മാർച്ച് നടത്തി. മട്ടന്നൂർ നഗരത്തിൽ നിന്നും ശനിയാഴ്ച്ച രാവിലെ ആരംഭിച്ച മാർച്ച് വിമാന താവള കവാടത്തിൽ പൊലിസ് ബാരിക്കേഡു വെച്ച് തടഞ്ഞു. തുടർന്ന് തുടർന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ മുഹമ്മദലി പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.
കോവിഡ് പി.സി.ആർ പരിശോധനയുടെ പേരിൽ വിമാനതാവള അധികൃതർ പ്രവാസികളിൽ നിന്നും ചുമത്തുന്ന അതിഭീമമായ തുക പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു. കോവിഡ് കാലത്തുണ്ടായ പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും ദുരിത പർവ്വത്തിലൂടെ കടന്നുപോകുന്ന പ്രവാസികളെ ചൂഷണം ചെയ്യുകയാണ് കിയാൽ അധികൃതർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നാടിന്റെ സർവ്വ പുരോഗതിയിലും വലിയ പങ്കു വഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ ദുരിതം ഇനിയും കണ്ടില്ലെന്ന് സർക്കാർ നടിക്കരുത്. കോവിഡ് പരിശോധനയ്ക്കായി വിമാന താവള അധികൃതർ ചുമത്തുന്ന അധിക തുക പിൻവലിക്കുന്നവരെ യൂത്ത് ലിഗ് സമരരംഗത്തുണ്ടാവുമെന്നും മുഹമ്മദലി മുന്നറിയിപ്പു നൽകി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ അധ്യക്ഷനായി. നേതാക്കളായ അൻസാരി തില്ലങ്കേരി, ഇ.പി ഷംസുദ്ദീൻ, മുസ്തഫ ചൂര്യാട്ട്, ലത്തീഫ് ശിവപുരം, വി.എൻ മുഹമ്മദ്, നസീർ പുറത്തിൽ എന്നിവർ പ്രസംഗിച്ചു.
സി.പി റഷീദ്, നൗഫൽ മെരുവമ്പായി, നൗഷാദ് അണിയാരം, അലി മംഗര , ഖലിലുൽ റഹ്മാൻ , സലാം പൊയ നാട്, ഫൈസൽ ചെറുകുന്നോ ൽ , കെ.കെ ഷിനാജ്, ലത്തീഫ് എടവച്ചാൽ, യൂനുസ് പട്ടാടം, സിറാജ് പൂ കോത്ത്, ജാഫർ സാദ്വിഖ്, എൻ.യു ഷഫീഖ്, അഷ്കർ കണ്ണാടിപറമ്പ്, ഷബീർ എടയന്നൂർ, അസ്ലം പാറേത്ത് , ജംഷീർ ആലക്കാട്, റഷീദ് തലായി, ഷാക്കീർ ആഡൂർ എന്നിവർ നേതൃത്വം നൽകി.
മറുനാടന് മലയാളി ബ്യൂറോ