- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതിരപ്പള്ളിയിൽ യുവാവിനെ വെട്ടിക്കൊന്നതു കുടിപ്പകയല്ല; ഇടവഴിയിലൂടെ ബൈക്കിൽ പോകുമ്പോൾ മറ്റൊരു ബൈക്കുകാരനുമായുണ്ടായ കശപിശ; നാട്ടുകാർ പ്രശ്‌നം പറഞ്ഞുതീർത്തശേഷം ഗുണ്ടാസംഘം എത്തി വീട്ടിൽനിന്നു വിളിച്ചിറക്കി വെട്ടിക്കൊന്നു
ആലപ്പുഴ: പാതിരപ്പള്ളിയിൽ യുവാവിനെ വീട്ടിൽനിന്നു വിളിച്ചിറക്കി വെട്ടിക്കൊന്നതിനു പിന്നിൽ പൊലീസ് പറഞ്ഞ കുടിപ്പകയല്ല കാരണമെന്നു സൂചന. ബൈക്കിൽ ഇടവഴിയിലൂടെ സഞ്ചരിക്കുമ്പോൾ മറ്റൊരു ബൈക്കുകാരനുമായുണ്ടായ കശപിശയുടെ ബാക്കിയാണു കൊലപാതകമെന്നാണ് പ്രതികളെന്നു സംശയിക്കുന്നവരുടെ സംസാരത്തിൽനിന്നു വ്യക്തമാകുന്നത്. ഇന്നലെ രാത്രി പത്തോടെയാണ് പാതിരപ്പള്ളി കിഴക്ക് അയ്യങ്കാളി ജങ്ഷനിൽ കോഴികച്ചവടം നടത്തുന്ന കൈചൂണ്ടി സ്വദേശി സോണി (40) കൊല്ലപ്പെട്ടത്. രണ്ടു ദിവസം മുമ്പു സോണിയുടെ വീടിനു സമീപത്തുള്ള ഇടവഴിയിൽവച്ചാണു കശപിശയുണ്ടായത്. സോണിയും മുന്നിലൂടെ പോയ ബൈക്കുകാരനുമായുമായിരുന്നു തർക്കം. ഇതിനിടയിൽ സോണിയുടെ ബൈക്കിലേക്ക് കശപിശയുണ്ടാക്കിയയാൾ ബൈക്ക് ഇടിച്ചുകയറ്റി. പിന്നാലെ പാഞ്ഞ സോണി വഴിയിൽ വച്ചു മറ്റേ ബൈക്കുകാരനെ അസഭ്യം പറഞ്ഞു. ഇതേത്തുടർന്ന് ഇയാൾ കൂട്ടുകാരെ വിളിച്ചുവരുത്തി. സുഹൃത്തുക്കളെത്തിയതോടെ സോണിയും അവരും തമ്മിലായി തർക്കം. യുവാക്കളെ സോണി മർദിക്കാനും ശ്രമിച്ചിരുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തി രണ്ടു പേരോടും സംസാരിക
ആലപ്പുഴ: പാതിരപ്പള്ളിയിൽ യുവാവിനെ വീട്ടിൽനിന്നു വിളിച്ചിറക്കി വെട്ടിക്കൊന്നതിനു പിന്നിൽ പൊലീസ് പറഞ്ഞ കുടിപ്പകയല്ല കാരണമെന്നു സൂചന. ബൈക്കിൽ ഇടവഴിയിലൂടെ സഞ്ചരിക്കുമ്പോൾ മറ്റൊരു ബൈക്കുകാരനുമായുണ്ടായ കശപിശയുടെ ബാക്കിയാണു കൊലപാതകമെന്നാണ് പ്രതികളെന്നു സംശയിക്കുന്നവരുടെ സംസാരത്തിൽനിന്നു വ്യക്തമാകുന്നത്. ഇന്നലെ രാത്രി പത്തോടെയാണ് പാതിരപ്പള്ളി കിഴക്ക് അയ്യങ്കാളി ജങ്ഷനിൽ കോഴികച്ചവടം നടത്തുന്ന കൈചൂണ്ടി സ്വദേശി സോണി (40) കൊല്ലപ്പെട്ടത്.
രണ്ടു ദിവസം മുമ്പു സോണിയുടെ വീടിനു സമീപത്തുള്ള ഇടവഴിയിൽവച്ചാണു കശപിശയുണ്ടായത്. സോണിയും മുന്നിലൂടെ പോയ ബൈക്കുകാരനുമായുമായിരുന്നു തർക്കം. ഇതിനിടയിൽ സോണിയുടെ ബൈക്കിലേക്ക് കശപിശയുണ്ടാക്കിയയാൾ ബൈക്ക് ഇടിച്ചുകയറ്റി. പിന്നാലെ പാഞ്ഞ സോണി വഴിയിൽ വച്ചു മറ്റേ ബൈക്കുകാരനെ അസഭ്യം പറഞ്ഞു. ഇതേത്തുടർന്ന് ഇയാൾ കൂട്ടുകാരെ വിളിച്ചുവരുത്തി. സുഹൃത്തുക്കളെത്തിയതോടെ സോണിയും അവരും തമ്മിലായി തർക്കം. യുവാക്കളെ സോണി മർദിക്കാനും ശ്രമിച്ചിരുന്നു.
ബഹളം കേട്ട് നാട്ടുകാർ എത്തി രണ്ടു പേരോടും സംസാരിക്കുകയും പ്രശ്‌നം പറഞ്ഞൊതുക്കുകയുമായിരുന്നു. ഇന്നലെ കുടുംബസമേതം ഒരു വിവാഹച്ചടങ്ങിൽ പോയ മടങ്ങിയെത്തിയ സോണി ഭാര്യയും മക്കളുമായി വീട്ടിൽ ഇരിക്കുമ്പോൾ ഒരാൾ വന്നു വീട്ടിൽനിന്നു വിളിച്ചിറക്കുകയായിരുന്നു. വീടിന് പുറത്തേക്ക് പോയ സോണിയെ തൊട്ടടുത്ത വീട്ടിലെ പറമ്പിൽവെച്ച് രാത്രി പത്തോടെ അഞ്ച് അംഗ സംഘം വെട്ടിക്കൊന്നു. നേരത്തെ നിരവധി കേസുകളിൽ പ്രതിയായിരുന്ന സോണി കൊല്ലപ്പെട്ടതോടെ ഗുണ്ടകൾക്കിടയിലെ കുടിപ്പകയാണെന്നായിരുന്നു ആദ്യ സംശയം.
സോണിയെ വെട്ടുന്നതിനിടയിൽ അക്രമിസംഘത്തിലെ ഒരാൾ നീ അവനെ തല്ലിയിലില്ലെ എന്നു വിളിച്ചുപറഞ്ഞതാണ് പൊലീസിനെ കുടിപ്പക എന്ന സംശയത്തിൽനിന്നു മാറി അന്വേഷിക്കാൻ പ്രേരിപ്പിച്ചത്. ഇതോടെ കഴിഞ്ഞദിവസം റോഡിൽ നടന്ന വാക്കേറ്റത്തിന്റെ ബാക്കിയാണു കൊലപാതകം അനുമാനത്തിലാണ് പൊലീസ് ഇപ്പോൾ. അന്വേഷണം ആ വഴിക്ക് നടക്കുന്നതായും പൊലീസ് പറഞ്ഞു. ഗുണ്ടാപട്ടികയിൽപ്പെട്ട ആളാണ് കൊല്ലപ്പെട്ട സോണി. നിരവധി കേസുകൾ ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിലുണ്ട്. പ്രദേശത്തെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട നന്ദു ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.