- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനാഘോഷം; ബിജെപി നേതാവിന് പതിനായിരം രൂപ പിഴയിട്ടു
ഭോപ്പാൽ: ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് ജന്മദിനാഘോഷം നടത്തിയതിന് ബിജെപി നേതാവിന് പതിനായിരം രൂപ പിഴ. മധ്യപ്രദേശിലെ കട്നി യുവമോർച്ചാ ജില്ലാ പ്രസിഡന്റ് മൃദുൽ ദ്വിവേദിയ്്ക്കാണ് ജില്ലാഭരണകൂടം പിഴയിട്ടത്.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ദ്വിവേദിയുടെ ജന്മദിനാഘോഷങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേതുടർന്നാണ് ഇയാൾക്കെതിരെ നടപടിയെടുത്തതെന്ന് കട്നി തഹസിൽദാർ പറഞ്ഞു. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇക്കാര്യം അന്വേഷിക്കാൻ ഒരുസംഘത്തെ നിയോഗിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ചതായി കണ്ടെത്തി. തുടർന്നാണ് പതിനായിരം രൂപ പിഴയടയ്ക്കാൻ നോട്ടീസ് നൽകിയതെന്ന് തഹസിൽദാർ കൂട്ടിച്ചേർത്തു.
പരിപാടിയിൽ പങ്കെടുത്തവരോട് ഒരാഴ്ച വീട്ടിൽ ക്വാറന്റൈനിൽ തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടിയിൽ പങ്കെടുത്തവരാരും മാസ്ക് ധരിക്കുകയോ, സാമൂഹ്യ അകലം പാലിക്കുകയോ ചെയ്തിരുന്നില്ലെന്ന് ദഹസിൽദാർ പറഞ്ഞു. നിലവിൽ മധ്യപ്രദേശിൽ 4251 പേർക്കാണ് കോവിഡ് ബാധ.
മറുനാടന് ഡെസ്ക്