- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ സർവകലാശാലകൾക്ക് ചട്ടങ്ങൾ ലംഘിച്ച് കൊച്ചിയിൽ കാമ്പസ് അനുവദിച്ചെന്ന ആരോപണവുമായി കെഎൻഎ ഖാദർ; ജനറൽ മാനേജറായി അപേക്ഷിച്ചവരെ ഡപ്യൂട്ടി മാനേജരായി നിയമിച്ചുവെന്നും ആരോപിച്ചു പി കെ ഫിറോസ് വീണ്ടും; അഴീക്കോട്ടെ കോടതിവിധി ദൈവം നൽകിയ ശിക്ഷയെന്ന് തിരിച്ചടിച്ചു കെ ടി ജലീൽ; മന്ത്രി കെ ടി ജലീലിനെ വിടാതെ പിന്നാലെ നടന്നു ആക്രമിച്ചു ലീഗ്
കോഴിക്കോട്: ഒരു കാലത്ത് യൂത്ത് ലീഗിന്റെ ത്രസിപ്പിക്കുന്ന നേതാവായിരുന്നു കെ ടി ജലീൽ. പിന്നീട് കാലമേറെ മാറിയപ്പോൾ ജലീൽ മറുകണ്ടം ചാടുകയും ലീഗിന് ഭീഷണി ഉയർത്തുന്ന നേതാവായി മാറുകയും ചെയ്തു. ഇപ്പോൾ മന്ത്രിയായപ്പോൾ ജലീലിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് യൂത്ത് ലീഗുകാരാണ്. ബന്ധു നിയമന വിവാദത്തിൽ പെട്ട മന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും പിന്നാലെ മന്ത്രി നടത്തിയ കൂടുതൽ ക്രമക്കേടുകൾ തുറന്നുകാട്ടി യൂത്ത് ലീഗുകൾ രംഗത്തെത്തി. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ നൽകിയവരിൽ യോഗ്യതയില്ലെന്നു കണ്ട് ഒഴിവാക്കിയ രണ്ട് പേർക്കു കോർപറേഷനിൽത്തന്നെ ഡപ്യൂട്ടി മാനേജരായി നിയമനം നൽകിയെന്നു ആരോപിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസ് രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഫിറോസ് ജലീലിനെതിരെ കൂടുതൽ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. അതിനിടെ യൂത്ത് ലീഗിനെ പിന്തുണച്ച് ജലീലിനെതിരെ പുതിയ ആരോപണവുമായി കെ.എൻ.എ.ഖാദർ എംഎൽഎയും രംഗത്തെത്തിയിട്ടുണ്ട്. ച
കോഴിക്കോട്: ഒരു കാലത്ത് യൂത്ത് ലീഗിന്റെ ത്രസിപ്പിക്കുന്ന നേതാവായിരുന്നു കെ ടി ജലീൽ. പിന്നീട് കാലമേറെ മാറിയപ്പോൾ ജലീൽ മറുകണ്ടം ചാടുകയും ലീഗിന് ഭീഷണി ഉയർത്തുന്ന നേതാവായി മാറുകയും ചെയ്തു. ഇപ്പോൾ മന്ത്രിയായപ്പോൾ ജലീലിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് യൂത്ത് ലീഗുകാരാണ്. ബന്ധു നിയമന വിവാദത്തിൽ പെട്ട മന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും പിന്നാലെ മന്ത്രി നടത്തിയ കൂടുതൽ ക്രമക്കേടുകൾ തുറന്നുകാട്ടി യൂത്ത് ലീഗുകൾ രംഗത്തെത്തി.
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ നൽകിയവരിൽ യോഗ്യതയില്ലെന്നു കണ്ട് ഒഴിവാക്കിയ രണ്ട് പേർക്കു കോർപറേഷനിൽത്തന്നെ ഡപ്യൂട്ടി മാനേജരായി നിയമനം നൽകിയെന്നു ആരോപിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസ് രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഫിറോസ് ജലീലിനെതിരെ കൂടുതൽ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു.
അതിനിടെ യൂത്ത് ലീഗിനെ പിന്തുണച്ച് ജലീലിനെതിരെ പുതിയ ആരോപണവുമായി കെ.എൻ.എ.ഖാദർ എംഎൽഎയും രംഗത്തെത്തിയിട്ടുണ്ട്. ചട്ടങ്ങൾ ലംഘിച്ച് കൊച്ചിയിൽ സ്വകാര്യ സർവകലാശാലയുടെ ക്യാംപസ് തുടങ്ങാൻ ജലീൽ അനുമതി നൽകിയെന്നും വലിയ അഴിമതി നടന്നിരിക്കാനുള്ള സാധ്യതയുള്ളതിനാൽ ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഖാദർ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്ൻ യൂണിവേഴ്‌സിറ്റിയുടെ ക്യാംപസ് കൊച്ചിയിൽ തുടങ്ങാനാണ് അനുമതി നൽകിയത്. ഇംഗ്ലണ്ടിലെ വെയിൽസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഎസ്ഡിസി എന്ന സ്ഥാപനത്തിനും ഇതിൽ പങ്കാളിത്തമുണ്ട്. യുജിസി ചട്ടപ്രകാരം സ്വകാര്യ സർവകലാശാലകൾക്ക് ഇതര സംസ്ഥാനങ്ങളിൽ ക്യാംപസ് തുടങ്ങാനാകില്ല. നിയമങ്ങൾ മറികടന്നു നടത്തിയ നടപടികളിൽ ദുരൂഹതയുണ്ടെന്നും ഖാദർ ആരോപിച്ചു.
അതേസമയം തനിക്കെതിരെ വിവാദങ്ങൾ ഒന്നൊന്നായി ഉയരുമ്പോഴും കെ എം ഷാജിക്കെതിരായി ഹൈക്കോടതിയിൽ നിന്നേറ്റ വിധിയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അപവാദ പ്രചരണം നടത്തിയവർക്ക് ദൈവം നൽകിയ ശിക്ഷയാണ് ഹൈക്കോടതിയുടെ വിധിയെന്നാണ ജലീൽ പറഞ്ഞത്. ഒരു എംഎൽഎയെ അയോഗ്യമാക്കിയ കേവല നടപടിയായി ഇതിനെ കാണാൻ കഴിയില്ല. ലീഗാണ് ഇവിടെ പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് ജയിക്കാൻ മുസ്‌ലിം വർഗീയ കാർഡിറക്കുന്ന 'കലാപരിപാടി' കുറച്ച് കാലമായി ലീഗ് തിരഞ്ഞെടുപ്പ് വേളകളിൽ ഉപയോഗിക്കുന്നുണ്ട്. മുസ്‌ലിം ലീഗിന്റെ നിലനിൽപിനെ തന്നെ ഈ വിധി ചോദ്യം ചെയ്തിരിക്കുകയാണെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ ജലീൽ പറഞ്ഞു.
ആരോപണങ്ങളെ ശരിവെക്കാൻ ഇതുവരെയും അപേക്ഷകരിൽനിന്ന് ഒരാളെപ്പോലും പരാതിക്കാരനായി കൊണ്ടുവരാൻ ഇവർക്കു കഴിയാത്തത് എന്തു കൊണ്ടാണെന്നും ജലീൽ ചോദിക്കുന്നു. രാധാകൃഷ്ണനെന്ന പഞ്ചായത്ത് ക്ലാർക്കിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിൽ പോയി ഒന്നന്വേഷിച്ചാൽ മനസ്സിലാക്കാനാകും.
കിലയിൽ നിയമനം നടത്തുന്നത് മന്ത്രിയല്ല, അവിടത്തെ ഡയറക്ടറാണെന്ന് അറിയാത്തയാളല്ല അനിൽ അക്കര. ഭാര്യയ്ക്ക് സീനിയോറിറ്റി മറികടന്ന് പ്രിൻസിപ്പൽ നിയമനം നൽകിയെന്ന ആക്ഷേപത്തിന്റെ സത്യാവസ്ഥ അറിയാൻ സ്‌കൂളിന്റെ മാനേജ്‌മെന്റ് അംഗങ്ങളായ മുസ്‌ലിം ലീഗ് കോട്ടയ്ക്കൽ മണ്ഡലം പ്രസിഡണ്ട് സി.എച്ച്. അബൂയൂസഫ് ഗുരുക്കളോടും കോൺഗ്രസ് നേതാവ് സുരേഷ് മാഷോടും അന്വേഷിച്ചാൽ മതിയെന്നും കുറിപ്പിൽ ജലീൽ മറുപടി നൽകുന്നു.
ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
''എല്ലാ പ്രവർത്തനങ്ങളും ഉദ്ദേശത്തെ അടിസ്ഥാനമാക്കിയാണ്' (All actions are according to their intention) (നബി വചനം). അപവാദ പ്രചരണം നടത്തിയവർക്ക് ദൈവം നൽകിയ ശിക്ഷയാണ് ഹൈക്കോടതിയുടെ വിധി. ഒരു MLA യെ അയോഗ്യമാക്കിയ കേവല നടപടിയായി ഇതിനെ കാണാൻ കഴിയില്ല. ലീഗാണ് ഇവിടെ പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് ജയിക്കാൻ മുസ്‌ലിം വർഗീയ കാർഡിറക്കുന്ന 'കലാപരിപാടി' കുറച്ചു കാലമായി ലീഗ് തിരഞ്ഞെടുപ്പ് വേളകളിൽ ഉപയോഗിച്ചു വരുന്നത് അവരുടെ രാഷ്ട്രീയം നിരീക്ഷിക്കുന്ന ആർക്കും ബോധ്യമാകും. മുസ്‌ലിം ലീഗിന്റെ നിലനിൽപിനെ തന്നെ ഈ വിധി ചോദ്യം ചെയ്തിരിക്കുകയാണ്. ഇല്ലാകഥകൾ മെനഞ്ഞ് ഇടതുപക്ഷത്തെയും സിപിഎമ്മിനെയും, വ്യക്തിപരമായി എന്നെയും തകർക്കാൻ ശ്രമിച്ചവർ സ്വരക്ഷയ്ക്കു മാർഗങ്ങൾ തേടുന്നതു നന്നാകും.
ഒരാളോടും ഇതുവരെ അന്യായം കാണിച്ചിട്ടില്ല. സമീപിക്കുന്നവർക്കൊക്കെ കഴിയുന്ന സഹായം ചെയ്തു കൊടുത്തിട്ടേയുള്ളൂ. എനിക്കെതിരായി ഉയർത്തപ്പെട്ട ആരോപണത്തെ ശരിവയ്ക്കാൻ ഇതുവരെയും അപേക്ഷകരിൽനിന്ന് ഒരാളെപ്പോലും പരാതിക്കാരനായി കൊണ്ടുവരാൻ ഇവർക്കു കഴിയാത്തത് എന്തു കൊണ്ടാണ്? എന്നെ അടുത്തറിയുന്ന ഒരാളും ഈ നുണകൾ വിശ്വസിക്കില്ലെന്ന് ഉറപ്പുണ്ട്. എന്നാൽ ദൂരെനിന്ന് നോക്കിക്കാണുന്നവരിൽ ചില തെറ്റിദ്ധാരണകൾ കുറച്ചു സമയത്തേക്കെങ്കിലും ഉണ്ടാക്കാൻ 'ബന്ധുനിയമന' നാടകാണിയറ ശിൽപികൾക്കു കഴിഞ്ഞേക്കാം. പക്ഷേ അന്തിമ വിജയം സത്യത്തിനു തന്നെയാകും.
LSGD മിനിസ്റ്ററുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കഴിഞ്ഞ ഒരു മാസത്തിനിടയിൽ ചെയ്ത ഫോണിന്റെ ശബ്ദ രേഖ പുറത്തു വിട്ട്, എനിക്കെതിരെ ഇമ്മിണി വല്യ തെളിവു നിരത്തിയ എന്റെ പഴയ സുഹൃത്തിന്, ഞാൻ തദ്ദേശ വകുപ്പ് ഒഴിഞ്ഞിട്ടു രണ്ടര മാസം കഴിഞ്ഞുവെന്ന കാര്യം അറിയാതെ പോയതു കുറച്ചു കാലമായി കോടതി വരാന്തകളിൽ കഴിഞ്ഞു കൂടേണ്ടിവന്ന തിരക്കുകൾ കൊണ്ടാകാമെന്നു കരുതാനാണ് എനിക്കിഷ്ടം. രാധാകൃഷ്ണനെന്ന പഞ്ചായത്ത് ക്ലർക്കിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിൽ പോയി ഒന്നന്വേഷിച്ചാൽ മനസിലാക്കാനാകും.
കിലയിൽ നിയമനം നടത്തുന്നതു മന്ത്രിയല്ല, അവിടത്തെ ഡയറക്ടറാണെന്ന് അറിയാത്തയാളല്ല അനിൽ അക്കര. എന്റെ ഭാര്യയ്ക്ക് സീനിയോറിറ്റി മറികടന്ന് പ്രിൻസിപ്പൽ നിയമനം നൽകിയെന്ന ആക്ഷേപത്തിന്റെ സത്യാവസ്ഥ അറിയാൻ സ്‌കൂളിന്റെ മാനേജ്‌മെന്റ് അംഗങ്ങളായ മുസ്‌ലിം ലീഗ് കോട്ടയ്ക്കൽ മണ്ഡലം പ്രസിഡന്റ് സി.എച്ച്. അബൂയൂസഫ് ഗുരുക്കളോടും കോൺഗ്രസ് നേതാവ് സുരേഷ് മാഷോടും അന്വേഷിച്ചാൽ മതി. ഇതു നടന്നതു കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണു താനും. 'പക' മനുഷ്യനെ മനുഷ്യനല്ലാതാക്കുമെന്ന മഹത് വചനം എത്ര പ്രസക്തമാണ്.
'ക്ഷമിക്കുക , ക്ഷമാശീലരുടെ കൂടെയാണ് ജഗദീശ്വരൻ' (വിശുദ്ധ ഖുർആൻ).