- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ രാത്രി അവസാനിക്കുമ്പോൾ ഞാൻ ഉണ്ടാവില്ല'; മരിക്കുന്നതിന് തൊട്ടുമുൻപ് സജിൻ യുവതിക്ക് അയച്ച സന്ദേശം ഇങ്ങനെ; യുവമോർച്ച നേതാവിന് മായന്നൂർ സ്വദേശിനിയുമായി സാമ്പത്തിക ഇടപാടെന്നും സൂചന; ആത്മഹത്യാ വാദം തള്ളി ബന്ധുക്കൾ രംഗത്തെത്തിയതോടെ അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസ്
തിരുവനന്തപുരം: യുവമോർച്ച നേതാവ് സജിൻരാജ് പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. യുവാവ് ആത്മഹത്യ ചെയ്തന്ന വിധത്തിലാണ് സൂചനകളെങ്കിലും ആ വാദം അംഗീകരിക്കാതെ ബന്ധുക്കൾ രംഗത്തെത്തി. ഇതോടെ അന്വേഷണം ഊർജ്ജിതമാക്കാൻ ഒരുങ്ങുകയാണ് പൊലീസ്്. തൃശൂർ മായന്നൂർ സ്വദേശിയായ അമ്പിളിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മരിക്കുന്നതിന് തൊട്ടുമുൻപ് സജിൻ യുവതിക്ക് ആത്മഹത്യ സന്ദേശം അയച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നെന്ന സൂചനയുണ്ട്. ഇതേക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തും. സജിൻ അവസാനമായി അയച്ച വാട്ട്സ്അപ്പ് മെസേജ് ഈ യുവതിയുടെ ഫോണിലേക്കാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ രാത്രി അവസാനിക്കുമ്പോൾ താൻ ഉണ്ടാവില്ലെന്നാണ് മെസേജിൽ പറയുന്നത്. മരിക്കുന്നതിന് തൊട്ടുമുമ്പും കഴിഞ്ഞ ഏതാനും ദിവസങ്ങളിലുമായി മായന്നൂർ സ്വദേശിനിയായ അമ്പിളിക്ക് അടച്ച വാട്സ്ആപ് സന്ദേശങ്ങളിൽ ജീവനൊടുക്കുന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നു. സജിൻ രാജിൽ നിന്ന് മൂന്നു ലക
തിരുവനന്തപുരം: യുവമോർച്ച നേതാവ് സജിൻരാജ് പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. യുവാവ് ആത്മഹത്യ ചെയ്തന്ന വിധത്തിലാണ് സൂചനകളെങ്കിലും ആ വാദം അംഗീകരിക്കാതെ ബന്ധുക്കൾ രംഗത്തെത്തി. ഇതോടെ അന്വേഷണം ഊർജ്ജിതമാക്കാൻ ഒരുങ്ങുകയാണ് പൊലീസ്്. തൃശൂർ മായന്നൂർ സ്വദേശിയായ അമ്പിളിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
മരിക്കുന്നതിന് തൊട്ടുമുൻപ് സജിൻ യുവതിക്ക് ആത്മഹത്യ സന്ദേശം അയച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നെന്ന സൂചനയുണ്ട്. ഇതേക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തും. സജിൻ അവസാനമായി അയച്ച വാട്ട്സ്അപ്പ് മെസേജ് ഈ യുവതിയുടെ ഫോണിലേക്കാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ രാത്രി അവസാനിക്കുമ്പോൾ താൻ ഉണ്ടാവില്ലെന്നാണ് മെസേജിൽ പറയുന്നത്. മരിക്കുന്നതിന് തൊട്ടുമുമ്പും കഴിഞ്ഞ ഏതാനും ദിവസങ്ങളിലുമായി മായന്നൂർ സ്വദേശിനിയായ അമ്പിളിക്ക് അടച്ച വാട്സ്ആപ് സന്ദേശങ്ങളിൽ ജീവനൊടുക്കുന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നു.
സജിൻ രാജിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ ഈ യുവതി വാങ്ങിയതായി സന്ദേശങ്ങളിലും കാറിൽ നിന്ന് പൊലീസ് കണ്ടെടുത്ത കുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മരണപെടുന്നതിന് മുൻപ് പൊലീസിന് നൽകിയ മരണമൊഴിയിൽ തന്നെ തടഞ്ഞു നിർത്തി പെട്രോൾ ഒഴിച്ച് തീ കത്തിച്ചതായി പറയുന്നു. ഇതിലെ വൈരുദ്ധ്യമാണ് പൊലീസിനെ കുഴയ്ക്കുന്നത്.
മരണത്തിന് മുമ്പ് ബുധനാഴ്ച രാത്രി 12ന് അഞ്ച് മിനിട്ടിനുള്ളിൽ അയച്ച മെസേജിൽ എന്റെ ആത്മഹത്യ കാണണമെങ്കിൽ തിരുവനന്തപുരത്തേക്ക് വരിക. അല്ലെങ്കിൽ വീഡിയോ കോൾ ചെയ്യുക' എന്നാണ് ഉള്ളടക്കം. ഒറ്റപ്പാലം ടവർ ലൊക്കേഷനിൽ നിന്ന് സന്ദേശമയച്ച ശേഷം ഫോൺ സ്വിച്ച് ഓഫ് ആയി. തൃശൂർ പാലിയേക്കര ടോൾ പ്‌ളാസ കടക്കുമ്പോൾ സജിൻരാജ് വാഹനത്തിൽ ഒറ്റയ്ക്കായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് ഒറ്റപ്പാലത്തെത്തുന്ന ആറ്റിങ്ങലിൽ നിന്നുള്ള അന്വേഷണ സംഘം യുവതിയെ ചോദ്യം ചെയ്യും.
ഇവരുമായി മൂന്നുലക്ഷം രൂപയുടെ ഇടപാട് സജിന് ഉണ്ടായിരുന്നതായി മരണമൊഴിയുണ്ട്. ഒറ്റപ്പാലത്തെ ചില പണമിടപാട് രേഖകൾ കാറിൽ നിന്ന് ലഭിച്ചതായി ആറ്റിങ്ങൽ സി.ഐ എം.അനിൽകുമാർ പറഞ്ഞു. സജിൻരാജിന് സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നതായും ഇത് എങ്ങിനെ സംഭവിച്ചെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ മരണപ്പെട്ട സജിന്റേതല്ലാതെ മറ്റാരുടേയും വിരൽപ്പാടോ കണ്ടെത്തിയില്ലാത്തതിൽ ആത്മഹത്യ എന്നു തന്നെയാണ് പൊലീസിന്റെ നിഗമനം. പെട്രോൾ കുപ്പികളിലും സ്റ്റിയറിംഗിലും ഇയാളുടെ വിരലടയാളമാണ് ഉള്ളതെന്നും ഫോറൻസിക്ക് വിദഗ്ദർ സ്ഥിരീകരിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷമേ ആത്യഹത്യയാണോയെന്ന് സ്ഥിരീകരിക്കുവാൻ കഴിയുള്ളൂ എന്ന നിലപാടിലാണ് പൊലീസ്. സംഭവത്തിൽ മരണ മൊഴിയുടേയും പിതാവിന്റെ സംശയത്തിന്റേയും അടിസ്ഥാനത്തിൽ ദുരൂഹത തേടി പൊലീസ് അന്വേഷണം തുടരുകയാണ്.