- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാദേശിക കക്ഷികളുടെ പിന്തുണയും ബിജെപിക്ക്; പൊതുസ്ഥാനാർത്ഥിയെ നിർത്തി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള പ്രതിപക്ഷ നീക്കം വിജയിക്കില്ല; അടുത്ത ഇന്ത്യൻ പ്രസിഡന്റ് ബിജെപിയുടെ നോമിനി തന്നെ; സാധ്യതാപട്ടികയിൽ മുൻപന്തിയിലുള്ളത് സുഷമാ സ്വരാജ്
ഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രദേശിക കക്ഷികളുടെ പിന്തുണ ഉറപ്പാക്കി ബിജെപി. കഴിഞ്ഞ ദിവസം ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗന്മോഹൻ റെഡ്ഡിയും ബിജെപി സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശികകക്ഷികളുടെ പിന്തുണ ബജെപി ഉറപ്പാക്കിയതോടെ പൊതുസ്ഥാനാർത്ഥിയ നിർത്തി വിജയിപ്പിക്കാനുള്ള പ്രതിപക്ഷ കക്ഷികളുടെ നീക്കത്തിന് കനത്ത തിരിച്ചടിയായി. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് വിജയത്തോടെ ബിജെപിക്ക് പ്രാദേശികകക്ഷികളുടെ പിന്തുണ കൂടിയാകുമ്പോൾ രാഷ്ടപതി സ്ഥാനാർത്ഥിയെ അനായാസമായി വിജയിപ്പിച്ചെടുക്കാമെന്നാണ് വിലയിരുത്തൽ. തമിഴിനാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയും ബിജെപി സ്ഥാനാർത്ഥിക്ക് പിന്തുണയറിയിച്ചിട്ടുണ്ട്. കോൺഗ്രസിനൊപ്പം തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നവീൻ പട്‌നിക്, നിതീഷ്‌കുമാർ എന്നിവരാണ് പൊതുസ്ഥാനാർത്ഥിയെ നിർത്തുന്നത് സംബന്ധിച്ച് ആലോചന നടത്തുന്നത്. എന്നാൽ പ്രദേശികകക്ഷികൾ അപ്രതീക്ഷിതമായി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത് പ്രപക്ഷത്ത
ഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രദേശിക കക്ഷികളുടെ പിന്തുണ ഉറപ്പാക്കി ബിജെപി. കഴിഞ്ഞ ദിവസം ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗന്മോഹൻ റെഡ്ഡിയും ബിജെപി സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രദേശികകക്ഷികളുടെ പിന്തുണ ബജെപി ഉറപ്പാക്കിയതോടെ പൊതുസ്ഥാനാർത്ഥിയ നിർത്തി വിജയിപ്പിക്കാനുള്ള പ്രതിപക്ഷ കക്ഷികളുടെ നീക്കത്തിന് കനത്ത തിരിച്ചടിയായി. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് വിജയത്തോടെ ബിജെപിക്ക് പ്രാദേശികകക്ഷികളുടെ പിന്തുണ കൂടിയാകുമ്പോൾ രാഷ്ടപതി സ്ഥാനാർത്ഥിയെ അനായാസമായി വിജയിപ്പിച്ചെടുക്കാമെന്നാണ് വിലയിരുത്തൽ. തമിഴിനാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയും ബിജെപി സ്ഥാനാർത്ഥിക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.
കോൺഗ്രസിനൊപ്പം തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നവീൻ പട്‌നിക്, നിതീഷ്‌കുമാർ എന്നിവരാണ് പൊതുസ്ഥാനാർത്ഥിയെ നിർത്തുന്നത് സംബന്ധിച്ച് ആലോചന നടത്തുന്നത്. എന്നാൽ പ്രദേശികകക്ഷികൾ അപ്രതീക്ഷിതമായി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത് പ്രപക്ഷത്തിന്റെ സമ്മർദ്ദതന്ത്രത്തിന് തിരിച്ചടിയായി.
അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെ മത്സരിപ്പിക്കുമെന്നത് സംബന്ധിച്ച് ബിജെപി തീരുമാനത്തിലെത്തിയിട്ടില്ല. മുതിർന്ന നേതാവ് എൽ.കെ അദ്വാനി, സുഷമാ സ്വരാജ്, മോഹൻ ഭാഗവത് എന്നിവരെയാണ് സജീവമായി പരിഗണിക്കുന്നത്. എന്നാൽ അവസാനിമിഷം സുഷമാ സ്വരാജ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.