- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്നെ അപമാനിക്കരുതെന്ന യൂസഫിന്റെ അഭ്യർത്ഥന മാനിച്ച് കേസിനും വഴക്കിനും പോയില്ല; നഷ്ടപ്പെട്ട തുകക്ക് പകരമായി സ്ഥലം എഴുതി നൽകാമെന്ന വ്യവസ്ഥയിൽ കേസും കൊടുത്തില്ല; ഒടുവിൽ ഭർത്താവിനെ തടവിലാക്കി നാട്ടിലുള്ള വീട്ടമ്മയിൽനിന്ന് പണവും ആഭരണങ്ങളും ആധാരവും കവർന്നെന്ന അതിബുദ്ധികളിച്ച് പേരാമ്പ്രക്കാരൻ; ഭാര്യയെ കൊണ്ട് നടത്തിയ നാടകത്തിൽ യുസഫ് കുടുങ്ങുന്നു; യാത്രവിലക്ക് ഏർപ്പെടുത്താൻ കുവൈത്ത് പൊലീസ്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭർത്താവിനെ തടവിലാക്കി നാട്ടിലുള്ള വീട്ടമ്മയിൽനിന്ന് പണവും ആഭരണങ്ങളും ആധാരവും കവർന്നെന്ന പരാതിയിൽ യൂസഫ് കുടുങ്ങും. ഇതു സംബന്ധിച്ച് കള്ളക്കേസ് കൊടുത്തതിന് ഭാര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തേക്കും. കോഴിക്കോട് പേരാമ്പ്രക്കടുത്ത ചെമ്പ്ര ഭഗവതികണ്ടി സഫിയയാണ് (45) ഭർത്താവ് യൂസുഫിനെ കുവൈത്തിൽ തടവിലാക്കിയതായി പെരുവണ്ണ ാമൂഴി പൊലീസിൽ പരാതി നൽകിയത്. ഇത് വ്യാജമാണെന്നാണഅ തെളിയുന്നത്. സംഭവത്തിൽ പണം അപഹരിച്ച കേസിൽ യൂസുഫിന് യാത്രാവിലക്കും ജയിൽശിക്ഷയും ലഭിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഭാര്യയെ കൊണ്ട് പരാതി കൊടുപ്പിച്ച അതിബുദ്ധിയാണ് വനിയാകുന്നത്. ഭാര്യയ്‌ക്കെതിരെ കേരളാ പൊലീസിനും കേസെടുക്കേണ്ടി വരും. ഇഥു സംബന്ധിച്ച് ഇന്ത്യൻ എംബിസി പൊലീസിനെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. പൊലീസിനെ തെറ്റിധരിപ്പിച്ചുവെന്നാണ് ഉയരുന്ന ആരോപണം. കുവൈത്തിൽ ചെറിയ വരുമാനക്കാരനായ യൂസുഫ് കഴിഞ്ഞ ആറു വർഷത്തിനിടെ ഭീമമായ തുക നാട്ടിലയച്ചതിന്റെ രേഖകളും മറ്റുതെളിവുകളും യൂസഫിന് കുരുക്കാവും. നാദാപുരം സ്വദ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭർത്താവിനെ തടവിലാക്കി നാട്ടിലുള്ള വീട്ടമ്മയിൽനിന്ന് പണവും ആഭരണങ്ങളും ആധാരവും കവർന്നെന്ന പരാതിയിൽ യൂസഫ് കുടുങ്ങും. ഇതു സംബന്ധിച്ച് കള്ളക്കേസ് കൊടുത്തതിന് ഭാര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തേക്കും. കോഴിക്കോട് പേരാമ്പ്രക്കടുത്ത ചെമ്പ്ര ഭഗവതികണ്ടി സഫിയയാണ് (45) ഭർത്താവ് യൂസുഫിനെ കുവൈത്തിൽ തടവിലാക്കിയതായി പെരുവണ്ണ ാമൂഴി പൊലീസിൽ പരാതി നൽകിയത്. ഇത് വ്യാജമാണെന്നാണഅ തെളിയുന്നത്.
സംഭവത്തിൽ പണം അപഹരിച്ച കേസിൽ യൂസുഫിന് യാത്രാവിലക്കും ജയിൽശിക്ഷയും ലഭിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഭാര്യയെ കൊണ്ട് പരാതി കൊടുപ്പിച്ച അതിബുദ്ധിയാണ് വനിയാകുന്നത്. ഭാര്യയ്‌ക്കെതിരെ കേരളാ പൊലീസിനും കേസെടുക്കേണ്ടി വരും. ഇഥു സംബന്ധിച്ച് ഇന്ത്യൻ എംബിസി പൊലീസിനെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. പൊലീസിനെ തെറ്റിധരിപ്പിച്ചുവെന്നാണ് ഉയരുന്ന ആരോപണം.
കുവൈത്തിൽ ചെറിയ വരുമാനക്കാരനായ യൂസുഫ് കഴിഞ്ഞ ആറു വർഷത്തിനിടെ ഭീമമായ തുക നാട്ടിലയച്ചതിന്റെ രേഖകളും മറ്റുതെളിവുകളും യൂസഫിന് കുരുക്കാവും. നാദാപുരം സ്വദേശി മുഹമ്മദിന്റെ കടയിലെ കാഷ്യറായിരുന്ന യൂസുഫ് ആറു വർഷത്തിനിടെ പലപ്പോഴായി കവർന്ന പണം തിരിച്ചുകിട്ടുന്നതിനായി മധ്യസ്ഥശ്രമത്തിന്റെ ഭാഗമായാണ് സ്ഥലവും കെട്ടിടവും രജിസ്റ്റർ ചെയ്തുകൊടുക്കാമെന്ന് വ്യവസ്ഥയുണ്ടാക്കിയതെന്നാണ് അറിയുന്നത്. ഇതിനെ ക്വട്ടേഷൻ തട്ടിക്കൊണ്ട് പോകലായി ഭാര്യ അവതരിപ്പിക്കുകയായിരുന്നു.
തന്നെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്നും താൻ മുഹമ്മദിന്റെ കടയിൽനിന്ന് ശമ്പളം കൂടാതെ 63,47,180 രൂപ എടുത്തതായും യൂസഫ് എഴുതി ഒപ്പിട്ട് നൽകിയിട്ടുണ്ട്. 140 ദീനാർ ശമ്പളമുള്ള യൂസഫിന് ഇത്രയും തുക നാട്ടിലയക്കാൻ ഒരിക്കലും കഴിയില്ല. ഇദ്ദേഹം കുറ്റസമ്മതം നടത്തുന്നതിന്റെ വിഡിയോ, ഓഡിയോ റെക്കോർഡുകളും എക്‌സ്‌ചേഞ്ച് മുഖാന്തരം പണമയച്ചതിന്റെ രേഖകളുമുണ്ട്. തനിക്ക് ഇക്കാലമത്രയും ശമ്പളം കൃത്യമായി ലഭിച്ചിട്ടുണ്ടെന്നും തന്നെയാരും തടഞ്ഞുവെച്ചിട്ടില്ലെന്നും യൂസഫ് രേഖാമൂലം സമ്മതിച്ചിട്ടുണ്ട്.
ഇത് ഇയാൾ എംബസിയിലും സമ്മതിച്ചിട്ടുണ്ട്. ഇതനുസരിച്ച് എംബസി ഭാര്യ സഫിയക്കും മുഖ്യമന്ത്രിക്കും മറുപടി അയച്ചു. യൂസഫിനെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാൻ ഒരു തെളിവും ഇയാളുടെ പക്കൽ ഇല്ലെന്നും പണം അപഹരിച്ച കാര്യവും എംബസിയുടെ മറുപടിയിൽ പറയുന്നുണ്ട്. തന്നെ അപമാനിക്കരുതെന്ന യൂസുഫിന്റെ അഭ്യർത്ഥന മാനിച്ചാണ് നഷ്ടപ്പെട്ട തുകക്ക് പകരമായി സ്ഥലം എഴുതി നൽകാമെന്ന വ്യവസ്ഥയിൽ മുഹമ്മദ് ഇതുവരെ കേസ് നൽകാതിരുന്നത്.
നാട്ടിൽ കേസ് കൊടുക്കുകയും തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ മാധ്യമങ്ങൾക്ക് വാർത്ത നൽകുകയും ചെയ്തതിനെ തുടർന്ന് മുഹമ്മദ് തെളിവുകൾ സഹിതം കുവൈത്തിലെ ശർഖ് പൊലീസ് സ്‌റ്റേഷനിൽ കേസ് നൽകിയിട്ടുണ്ട്.