കുവൈത്ത്: ''തണലിലേക്ക് മാറാനല്ല തണലായി മാറാനാണ് യുവത്വം'' എന്ന പ്രമേയവുമായി ഫോക്കസ് ഇന്റർനാഷണൽ കുവൈത്ത് സംഘടിപ്പിക്കുന്ന യൂത്ത് സമ്മിറ്റ്  20 ന് വെള്ളിയാഴ്ച 7 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

കേരള ജംഇയ്യത്തുൽ ഉലമ (കെ.ടു.യു) വൈസ് പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ സി.എം മൗലവി ആലുവ, യൂനിസെഫിന്റെ സെലിബ്രറ്റി സപ്പോർട്ടറും മാട്ടിവേഷനൽ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട്, കോഴിക്കോട് അൽ ഖലാം ഇസ്റ്റിറ്റിയൂട്ട് ഡയറക്ടർ നബീൽ ഫാറൂഖി പാലത്ത് തുടങ്ങി പ്രമുഖർ യൂത്ത് സബ്മിറ്റിൽ പങ്കെടുക്കും. ഇന്ത്യൻ അംബാസഡർ സുനിൽ ജൈൻ മുഖ്യാഥിതിയായിരിക്കും.

സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്കും വാഹന സൗകര്യത്തിനും ബന്ധപ്പെടുക 69007007, 65507714 ഈ നമ്പറുകളിൽ ബന്ധപ്പെടുക.