- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിത്രകാരനും ശിൽപ്പിയുമായ യൂസഫ് അറയ്ക്കൽ അന്തരിച്ചു; നഗരജീവിതത്തിലെ ദാരിദ്ര്യവും അവഗണനയും നിസഹായതയും കടുംവർണങ്ങളിൽ ചാലിച്ച ചിത്രകാരൻ ഇനി ഓർമ
ബംഗളൂരു: പ്രശസ്ത ചിത്രകാരൻ യൂസഫ് അറയ്ക്കൽ (71) അന്തരിച്ചു. ബംഗളൂരുവിലെ വസതിയിലൽ രാവിലെ ഏഴോടെയായിരുന്നു അന്ത്യം. ഇസ്ലാപൂർ മോസ്‌കിൽ ഇന്ന് വൈകുന്നേരം മൂന്നിന് സംസ്‌കാരം നടത്തും. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വാർധക്യസഹജ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. തൃശൂരിലെ ചാവക്കാട്ട് അറയ്ക്കൽ കുടുംബത്തിൽ 1944ൽ ജനിച്ച അദ്ദേഹം ചെറുപ്പത്തിൽത്തന്നെ ബംഗളൂരുവിൽ എത്തി. മാതാപിതാക്കളുടെ നിര്യാണത്തോടെയായിരുന്നു ബംഗളൂരുവിലേക്കുള്ള പറിച്ചുനടൽ. കർണാടക ചിത്രകലാ പരിഷത്ത് കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ ചിത്രരചനയുടെ അടിസ്ഥാനപ്രമാണങ്ങൾ സ്വായത്തമാക്കി. ചിത്രകലാ പരിഷത്തിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്നു യൂസഫ്. നിറങ്ങളുടെ ലോകത്തു മാത്രമല്ല, ശിൽപി എന്ന നിലയിലും അദ്ദേഹം കഴിവു തെളിയിച്ചു. ദേശീയ, അന്തർദേശീയ തലങ്ങളിൽ ഒട്ടേറെ ചിത്രപ്രദർശനങ്ങളിൽ സാന്നിധ്യം അറിയിച്ചു. 2012ൽ കേരളാ സർക്കാരിന്റെ രാജരവിവർമ പുരസ്‌കാരം, കർണാടക സർക്കാരിന്റെ ഉന്നത ബഹുമതിയായ വെങ്കടപ്പ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു. 1979ലും 81ല
ബംഗളൂരു: പ്രശസ്ത ചിത്രകാരൻ യൂസഫ് അറയ്ക്കൽ (71) അന്തരിച്ചു. ബംഗളൂരുവിലെ വസതിയിലൽ രാവിലെ ഏഴോടെയായിരുന്നു അന്ത്യം. ഇസ്ലാപൂർ മോസ്‌കിൽ ഇന്ന് വൈകുന്നേരം മൂന്നിന് സംസ്‌കാരം നടത്തും.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വാർധക്യസഹജ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
തൃശൂരിലെ ചാവക്കാട്ട് അറയ്ക്കൽ കുടുംബത്തിൽ 1944ൽ ജനിച്ച അദ്ദേഹം ചെറുപ്പത്തിൽത്തന്നെ ബംഗളൂരുവിൽ എത്തി. മാതാപിതാക്കളുടെ നിര്യാണത്തോടെയായിരുന്നു ബംഗളൂരുവിലേക്കുള്ള പറിച്ചുനടൽ. കർണാടക ചിത്രകലാ പരിഷത്ത് കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ ചിത്രരചനയുടെ അടിസ്ഥാനപ്രമാണങ്ങൾ സ്വായത്തമാക്കി. ചിത്രകലാ പരിഷത്തിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്നു യൂസഫ്.
നിറങ്ങളുടെ ലോകത്തു മാത്രമല്ല, ശിൽപി എന്ന നിലയിലും അദ്ദേഹം കഴിവു തെളിയിച്ചു. ദേശീയ, അന്തർദേശീയ തലങ്ങളിൽ ഒട്ടേറെ ചിത്രപ്രദർശനങ്ങളിൽ സാന്നിധ്യം അറിയിച്ചു. 2012ൽ കേരളാ സർക്കാരിന്റെ രാജരവിവർമ പുരസ്‌കാരം, കർണാടക സർക്കാരിന്റെ ഉന്നത ബഹുമതിയായ വെങ്കടപ്പ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു. 1979ലും 81ലും കർണാടക സർക്കാരിന്റെ ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. 1983ൽ ദേശീയ പുരസ്‌കാരം ലഭിച്ചു. ഇറ്റലിയിലെ ഫ്‌ളോറൻസ് ബിനാലെയിൽ വെള്ളി മെഡലും നേടിയിട്ടുണ്ട്.
നഗരജീവിതത്തിലെ ദാരിദ്ര്യവും അവഗണനയും നിസ്സഹായതയും കടുംവർണങ്ങളിൽ അമൂർത്തമായി ചിത്രീകരിക്കുകയാണ് യൂസഫ് അറയ്ക്കൽ തന്റെ വിഖ്യാതമായ ശൈലിയിലൂടെ ചെയ്തിരുന്നത്. ചുമർ ചിത്രങ്ങൾ, ശിൽപ്പനിർമ്മാണം, പ്രിന്റിങ് എന്നിവയ്ക്കു പുറമെ ചിത്രരചനയെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവു കൂടിയാണ് അദ്ദേഹം.